70 കാരന്‍ സ്ത്രീക്കൊപ്പമുള്ള രംഗങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചു; വേലക്കാര്‍ എന്ന വ്യാജേന വീട്ടിലെത്തിയ സംഘം പെന്‍ഡ്രൈവ് തട്ടിയെടുത്തു; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

: മലയാളിയായ എഴുപതുകാരനെ ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ യുവതിയടക്കം രണ്ട് പേരെ പോലീസ് പിടികൂടി. കുത്താറിലെ കര്‍ണാടക രക്ഷണവേദിക മഹിള വിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത(30) ഹിന്ദു മഹാസഭാ നേതാവ് രാകേഷ്(36) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്ന് പേര്‍ ഒളിവിലാണ്.

എറണാകുളം സ്വദേശിയായ എഴുപതുകാരനെയാണ് സംഘം കൊള്ളയടിച്ചത്. ഇയാളുടെ ഭാര്യ അസുഖം ബാധിച്ച് നാളുകളായി എറണാകുളത്ത് ചികിത്സയിലാണ്. മകനൊപ്പം ബംഗളൂരുവില്‍ താമസിക്കുന്ന ഇയാള്‍ മറ്റൊരു സ്ത്രീക്കൊപ്പമുള്ള രംഗങ്ങള്‍ ചിത്രീകരിച്ച് പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. സ്ത്രീയുടെ അനുമതിയോടെയായിരുന്നു രംഗങ്ങള്‍ ചിത്രീകരിച്ചത്. പെന്‍ഡ്രൈവില്‍ ഇയാളും സ്ത്രീയും തമ്മിലുള്ള സ്വകാര്യ രംഗങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ സംഘം വേലക്കാരെന്ന വ്യാജേന വീട്ടില്‍ കടന്നു കൂടുകയും പെന്‍ഡ്രൈവ് കൈക്കലാക്കുകയും ചെയ്തു.

പെന്‍ഡ്രൈവിലുള്ള1 ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം ഇയാളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. പിന്നീട് ഇയാളെ തട്ടിക്കൊണ്ട് പോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക കൈയ്യിലില്ലെന്ന് അറിയിച്ചതോടെ ഇയാളെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണമാല, മോതിരം, കൈയ്യിലുണ്ടായിരുന്ന 18000 രൂപ എന്നിവ കവര്‍ന്നു.

ഇതിനിടെ കാറിന്റെ രേഖകളും സംഘം തട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബഹളം വയ്ക്കുകയും ഇത്‌കേട്ട സമീപത്തിലെ ഫ്‌ളാറ്റിലെ കാവല്‍ക്കാരത്തെ സംഘത്തിലെ രണ്ട് പേരെ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

You must be logged in to post a comment Login