പൗലോസും മറ്റു കഥകളും

റീസൈക്കളിങ്ങ്

സൈക്കിൾ ഓടിച്ച് കാല് കഴച്ചപ്പോൾ ബൈക്ക് വാങ്ങി 🏍 … ബൈക്ക് ഓടിച്ച് നടുവേദനിച്ചപ്പോൾ കാറ് വാങ്ങി 🚘 …. കാറ് ഓടിച്ച് വയറ് വന്നപ്പോൾ ജിമ്മില്‍ ചേര്‍ന്നു 🏋‍♂…….. ഇപ്പോൾ വീണ്ടും സൈക്കിൾ ഓടിക്കുന്നു 🛴 ……. ഇതിനെയാണ് “റീസൈക്കളിങ്ങ്” എന്ന് പറയുന്നത്. ..

മനുഷ്യ ജീവി

മനുഷ്യൻ ഒരുപാട് പ്രത്യേകത ഉള്ള ഒരു ജീവിയാണ്
ചിരിക്കുന്ന ഏക ജീവി . .

വേറെ രസകരമായ കുറെ ക്കാര്യങ്ങള്‍ ഉണ്ട് .

1. മനുഷ്യന്‍ ദേഷ്യം വന്നാല്‍ മനുഷ്യനെ തന്നെ ഡാ …”പട്ടീ 🐕 ” എന്ന് വിളിക്കും.

2.സ്വഭാവം ശരിയല്ലാത്ത വരെ അവന്‍ “കോഴി 🐓 ” എന്ന് വിളിക്കും

3.വിളിച്ചിട്ട് കേട്ടില്ല എങ്കില്‍ ഡാ “പന്നീ 🐖 ” എന്നായിരിക്കും വിളിക്കുക.

4.ഒരാളെ കളിയാക്കാന്‍ കിട്ടുന്ന അവസരത്തില്‍ അവനെ ഡാ “കുരങ്ങാ 🐒” എന്ന് വിളിക്കും

5.കൂടുതല്‍ കിടന്ന് ഉറങ്ങിയാല്‍ വിളി ഡാ “പോത്തേ 🐃 ” എന്നാകും

6.അഭിപ്രായങ്ങള്‍ മാറി മാറി പറഞ്ഞാല്‍ അപ്പോള്‍ വിളി അവന്‍ “ഓന്ത് 🐊” പോലാ

7. രണ്ടു പെഗ്ഗ് അടിച്ചാലോ “പാമ്പ്‌ 🐍 ”

ഇങ്ങനെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മറ്റൊരു ജീവിയും ഈ ഭൂമുഖത്തില്ല .😆😆..

അംബാനിയോട് ഒരപേക്ഷ

അംബാനിയോടുള്ള ഒരു കുടിയന്റെ അപേക്ഷ:

സാർ… സാർ ഉടനെ മദ്യവ്യവസായത്തിലേക്കും കടക്കണം. അതിനു ‘പിയോ’ എന്ന് പേര് ഇട്ടാൽ മതി. എന്നിട്ടു വെൽക്കം ഓഫർ ആയി ഒരു വർഷത്തേക്ക് മദ്യം ഫ്രീ ആക്കണം. അതിനു ശേഷം സ്നാക്സിനു മാത്രം ചാർജ് ചെയ്യണം..

വലിയ പ്രതീക്ഷയോടെ….

കസേര

ഭാര്യ ജോലി ചെയ്യുന്ന ഓഫീസിൽ ശശി ചെല്ലുമ്പോൾ ഭാര്യ മാനേജരുടെ മടിയിൽ ഇരിക്കുന്നു….!!!!!!!!!!!😲😲

ശശി :: ഇറങ്ങി വാടി ഇവിടെ …ഈ ജോലി ഇന്നത്തോടെ നിർത്തിക്കോണം….😡😡

മാനേജർ:: പ്ലീസ് ഒച്ച വച്ച് നാറ്റിക്കരുത്…😬

ശശി :: നാറ്റിക്കും! എല്ലാവരും അറിയട്ടെ ഇവിടെ
സ്‌റ്റാഫിന് ഇരിക്കാൻ കസേര പോലും ഇല്ലാത്ത കാര്യം.

തീറ്റ

പണ്ട് കണക്കു സാർ പഠിപ്പിച്ചു തന്ന
സൈൻ,ടാൻ, കൊസ്
തുടങ്ങിയവ ഒക്കെ എവിടെ ആണോ എന്തോ
തീറ്റ മാത്രം അന്നും ഇന്നും കൂടെ ഉണ്ട്…

പ്രതികാരം

ബീരാൻ : ഈ ഓപ്പറേഷൻ കാരണം ഞമ്മൾ മയ്യത്തായാൽ നീ ആ ഡോക്ടറെ നിക്കാഹ് കഴിക്കണം.

