ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്രവിജയം സോഷ്യല്‍ മീഡിയയിലും തരംഗമായി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്രവിജയം സോഷ്യല്‍ മീഡിയയിലും തരംഗമായി.

പതിവ് പോലെ സിനിമാ സംഭാഷണങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച തമാശ പോസ്റ്റുകള്‍ ഷെയര്‍ ചെയ്താണ് മലയാളികളുടെ ആഘോഷം.

സിനിമയില്‍ നിന്ന് മലയാളിയുടെ സംഭാഷണ ശൈലിയുടെ തന്നെ ഭാഗമായി മാറിയ പവനായി ശവമായി എന്ന ഡയലോഗാണ് പതിവ് പോലെ ഇത്തവണയും കൂടുതല്‍ പോസ്റ്റുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ നാണംകെട്ട തോല്‍വിയെ കളിയാക്കിക്കൊണ്ടാണ് പവനായി ശവമായി എന്ന ഡയലോഗ് ചേര്‍ത്ത പോസ്റ്റ് പ്രചരിക്കുന്നത്.
‘എന്തൊക്കെ ബഹളങ്ങളായിരുന്നു, പേരെഴുതിയ ഷര്‍ട്ട്, ഘര്‍ വാപ്പച്ചി, മന്‍ കി ബാത്, അച്ചെ ദിന്‍, ഒബാമേടെ മൂട്, അവസാനം പവനായി ശവമായി’ എന്നാണ് എഫ്.ബിയിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന ഒരു തമാശ.

രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത സന്ദേശം സിനിമയിലെ ഡയലോഗുകളും തമാശ പോസ്റ്റുകളില്‍ പ്രചരിക്കുന്നുണ്ട്. ‘ഡല്‍ഹിയില്‍ എന്ത് സംഭവിച്ചു? ‘ഡല്‍ഹിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ തുടങ്ങിയ തമാശകളാണ് സന്ദേശം സിനിമയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം പ്രചരിക്കുന്നത്.

ബി.ജെ.പി ‘ഡല്‍ഹിയില്‍ കിരണ്‍ ബേദിയെ ഇറക്കിയത് ലാലിസമായിപ്പോയെന്നാണ്’ ചിലരുടെ സ്റ്റാറ്റസ്.

ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നത് കൊണ്ടാണ് ഇത്തവണ ഡല്‍ഹിയില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് മുന്‍കൂര്‍ പ്രസ്താവിച്ചതെന്നായിരുന്നു മറ്റൊരു പരിഹാസം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണക്കറ്റ് പരിഹസിക്കുന്ന പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘എന്താ അമ്മേ നമ്മുടെ വോട്ട് എണ്ണി തുടങ്ങാത്തത്’ എന്ന് എഴുതി സോണിയയുടെ രാഹുലിന്റെയും ചിത്രം ചേര്‍ത്ത ഒരു പോസ്റ്റാണ് ഇതില്‍ പ്രധാനം.

‘ഞങ്ങള്‍ അസ്വസ്ഥരാണ് ഈ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, കളിയാക്കലുകള്‍ ഒക്കെ നിര്‍ത്തി വോട്ടിംഗ് പ്രായപരിധി കുറയ്ക്കട്ടെ അപ്പോ കാണാം-രാഹുല്‍ ഗാന്ധി ഫാന്‍സ് ബാലജനസഖ്യം കുന്നംകുളം പി.ഒ’ എന്നാണ് മറ്റൊരു പോസ്റ്റ്.

‘ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പൊരുതി തോറ്റു രണ്ടാം സ്ഥാനം നഷ്ടമായത് വെറും മൂന്ന് സീറ്റിന്’.

സ്വച്ഛ ഭാരത് ക്യാംപെയ്‌ന്റെ ഭാഗമായി ബി.ജെ.പിയുടെ ചിഹ്നമായ താമര അടച്ചു കളയുന്ന കെജ്‌രിവാളിന്റെ കാര്‍ട്ടൂണുകളും പ്രചരിക്കുന്നുണ്ട്.

