വിവാഹശേഷമുള്ള ആദ്യ ജന്മദിനത്തിൽ ഭർത്താവിന് സർപ്രൈസ്; വിഡിയോ

കൂട്ടുകാർക്കൊപ്പമായിരിക്കും പ്രവാസികളുടെ ആഘോഷങ്ങൾ. ജന്മദിനമായാലും അതിനു മാറ്റമൊന്നുമില്ല. എല്ലാവരും കൂടി പങ്കിട്ടെടുത്ത് വാങ്ങുന്ന കേക്ക് മുറിച്ചായിരിക്കും ആഘോഷം. അങ്ങനെ ജന്മദിനം ആഘോഷിക്കുന്ന ഒരു യുവാവിന് ഭാര്യയും കൂട്ടുകാരും ചേർന്നു നൽകിയ ഒരു സർപ്രൈസ് സേഷ്യൽ ലോകത്ത് വൈറലാണ്.

മസ്കറ്റിലെ ഒരു ജന്മദിനാഘോമാണ് ഇതെന്ന് വിഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. യുവാവിന്റെ വിവാഹത്തിനുശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു. കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം നടക്കുന്നു. ഇതിനിടയില്‍ കൂട്ടുകാരിൽ ഒരാൾ പുറേത്തേക്കു പോയി യുവാവിന്റെ ഭാര്യയേയും കൂട്ടി തിരിച്ചു വരുന്നു. നാട്ടിൽ നിന്ന് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് തലയിൽ കൈവച്ചു പോയി യുവാവ്. വിശ്വസിക്കാനാവാതെ ഏതാനും നിമിഷങ്ങൾ നിന്നു. ഭാര്യ. കയ്യിലുള്ള പൂക്കൾ നൽകി ആശംസകൾ അറിയിച്ച് കേക്ക് വായിൽ വെച്ചു കൊടുത്തപ്പോഴും യുവാവിന് വിശ്വസിക്കാൻ പ്രയാസം.

ഒരു പ്രവാസിക്ക് ഇതിലും മികച്ച സര്‍പ്രൈസ് നൽകാനാകില്ല എന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം. കണ്ണു നിറഞ്ഞു എന്നും കമന്റുകളുണ്ട്.

വിവാഹത്തിന് ശേഷം ഉള്ള ആദ്യത്തെ birthday ക്ക് കെട്ടിയോൾ നാട്ടീന്നു ഇവിടെ muscat ഇൽ വന്ന് ഒരു surprise തന്നു ..മരണം വരെ മറക്കാൻ ആവാത്ത ഒരു surprise ..❤️❤️ഒരു പ്രവാസിക്ക് ഇതിലും കൂടുതൽ എന്ത് വേണം ..

Posted by Variety Media on Tuesday, August 27, 2019

..

You must be logged in to post a comment Login