ആമിന : അങ്ങിനെ ഒന്നും പറയല്ലേ.

ബീരാൻ : പിന്നെ ഞാൻ ആ ശൈത്താനെ വെറുതെ വിടണോ ?

റോമക്കാർക്കു അയച്ച എഴുത്തിനു മറുപടി വല്ലതും വന്നോ ?

റോഡ് കുറുകെ കടക്കാൻ സഹായിച്ച നല്ലവനായ മനുഷ്യനോട്‌ മദ്യപാനി പേര് ചോദിച്ചു-

പൗലോസ് എന്ന് ആ മനുഷ്യൻ പറഞ്ഞു.

അത് കേട്ടതും മദ്യപാനി ബഹുമാനത്തോടും അനുകമ്പാർദ്രത്തോടും ചോദിച്ചു-

നിങ്ങൾ റോമക്കാർക്കു അയച്ച എഴുത്തിനു മറുപടി വല്ലതും വന്നോ?

പകച്ചു പോയി ആ പാവം മനുഷ്യൻ… ??????

 

പാസ്റ്ററുടെ ഭാര്യ

 

പാസ്റ്ററുടെ ഭാര്യയുടെ പ്രസവമടുത്തു.
ഇനി പഴയതുപോലെ പറ്റില്ലല്ലോ.
ചിലവുകൾ കൂടുന്നു.
ശമ്പളം കൂട്ടാതെ നിർവാഹമില്ല.10%ന് മുകളിൽ ശമ്പളം കൂട്ടുവാൻ
സമിതിക്കു മുമ്പാകെ അപേക്ഷ വച്ചു.
ആവശ്യം ന്യായമായതിനാൽ ഏറെ ചർച്ചകളും അഭിപ്രായവും പരിഗണിച്ച് പാസ്റ്ററുടെ കുടുംബത്തിൽ പുതിയ അംഗം വരുന്നതിനനുസരിച്ച് വരുമാനത്തിലും വർദ്ധനവ് വരുത്തണമെന്ന് തീരുമാനമെടുത്തു.വർഷങ്ങൾ കടന്നു പോയി..
കുട്ടികളുടെ എണ്ണം ആറായപ്പോൾ സമിതി വീണ്ടുംവിളിച്ചു ചേർത്ത് വരുമാന വർദ്ധനവിനെ കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു.
പുരോഹിത ഗണത്തിൻറെ ഇത്തരം അംഗസംഖ്യ വർദ്ധനവ് സമിതിക്ക് സാമ്പത്തിക ബാദ്ധ്യത വരുത്തി വക്കുന്നു എന്ന വിലയിരുത്തലുണ്ടായി. പലരും ഇതിനെ ശക്തമായി എതിർത്ത്
സംസാരിച്ചു,പ്രത്യേകിച്ച് ചെറുപ്പക്കാര്‍. ഇതിനൊരു നിയന്ത്രണം ആവശ്യമാണെന്ന് ശക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായി.
അവിടെയുണ്ടായിരുന്നവരുടെ അഭിപ്രായമെല്ലാം കേട്ട പാസ്റ്റർ വിശദീകരണവുമായി എഴുന്നേറ്റു. കുട്ടികൾ ദൈവം തരുന്ന സമമാനമാണ്. നമമളതിനെ നിഷേധിക്കാൻ പാടില്ല. രണ്ടുകയ്യും നീട്ടി അതിനെ നമമൾ സ്വീകരിക്കണം.സദസ്സിലുടനീളം പ്രതിഷേധത്തിൻറെ പിറുപിറുക്കലുകൾ ഉയരുന്നതിനിടയിൽ ഒരു പ്രായമായ അമ്മച്ചി എഴുനേറ്റു. ചിലമ്പിച്ച ശബ്ദത്തിൽ പറഞ്ഞു
മഴയും നമുക്ക് ദൈവം തരുന്ന സമ്മാനമാണ്. പക്ഷേ അത് കൂടുതലാകുമ്പോഴാണ് നമ്മൾ റെയിൻ കോട്ട് ധരിക്കുന്നത്. സഭയിലുളളവർ ആമേൻ , ഹല്ലേലൂയാ
ചൊല്ലി. യോഗം പിരിച്ചുവിട്ടൂ മിണ്ടാതെ വീട്ടിൽ പോയി .

 

മുട്ടയാണോ കോഴിയാണോ ആദ്യം

വന്നത് ?

 

Teacher :
???മുട്ടയാണോ കോഴിയാണോ ആദ്യം
വന്നത് ?
Student:
ആദ്യം 1 ബിയർ വന്നു..
?പിന്നെ അച്ചാറും കപ്പലണ്ടിയും…
അത് കഴിഞ്ഞാണ് മുട്ട വന്നത്.
പിന്നെ 2 ബിയർ.
അത് കഴിഞ്ഞാണ് കോഴി വന്നത്
എന്ന് തോന്നുന്നു…
.
.
.
പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല.
??????