‘മോദി സ്വന്തം പേര് പത്തുലക്ഷത്തിന്റെ കോട്ടില്‍ എഴുതിവെച്ചപ്പോള്‍, കെജ്രിവാള്‍ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തില്‍ എഴുതിവെച്ചു’ഒരു കമന്റ് പറയുന്നു. പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി സ്വന്തം പേരെഴുതിയ കുപ്പായം ധരിച്ചതും പരിഹാസത്തിനുള്ള വകയായി

മാളിക മുകളിലേറി നില്‍ക്കവെ കിട്ടിയ മാറാപ്പായത്​ കൊണ്ടാണെന്ന് തോന്നുന്നു സോഷ്യല്‍ മീഡിയക്കാരന്റെ കൊട്ടേറെയും കിട്ടിയിരിക്കുന്നത്​ സാക്ഷാല്‍ മോദിക്കാണ്. സ്വന്തം സ്വഛ്​ ഭാരത്​ പദ്ധതിയുടെ നെഞ്ചത്ത് കൂടെയാണ്​ മോദിക്കുള്ള പണികളുടെ പോക്ക്‌.

ചൂലെടുത്തവന്‍ ചൂലാല്‍… മോദി ഇഫക്ട്‌ തുടരുന്നു.. ഇങ്ങനെയൊക്കെ ചെയ്യാമോ ഉളളില്‍ സങ്കടമുണ്ട്ട്ടോ… ബോക്സിംഗ്​ റിംഗില്‍ മോദിയെ മലര്‍ത്തിയടിക്കുന്ന കെജ്‍രിവാള്‍ എന്നിങ്ങനെയുള്ള പണികള്‍ അവസാനിക്കുന്നത്​ മോദി കെജ്‍രിവാളിനെ ഫോണില്‍ വിളിച്ച് ആശംസിക്കുന്നിടത്താണ്- ​പഹയാ ജ്​ സുലൈമാനല്ല ഹനുമാനാ ഹനുമാന്‍..കിട്ടിയാലെനിക്കും പൊട്ടിയാലവര്‍ക്കുമെന്ന രീതിയില്‍ മോദി ഇരയായി നിര്‍ത്തിയ കിരണ്‍ബേദിക്കിട്ടാണ്​ ബാക്കിയുള്ള പണികള്‍. കിരണ്‍ ബേദി കരയുന്ന പടമിട്ടാണ്​ പണി മു‍ഴുവന്‍- ജ്യോതീം വന്നില്ല തീയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല… കച്ചോടം പൊട്ടിയപ്പോള്‍ വട്ടായിപ്പോയ അമ്മായി… ആപ്പില്‍ നിന്നാമ്മതിയായിരുന്നു, കോപ്പ്…. അങ്ങനെ പോകുന്നു ബേദിക്കിട്ടുള്ള പണികള്‍…

‘പൂജ്യം കണ്ടുപിടിച്ചത് ഭാരതത്തിലാണെങ്കിലും അതിന് ഇത്രയും പ്രചാരം കൊടുത്തത് കോൺഗ്രസാണ്. ചുമ്മാതല്ല ഡൽഹിയിൽ ആർക്കും ഞങ്ങൾ പിന്തുണ നൽകില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്.”

‘മോഡി + ബേഡി = ഡെഡ്ബോഡി”. ഇങ്ങനെ നിറുത്തി പൊരിക്കുന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഇന്നലെ കോൺഗ്രസും ബി. ജെ. പിയും ഏറ്റുവാങ്ങിയത്.

കിരൺബേഡി കണ്ണു തിരുമ്മുന്ന ഒരു പടമിട്ടിട്ട് കിലുക്കം സിനിമയിൽ രേവതി പറഞ്ഞ ഒരു കമന്റ്: ‘ജ്യോതീം വന്നില്ല തീയും വന്നില്ല. ഒരു മണ്ണാങ്കട്ടയും വന്നില്ല.”

മോദിയെ പണ്ട് ഡൽഹിയിൽ പോയി അഭിനന്ദിച്ച സുരേഷ്ഗോപിയെയും വെറുതേ വിട്ടില്ല: ‘ഇനീപ്പോ നാളെത്തന്നെ ഡൽഹിയിൽ പോയി കേജ്‌രിവാളിന്റെ അടിമയായാലോ?”

‘ഡൽഹിയിൽ കിരൺ ബേഡിയുടേത് ലാലിസമായിപ്പോയി” എന്നാണ് ഒരു കമന്റ്.

രാഹുൽ ഗാന്ധിയെ കൊന്നു കൊലവിളിച്ച കമന്റുകൾ ഇതൊക്കെ: ‘എന്താ അമ്മേ നമ്മുടെ വോട്ട് ഇതുവരെ എണ്ണിത്തുടങ്ങാത്തെ?”, ‘ഹൊ…. വോട്ടെണ്ണൽ ദിവസം ഒരു ലഡുതിന്ന കാലം മറന്നു.”

