പീഡനം തടയാന്‍ അടിവസ്ത്രങ്ങളില്‍ സ്റ്റിക്കര്‍
ലോകത്തുടനീളം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ പരിഹാരമായി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. മസാചെസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പീഡനം തടയാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
സ്മാര്‍ട്ട് സ്റ്റിക്കര്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സാങ്കേതിക വിദ്യ അടിവസ്ത്രത്തില്‍ ഘടിപ്പിച്ച് സ്മാര്‍ട്ട് ഫോണിലെ ആപ്പുമായി ബ്ലൂട്ടൂത്ത് വഴി ബന്ധിപ്പിക്കുന്നു. പീഡനം നടക്കുന്ന സമയത്ത് തന്നെ അത് കണ്ടെത്തി തടയാന്‍ ഈ സ്റ്റിക്കര്‍ അടിവസ്ത്രത്തില്‍ ഘടിപ്പിക്കുന്നതോടെ സാധിക്കും.
അടിവസ്ത്രം ബലമായി ഊരാൻ ശ്രമിച്ചാൽ സ്റ്റിക്കറിലെ ചിപ്പിന്റെ സഹായത്തോടെ നേരത്തെ സ്മാര്‍ട്ട് ഫോണില്‍ തയാറാക്കിവെച്ചിരിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്ക് കോളുകളായോ മെസേജുകളായോ അപായ സന്ദേശം പോകും. ഈ സന്ദേശത്തില്‍ നിന്നും ജിപിഎസ് സംവിധാനത്തോടെ സംഭവം നടക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും.
രണ്ടു രീതിയില്‍ സ്റ്റിക്കര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഒന്ന് ആക്റ്റീവ് മോഡിലും രണ്ട് പാസീവ് മോഡിലും.
ആക്റ്റീവ് മോഡ്: ആക്റ്റീവ് മോഡില്‍ പീഡനത്തിന് ഇരയാകുന്നയാള്‍ ബോധരഹിതയാകുകയോ, അതല്ലെങ്കില്‍ കയ്യേറ്റം തടയാന്‍ സാധിക്കാതെ വരികയോ ചെയ്യുമ്പോള്‍ അപായ സന്ദേശം ബന്ധപ്പെട്ട നമ്പറുകളിലേക്ക് പോകും. ഇവരുടെ ശരീരത്തില്‍ നിന്നും അടിവസ്ത്രം ഈരിമാറ്റാന്‍ ശ്രമിക്കുമ്പോഴും അപായ സന്ദേശം ബന്ധപ്പെട്ടവരിലേക്കെത്തും. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കുമാണ് ഇത് ഏറെ പ്രയോജനപ്പെടുക.
പാസീവ് മോഡ്: സ്വയം സ്റ്റിക്കര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. ഉടന്‍ അപായ സന്ദേശം ഫോണ്‍ നമ്പറുകളിലേക്ക് പോകുകയും ചെയ്യും.
You must be logged in to post a comment Login