 

നസ്രാണിയും മദ്യപാനവും

 

ക്രിസ്തു പറഞ്ഞത് :-

നിങ്ങളിൽ രണ്ടോ അതിലധികമോ പേർ കൂടുന്നിടത്ത് നിങ്ങളുടെ “മധ്യ”ത്തിൽ ഞാനുണ്ടായിരിക്കും???

ക്രിസ്ത്യാനി കേട്ടത്:-

നിങ്ങളിൽ രണ്ടോ അതിലധികമോ പേർ കൂടുന്നിടത്ത് നിങ്ങളുടെ “മദ്യ”ത്തിൽ ഞാനുണ്ടായിരിക്കും . ??????????

പിന്നെ എങ്ങിനെ നസ്രാണി മദ്യപിക്കാതിരിക്കും?????

 

പീസ്‌

 

കല്യാണ വീട്ടിൽ chicken കറി വിളമ്പുന്ന പയ്യനോട്‌
രണ്ടു പീസ്‌ ഇടാൻ പറഞ്ഞപ്പോ അവൻ
പറയുവാ Bluetooth ഓണാക്കാൻ.
പകച്ചു പണ്ടാരടങ്ങി ..???

 

ഗിയര്‍

 

ആട്ടോമൊബൈൽ എഞ്ചിനീയറുടെഭാര്യ പ്രസവിച്ചു…!!!

ഭാര്യ ഭര്ത്താവിനു Msg അയച്ചു…. നിങ്ങളുടെ പുതിയ വാഹനംപുറത്തിറങ്ങി..!!!

ഭര്‍ത്താവു തിരിച്ചു Msg അയച്ചു?

ഗിയര്‍ ഉളളതോ..?
അതോ ഗിയറില്ലാത്തതോ.?
??????

 

leave application

 

Best leave application by a female employee:

My husband has taken viagara? instead of paracetamol.

Since Maid? is also at home, I can not come to office.

Request leave.

 

അർഥം

 

ഹൊ!!! അർഥം കണ്ടെത്താൻ പെട്ട പാട്!
ഇതൊക്കെ മലയാളികൾക്കെ പറ്റൂ…Rome was not built in a day
രോമം ഒരു ദിവസം കൊണ്ട് മുളക്കില്ലBeware the fury of a patient man
രോഗിയായ മനുഷ്യന് പൂരി കൊടുക്കരുത്

Patience is a Virtue
രോഗികൾ ഒന്ന് വിറച്ചു

Never let the sun go down on your anger
ഗോഡൌണിൽ വച്ച് മകനെ വഴക്ക് പറയരുത്

The good die young
ചെറുപ്പം ആകാൻ തല ഡൈ ചെയ്യണം

Honesty is the best policy
പോലീസിനോട് സത്യം പറയുന്നതാണ് നല്ലത്

Cheats never prosper
ചിട്ടിക്കാർ ഒരിക്കലും ഗുണം പിടിക്കില്ല

A loaded wagon makes no noise
ലോഡുമായി വാഗമണ്ണിലേക്ക് പോകുമ്പൊൾ ഒച്ച ഉണ്ടാക്കരുത്

Any time means no time
മീനുകൾക്ക് ഒരിക്കലും സമയം കിട്ടാറില്ല

A good husband makes a good wife
ഒരു നല്ല ഭര്‍ത്താവ് ഭാര്യയെ നന്നായി മേയ്ക്കുന്നു

Do unto others as you would others do unto you
താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ താനെന്നോടു ചോദിക്ക് താനാരാണെന്ന്

It’s never too late to mend
നീയൊന്നും മെന്‍റലാവാന്‍ ഇനി വല്യ താമസമില്ല

Buy a pig in a poke
പന്നിയെ വാങ്ങുന്നവന്‍റെ കാര്യം പോക്കാണ്..?
???????

 

വിസ്താരം

 

മജിസ്ട്രേറ്റ് കോടതിയിൽ ഒരുകേസിൻറെ വിചാരണനടക്കുകയാണ് .
വളരെ പ്രായം ചെന്ന ഒരുസ്ത്രീയെ സാക്ഷിയായി വിചാരണചെയ്യുന്നു.വാദി ഭാഗം വക്കീൽ :– മിസ്സിസ് അച്ചാമ്മ ഞാൻആരാണെന്നു മനസിലായോ?അല്പം സൂഷിച്ചു നോക്കിയിട്ട് 🙂

അച്ചാമ്മ : ” ഓ നീയാ അമ്മിണിയുടെ ഇളയ മോനല്ലേ …
മത്തായി ഇട്ടേച്ചു പോയപ്പോൾ തേങ്ങ ഗോപാലൻറെ കൂടെ പൊറുതി തുടങ്ങിയപ്പോൾ ഉണ്ടായതല്ലേ നീ…..?