‘എക്‌സിറ്റ്പോൾ ഫലങ്ങൾ തെറ്റാണെന്ന് ബി. ജെ. പി പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല” എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.

കേരളത്തിലെ ഒരു പ്രമുഖ കോൺഗ്രസ് അനുകൂല പത്രത്തിന്റെ തലക്കെട്ടും ഒരാൾ കണ്ടു പിടിച്ചു: ‘ഡൽഹിയിൽ കോൺഗ്രസ് പൊരുതിത്തോറ്റു. രണ്ടാം സ്ഥാനം നഷ്ടമായത് വെറും മൂന്നു സീറ്റിന്. ”

ഡൽഹിയിൽ പ്രചാരണത്തിനുപോയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും കിട്ടി നല്ല കൊട്ട്: ‘കേരളത്തിൽനിന്ന് രണ്ട് സംപൂജ്യ നേതാക്കൾ ഡൽഹിയിൽ പോയിരുന്നു. അതോടെ കോൺഗ്രസും സംപൂജ്യ പാർട്ടിയായി. ”

ഒരു നാനോ കാറിൽ കയറാനുള്ള ആളുപോലും ബി. ജെ. പിക്ക് കിട്ടിയില്ല എന്നായിരുന്നു മറ്റൊരു കമന്റ്.

കാർട്ടൂണിസ്റ്റുകളും വെറുതേയിരുന്നില്ല. ഒരു ഭർത്താവ് ഭാര്യയോടു പറയുന്നു: ‘എടീ, അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരി ആം ആദ്മി പാർട്ടിക്കാരിയാണ്. അത് നിങ്ങൾക്കെങ്ങനെ മനസിലായി? ഞാൻ അവളെ കൈപ്പത്തി വീശിക്കാണിച്ചപ്പോൾ അവൾ ചൂലെടുത്തു. ”

മോഡി സ്വന്തം പേര് 10 ലക്ഷം രൂപയുടെ കോട്ടിൽ എഴുതിയപ്പോൾ കേജ്രിവാൾ തന്റെ പേര് ജനങ്ങളുടെ ഹൃദയത്തിൽ എഴുതി വച്ചു

Tata Nano has more seats than ബ്ജ്പ്

ആശിഷ് നെഹ്റയുടെ ബൗളിംഗ് റെക്കോഡ് പോലെ: 3-0-67-0

ഡൽഹിയിൽ കോണ്‍ഗ്രസ്‌ പൊരുതി തോറ്റു …രണ്ടാം സ്ഥാനം നഷ്ട്ടം ആയതു വെറും മൂന്നു സീറ്റുകൾക്ക്

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അമ്മ ച്ചുട്ടൊരു വെള്ളപ്പം മുട്ടേം കൂട്ടി തട്ടിട്ടു .. നാണമില്ലേ ഇങ്ങനെ പറയാൻ… ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ … ഇങ്ങനെ ഒക്കെ ചെയ്യാമോ … ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ…. ഞമ്മക്ക് നാളേം കാണണ്ടേ… പ്രതി ഷേധ പ്രകടനം സിന്ദാബാധ് …പ്രതി ഷേധ പ്രകടനം സിന്ദാബാധ് …

AAPയോട് ദൈവം ചോദിയ്ക്കും….

ബിജെപി കാർക് ഇനി വീട്ടിലേക് മടങ്ങാം…
ഗർവാപസി….

കോൺഗ്രസുകാർക് മടങ്ങാൻ വീട് പോലും ഇല്ല…..

ന്നാലും ഈ കെജ്രിവാൾ ഇത്രേം
മൂർച്ചയുള്ളൊരു വാളാണെന്ന്
നമ്മുടെ മോദി സാമ്രാട്ട് കരുതിയിരുന്നിരിക്കില്ല…

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ ജര്‍മനിയോട് ഏഴ് ഗോളിന് പരാജയപ്പെട്ടപ്പോഴും ഉറുഗ്വേ താരം ലൂയി സുവാരസ് ചെല്ലിനിയെ കടിച്ച് പരുക്കേല്‍പ്പിച്ചപ്പോഴും സോഷ്യല്‍ മീഡിയയില്‍ സമാനമായ നിരവധി തമാശകള്‍ പ്രചരിച്ചിരുന്നു.

7

8

10
2

3

5

rahul 1

You must be logged in to post a comment Login