നീയെപ്പോഴാടാ-വക്കീലായത് ?

“വാദി ഭാഗം വക്കീൽ സ്തംഭിച്ചു പോയി,എന്ത് പറയണമെന്നു ഒരു പിടിയും കിട്ടിയില്ല.

അയാൾ വീണ്ടും അവരുടെ അടുത്ത് ചെന്ന് പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ട് ചോദിച്ചു

:മിസിസ് അച്ചാമ്മാ ആ ആളെ മനസ്സിലായോ ??…

അയാളെയും ഒന്ന് നോക്കിയിട്ട്
അച്ചാമ്മ : അത് ആ ചട്ടുകാലൻ പപ്പനാവൻറെ മകനല്ലേ ??.

അവനേം എനിക്കറിയാം ചെറുപ്പത്തിൽ എൻറെ വീട്ടിൽ നിന്നു തേങ്ങയും,മാങ്ങയും അടിച്ചോണ്ട് പോയിടുണ്ട് ഇവൻ.
പോരാത്തതിനു ഇവന് മൂന്നാലുപെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടിൽ പാട്ടല്ലേ,
അതിലൊന്ന് നിൻറെ കെട്ട്യോളാ…:;”:;:::::

പ്രതിഭാഗം വക്കീലിന് ബോധം പോയ അവസ്ഥയായി .

ഇതുകേട്ട മജിസ്ട്രറ്റ് രണ്ടുപേരെയും അരികിലേക്ക് വിളിച്ചു .
ചെവിയിൽ,:;:;:;:;::::

എന്നെ കുറിച്ചെങ്ങാനും ആ തള്ളയോട് വല്ല ചോദ്യവും ചോദിച്ചാൽ ദൈവത്തിനാണെ ചോദിക്കുന്നവനെ ഞാൻ തൂക്കാൻ വിധിക്കും ….ഓർത്തോ……..??

 

ഭാര്യയെ ഒഴിവാക്കി

 

ഒരു കൊള്ളക്കാരന്‍ ബാങ്ക് കൊള്ളയടിച്ചു കഴിഞ്ഞിട്ട് ചുറ്റും നോക്കി. ആദ്യം കണ്ട സ്ത്രീയോട് :
“ഞാന്‍ കൊള്ളയടിയ്ക്കുന്നത് നിങ്ങള്‍ കണ്ടോ?”
“കണ്ടു..”
“ഠേ” ഒറ്റ വെടിയ്ക്ക് അയാള്‍ അവരെ കൊന്നു. അടുത്തതായി ഒരു ഭാര്യയെയും ഭര്‍ത്താവിനെയുമാണു കണ്ടത്. ഭര്‍ത്താവിന്റെ നേരെ തോക്കു ചൂണ്ടിക്കൊണ്ട്:
“ഞാന്‍ കൊള്ളയടിയ്ക്കുന്നത് നിങ്ങള്‍ കണ്ടോ?”
“ഇല്ല..”അയാള്‍ വിറച്ചുകൊണ്ടു പറഞ്ഞു: ”എന്റെ ഭാര്യ കണ്ടെന്നു തോന്നുന്നു..

 

Campus Selection

 

After completing B.E…
a Student took his Girlfriend ? to his Home.Father: Who is She?Son replied…

“Campus Selection”??

 

ദാമ്പത്യം –
തുടക്കവും ഒടുക്കവും..

 

ദാമ്പത്യം –
തുടക്കവും ഒടുക്കവും..
================
.
.
ആദ്യ വർഷം –

Wife : “കഴിക്കാൻ വാ ചേട്ടാ.. ചേട്ടന് ഇഷ്ടമുളളതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്..”
Hus : “ഞാൻ വരുന്നു മോളെ.. എന്തിനാ എന്റെ മോളെ ഇങ്ങിനെ എനിക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെടുന്നത്..?”
Wife : “എന്റെ ചേട്ടന്റെ ഇഷ്ടങ്ങൾ ഞാനല്ലാതെ പിന്നാരു ചെയ്തു തരും. ചേട്ടൻ കഴിക്ക്..ഞാൻ കണ്ടിരിക്കാം..”
Hus : “മോള് വാ തുറന്നേ.. കഴിക്ക്.. നമുക്ക് ഒരുമിച്ചു കഴിക്കാം..”
.
.
.
അഞ്ചാം വർഷം –

W : “കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്..”
H : “ഇതെന്താ കറി ഒന്നുമില്ലേ..?”
W : “എനിക്ക് നടുവിന് നല്ല വേദന.. പിന്നെ, ഈ പിളേളരുടെ കൂടെ വായിട്ടലച്ച് ആകെ തലവേദനയും..”
H : “നീ കഴിച്ചില്ലേ..?”
W : “നിങ്ങൾ കഴിക്ക്.. ഞാൻ നേരത്തെ വിശന്നപ്പോൾ ഇച്ചിരി കഴിച്ചു.., ഇനി പിന്നെ കഴിച്ചോളാം..”
.
.
.
പത്താം വർഷം –

W : “മേശപ്പുറത്തു എടുത്തു വച്ചത് നിങ്ങള് കണ്ടില്ലേ..? ഞാൻ ഇല്ലെങ്കിലും അതെടുത്തു കഴിക്കാൻ പാടില്ലായിരുന്നോ…”
H : “എനിക്കെങ്ങിനെ അറിയാം മേശപ്പുറത്തു വെച്ചത് എനിക്കായിരുന്നെന്ന്.., നിനക്കൊന്നു പറയാരുന്നില്ലേ…?”
W : “ഓ.., ഉണ്ടാക്കണം.., വിളമ്പി തരണം.. ഇനി ഞാൻ വിളിച്ചിരുത്തി തീറ്റിക്കുകയും ചെയ്യണോ..?
ഞാൻ എന്തൊക്കെ പണി നോക്കണം..?”
H : “കറി ഇതേ ഉളേളാ..?”
W : “ഇഷ്ടത്തിന് വല്ലതും കഴിക്കണേൽ ഹോട്ടലിൽ പോയി കഴിക്കുന്നതാ നല്ലത്..
ഇവിടെ ഉളളത് വെച്ച് ഒരു കറി ഉണ്ടാക്കാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ..”
.
.
.
പത്തിന് ശേഷം ഇരുപതു വരെ –

H : “വിശക്കുന്നു.. ഒന്നും ആയില്ലേ ഇതുവരെ…?”
W : “എനിക്ക് രണ്ട് കയ്യേ ഉളളൂ.. പോയിട്ട് റെഡി ആവുമ്പോൾ വാ…”
H : “എന്താ, ഒരു ഭിക്ഷക്കാരനോട് പറയുന്ന പോലെ..?”
W : “അയ്യോ.., ഞാൻ ഒന്നും പറഞ്ഞില്ലായേ.. ഇനി അത് കേട്ടിട്ട് വേണം, ഭിക്ഷക്കാരുടെ സംഘടന അവരെ തരം താഴ്ത്തി എന്ന് പറഞ്ഞു വീടിനു മുന്നില്‍ ധർണ നടത്താൻ..”
.
.
.
ഇരുപതു കഴിഞ്ഞാൽ –

H : “നീ വല്ലതും കഴിച്ചോ..?”
W : “ഇല്ല, നിങ്ങൾക്ക് വല്ലതും കിട്ടിയോ…?”
H : “ഇല്ല.., മോൻ ഓഫീസിൽ പോയി..
മരുമോള് ഒന്നും ഉണ്ടാക്കുന്ന ലക്ഷണം കാണുന്നില്ല..”
W : “നിങ്ങളൊന്നു പതുക്കെ പറ.. ഇനി അത് കേട്ടിട്ട് വേണം നമ്മളെ കൊണ്ടുപോയി വല്ല വൃദ്ധസദനത്തിലും ആക്കാൻ…”
H : “അതായിരുന്നു ഇതിലും ഭേദം.. മൂന്നു നേരം ഭക്ഷണമെങ്കിലും കിട്ടിയേനെ..”
W : “വിഷമിക്കണ്ട.. നിങ്ങൾ ഇവിടെ ഇരിക്ക്.. നമുക്ക് പഴയ വല്ല കാര്യങ്ങളും സംസാരിച്ചു ഇരിക്കാം…”
H : “ഉം.., അതാ നല്ലത്.. എനിക്ക് നീയും, നിനക്ക് ഞാനും..”
W : “ഉം.., ദൈവമേ..
രണ്ട് പേരെയും ഒരുമിച്ചു അങ്ങ് വിളിക്കണേ…”

 

“പ്രേതം”(മിനിക്കഥ)

 

“പ്രേതം”(മിനിക്കഥ)

“ഝില്‍… ഝില്‍..
ഝില്‍ … ഝില്‍..”

ഭാര്യ: “ചേട്ടാ.. ചേട്ടാാ.. പ്രേതം!! ഒന്ന് എഴുന്നേറ്റേ. കേട്ടോ.. ഒരു കൊലുസ്സിന്‍റെ സ്വരം കേട്ടോ. പ്രേതം”!!!

ഭര്‍ത്താവ്: “പ്രേതമോ..? നീ ചുമ്മാ ആളെ പേടിപ്പിക്കാതെ. അത് ആ തെങ്ങിന്‍റെ മണ്ടേലിരുന്ന് കൊമ്പന്‍ ചെല്ലി കരയുന്നതാണ്. ഇങ്ങനെയാണ് കാലങ്ങളായി കൊലുസ്സ് കിലുങ്ങുന്നു.. ചിലങ്ക കിലുങ്ങുന്നു.. പ്രേതം.. എന്നൊക്കെ പറഞ്ഞ് ആളുകള്‍ ചുമ്മാ മനുഷ്യരെ പേടിപ്പിക്കുന്നത്”

ഭാര്യ: “അങ്ങനെയല്ല മനുഷ്യാ… സത്യമായും ഇത് ആ രമണിയുടെ പ്രേതമാണ്. അവള്‍ക്ക് ഏതോ രഹസ്യക്കാരന്‍ ഉണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉലക്കയ്ക്ക് അടിച്ചു കൊന്നതല്ലേ. അവളുടെ പ്രേതമാണ് ഇതിലെ അലഞ്ഞു നടക്കുന്നത്”!!!

ഭര്‍ത്താവ്: “ഹ..ഹ.. അതിന് രമണിക്ക് കൊലുസ്സ് പോയിട്ട്, അരയില്‍ ഒരു കിടുങ്ങാമണി പോലും ഉണ്ടായിരുന്നില്ലല്ലോ കിലുങ്ങാന്‍”!!!

ഭാര്യ: “ങേ..”???!!!

കഥ തീര്‍ന്നു.

 

വിവാഹ സര്‍ട്ടിഫിക്കറ്റ്

 

ഭര്‍ത്താവ് : ഞാന്‍ മരിക്കുമ്പോള്‍, എന്റെ പെട്ടിയിൽ നമ്മുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി നീ വെക്കണം.. ?

ഭാര്യ : അതെന്തിനാ? സ്വര്‍ഗ്ഗത്തില്‍ വല്ല അപ്സരസ്സുകളും വളയ്ക്കാന്‍ വന്നാല്‍ കല്യാണം കഴിച്ചതാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാണോ? ?

ഭര്‍ത്താവ് : അതിനല്ല.. നരകത്തിലാ പോണേങ്കില്‍ ആ സർട്ടിഫിക്കറ്റു കാണിച്ച് ശിക്ഷ ഇളവ് വാങ്ങിക്കാനാ… ?

 

കാലം പോയ പോക്ക്‌!

 

കാലം പോയ പോക്ക്‌!
വീട്ടിൽ ഫ്രിഡ്ജ്‌ വാങ്ങിയ ശേഷം നിത്യേന മൂന്നു തരം കറി കിട്ടുന്നു – ഇന്നുണ്ടാക്കിയത്‌, ഇന്നലെയുണ്ടാക്കിയത്‌, അതിനു മുൻപേയുണ്ടാക്കിയത്‌.
……
……
ജീവിച്ചു തീർന്ന കോഴിയും ജീവിക്കാൻ പോകേണ്ടിയിരുന്ന മുട്ടയും ഒരേ പ്ലെയ്റ്റിൽ ചത്തു കിടക്കുന്നതാണു ബിരിയാണി.
……
……
ഒന്നു ആലോചിച്ചു നോക്കിയാൽ ഈ ആലോചിക്കുന്ന ശീലമാണു എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നു തോന്നുന്നു.
……
…….
ഭാരതത്തിലെ നദികൾക്കെല്ലാം സ്ത്രീകളുടെ പേരിട്ടിട്ട്‌, നദികളെ യോജിപ്പിക്കണമെന്നു പറഞ്ഞാൽ എങ്ങി നെ നടക്കാനാണു!
…….
…….
നമ്മൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്നു ചിന്തിക്കുമ്പോഴെല്ലാം ദൈവം ഒരു കാമുകിയെയോ ഭാര്യയെയോ തന്നിട്ടു പറയും – ആദ്യം ഇതിനൊരു പോംവഴിയുണ്ടാക്ക്‌.
……
…….
അന്ന് മുത്തശ്ശൻ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മുത്തശ്ശി വെറ്റിലപാക്ക്‌ കൈയിൽ വെച്ചു കൊടുക്കുമായിരുന്നു. ഇന്നുഭക്ഷണം കഴിഞ്ഞയുടനെ അമ്മ അച്ഛന്റെ കൈയിൽ ഗുളികകൾ വെച്ചു കൊടുക്കുന്നു.
…….
…….
ദരിദ്രനും ധനികനും തമ്മിൽ ഒരു വ്യത്യാസം മാത്രം! – ഒരാൾ നായയെപ്പോലെ അലഞ്ഞു നടന്നാൽ അയാൾ ദരിദ്രൻ.
ഒരാൾ നായയെയും കൊണ്ടു അലയുകയാണെങ്കിൽ അയാൾ ധനികൻ.
……

 

അച്ചൻ കഥകൾ

 

ശശി ഒരു പത്രവും കക്ഷത്ത്‌ വെച്ചു വെളിവില്ലാതെ ആടിയാടി ചെന്നു വണ്ടിയില്‍ കേറി. ആദ്യം കണ്ട സീറ്റില്‍ ഒരു പള്ളീലച്ചനിരിക്കുന്നു. അടുത്ത് തന്നെ ശശിയും ഇരുന്നു. ഇരുന്ന പാടെ അച്ചന്‍റെ മുഖത്ത് നോക്കി ഒരു ഹലോ അങ്ങ് പറഞ്ഞു. അതോടെ മണമടിച്ചു വെറുപ്പോടെ മുഖം തിരിച്ചു. അച്ചന്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മനസിലായപ്പം ശശി കേസ് വിട്ടു. എന്നിട്ട് കക്ഷത്തിലിരുന്ന പത്രമെടുത്ത് വായിക്കാന്‍ തുടങ്ങി.

പത്ത് മിനിട്ട് വായന കഴിഞ്ഞു ശശി അച്ഛനെ തോണ്ടി വിളിച്ചു ചോദിച്ചു.

അച്ചോ, ഈ ആര്‍ത്രറ്റീസിന് എന്നതാ മരുന്നൊള്ളെ?

അച്ചന്റെ കണ്ട്രോള് പോയി!

“ഇങ്ങനെ കള്ളും കുടിച്ചു വ്യഭിചാരോം ചെയ്തു കുടുംബത്തിനും നാട്ടുകാര്‍ക്കും ദൈവത്തിനും വേണ്ടാത്ത ചെകുത്താന്റെ സന്തതികള്‍ക്ക് വരുന്നതാ ആര്‍ത്രറ്റീസ്. അതിനൊന്നും മരുന്നില്ല!”

എന്റെ ദൈവമേ ഇനിയിപ്പം എന്നാ ചെയ്യും! ശശി വിലപിച്ചു.

അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അച്ചനു പശ്ചാത്താപം തോന്നി. വേണ്ടായിരുന്നു. കള്ളുകുടിയനാണേലും അവനും ഒരു മനുഷ്യനല്ലേ!

ആര്‍ത്രറ്റീസ് തുടങ്ങിയിട്ട് ഒത്തിരി നാളായോ? അച്ചന്‍ ശശിയോടു സൌമ്യമായി ചോദിച്ചു.

ആര്‍ക്ക്?

അല്ല, തനിക്ക് ആര്‍ത്രറ്റീസ് വന്നിട്ട് ഒരുപാടു കാലമായോന്നാ ചോദിച്ചത്.

ആര്‍ത്രറ്റീസ് എനിക്കല്ലച്ചോ!

മാര്‍പ്പാപ്പക്ക് ആര്‍ത്രറ്റീസൊണ്ടെന്നു ദേ പത്രത്തില്‍ കിടക്കുന്നു!!
??

 

മനസ്സലിയും ഭാര്യ

 

⁠⁠⁠⁠⁠⁠⁠മനസ്സലിയും ഭാര്യ
???????
ഒരുപാടു കാലത്തിനുശേഷം, തന്നെ കാണാനെത്തിയ ആത്മമിത്രത്തെ സല്കരിക്കുവാനായി കുടുംബനാഥൻ ഏല്പിച്ച നാടൻകോഴിയെ വലിയകഷണങ്ങളായി മുറിച്ചു മസാല തേച്ചുപിടിപ്പിക്കുന്നതിനിടയിലാണ് അവൾ ആ കാഴ്ച കണ്ടത്…ഉമ്മറത്തു സംസരിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെയും കൂട്ടുകാരന്റെയും മധ്യത്തിൽ അതാ ഒരു ഫുൾ ബോട്ടിൽ വിദേശമദ്യം …
?????????
“ഈശ്വരാ .. ഉച്ചയ്ക്കുമുമ്പേ തുടങ്ങിയോ മദ്യപാനം ..
അതും ഉമ്മറത്തിരുന്ന്…
പിണങ്ങിയാലും വേണ്ടില്ല, ഇന്നു രണ്ടുപറയണം ..ഹും”മുടിയഴിച്ച്, ഉറഞ്ഞുതുള്ളി, ഉമ്മറവാതിലോളം എത്തിയ അവൾ ഭർത്താവിന്റെ വാക്കുകൾ കേട്ടു സ്തബ്ദ്ധയായി …?

“അവൾ ഒരു പാവമാണെടാ… എന്റെ ഐശ്വര്യം അവളാ ……. ഒരു സെറ്റുസാരിയൊക്കെയുടുത്തു സന്ധ്യാദീപത്തിനൊപ്പം അവൾ നിന്നാൽ ദീപത്തിനല്ല,അവൾക്കു തന്നെയാ പ്രഭ … ഈ കുടുംബത്തിനും എനിക്കുംവേണ്ടി എരിഞ്ഞുതീരുകയാ അവൾ ….”❣

“ഈശ്വരാ…, ഇതൊക്കെയുണ്ടായിരുന്നോ ഈ മനസ്സിൽ ….”
?……??
കൺകോണിലൂടെ ഒഴുകിയിറങ്ങിയ നനവുതുടച്ച്, അവൾ അവരുടെ സമീപത്തെത്തി …

“വെറും അച്ചാറുകൂട്ടി എങ്ങിനയാ ഏട്ടാ ബ്രാണ്ടി കുടിക്കുക ….? ഇരിക്ക്,ട്ടോ .. ഞാൻ ഇപ്പൊ രണ്ടു മുട്ടപൊരിച്ചു തരാം …”

സാരിത്തുമ്പുകൊണ്ടു മുഖംതുടച്ച്, നിറഞ്ഞ മനസോടെ അവൾ ഭർത്താവിനും കൂട്ടുകാരനും ബ്രാണ്ടിക്കു ടച്ചിങ്ങ്സ് ഉണ്ടാക്കുവാനായി അടുക്കളയിലേക്കോടി ..!!???

 

വൈകി വന്ന വിവേകം news

 

ഞാൻ ‍സ്കുളിൽ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ഇന്നലെ ബിവറേജിന്‍റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു.
പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പോള്‍…
പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പോള്‍
എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ.
മനസില്ലാ മനസോടെ
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു:
എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ മോളുടെ ഒപ്പം പഠിച്ചതാ. അവള്‍ക്ക് സുഖാണോ ???
പുള്ളീടെ മറുപടി ദയനീയമായ ഒരു നോട്ടമായിരുന്നു.
പിന്നെ വിതുമ്പിക്കൊണ്ട്, മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:
‘വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടായിരുന്നോടാ അവളെ??
ഞാനാകെ പതറിപ്പോയി.
പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ചു,
‘അറിഞ്ഞില്ല മോന അറിഞ്ഞില്ല.
നിന്നെ ഞാനറിഞ്ഞില്ല’. എന്നൊക്കെ പറഞ്ഞു.
എനിക്കും ആകെ വിഷമമായി. കുറേ നിര്‍ബന്ധിച്ചപ്പോള്‍ പുള്ളി ആ കദനകഥയുടെ കെട്ടഴിച്ചു.
അദ്ദേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രേ.
തുള്ളി മദ്യത്തിന് ഉപകാരമില്ല.
ഒടുവിൽ ഞങ്ങൾ ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു.
അപ്പോൾ, ആ വലിയ മനുഷ്യന്‍റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപ്പെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു.
വിങ്ങിപ്പൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല.?

 

പൊന്നു മോൻ news

 

5 year old son…..after reading story of a king…..

Son:……Mom, I also want 3 wives…..one will cook, one will sing, one will bathe me…….

Mom:….And one will put you to sleep

Son:..No mom, i will still sleep with you….Mom’s eyes filled up with tears … God bless you son

Mom:…but who will sleep with your 3 wives

Son:….Let them sleep with daddy…

Daddy’s eyes filled up with tears… God bless you son ! ??

 

എന്റെ കഥ

 

_’*എന്നെ മനസിലായില്ലേ,?
ഞാനാണ് കേരളം,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ,
1956 ലാണ് ജനനം, എന്റെ ഭർത്താവ്
തിരുവനന്തപുരം,ഞങ്ങൾക്ക് പതിമൂന്ന് മക്കളാണ്,
മൂത്തവൻ ” കൊല്ല”നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,രണ്ടാമത്തെ സുന്ദരി പെണ്ണാ, ”ആലപ്പി മോൾ,
അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,

മൂന്നാമത്തെ മകൻ *പത്തനംതിട്ട, ‘ _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്,

നാലാമത്തെ ആൾ ”*കോട്ടയം’ അക്ഷരനഗരി’ എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,

ഇനിയുളളവൻ ‘ഇടുക്കി,’ പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ‘ കരണ്ടുത്പാദനമാണ് അവന് ജോലി,

പിന്നെ യുളളത് ” ഒരു ഫാഷൻകാരിയാ, ‘എറണാകുളം ‘ സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,!

അതിന്റെ ഇളയത് ‘ തൃശൂർ_’ അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !

പിന്നെ യുളള മകൻ ‘ പാലക്കാടാ ,സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു,
കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ, നെൽ ക്യഷിയാണ് അവന്റെ പണി

മലപ്പുറം കാരനെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി,

ഇനിയുളളത് കോഴിക്കോടാ, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!

‘ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ വയനാടൻ മോൻ, ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,

ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
കണ്ണൂര്, എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ !

എന്റെ അവസാനത്തെ പയ്യനാ കാസർഗോഡുകാരൻ, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി
ഇപ്പം മനസിലായില്ലേ എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റീയും……..

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

 

news

You must be logged in to post a comment Login