ആരോ ഓരാൾ..,കുഞ്ഞിന്റെ അച്‌ഛനെ തെരഞ്ഞ്‌ ഗര്‍ഭിണി രേഖാചിത്രം പോസ്‌റ്റ് ചെയ്‌തു

father of my kidവയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ അജ്‌ഞാതനായ പിതാവിനെ തേടി ഗര്‍ഭിണി ക്‌ളാസിഫൈഡ്‌സ് വെബ്‌സൈറ്റില്‍ രേഖാചിത്രം പോസ്‌റ്റ് ചെയ്‌ത് അന്വേഷിക്കുന്നു. അമേരിക്കയില്‍ നടന്ന സംഭവത്തില്‍ ന്യൂയോര്‍ക്കിലെ ഈസ്‌റ്റ് വില്ലേജ്‌ സ്വദേശിനിയായ മെക്‌സിക്കന്‍ അമേരിക്കന്‍ യുവതിയാണ്‌ അജ്‌ഞാത പിതാവിന്റെ കടലാസില്‍ പേന കൊണ്ട്‌ വരച്ച രേഖാചിത്രം പോസ്‌റ്റ് ചെയ്‌തത്‌.

കുട്ടികള്‍ വരച്ചത്‌ പോലെയുള്ള ചിത്രം ക്‌ളാസിഫൈഡ്‌ വെബ്‌സൈറ്റായ ക്രെയ്‌ഗ് ലിസ്‌റ്റിലാണ്‌ പോസ്‌റ്റ് ചെയ്‌തത്‌. ‘കൊളുത്തി…വിട്ടുപോയി…കുട്ടിയായി’ (‘We hooked up. It broke. Baby on the വായ്‌”.) എന്ന തലക്കെട്ടിലാണ്‌ ചിത്രം നല്‍കിയിരിക്കുന്നത്‌. സ്വന്തം കുട്ടിയ്‌ക്കൊപ്പം ഒരു ജീവിതം വേണമെന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‌ അവതരിക്കണമെന്നും വരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പറയുന്നു. തന്നെ തിരിച്ചറിയുന്നതിനായി 5 അടി 4 ഇഞ്ച്‌ ഉയരമുള്ള ഒരു മെക്‌സിക്കന്‍ അമേരിക്കക്കാരിയാണെന്നും കാണിച്ചിട്ടുണ്ട്‌.

മൂന്ന്‌ തവണ ഒന്നിച്ച ശേഷം മുങ്ങിയ പങ്കാളിയുടെ ഊരോ പേരോ ഒന്നും യുവതിക്ക്‌ അറിയില്ല. ആറരയടി ഉയരമുള്ള മദ്ധ്യേഷ്യക്കാരനെന്ന്‌ വിചാരിക്കുന്ന നിങ്ങള്‍ ബിസിനസുകാരനാണെന്നാണ്‌ പറഞ്ഞിരുന്നതെന്നും നമ്മള്‍ മൂന്നു തവണ ഒരുമിച്ചു. അതിന്‌ ശേഷം നിങ്ങള്‍ അപ്രത്യക്ഷനായെന്നും കുറിച്ചിട്ടുണ്ട്‌. ഞാന്‍ നിങ്ങളെ വരയ്‌ക്കാന്‍ ശ്രമിക്കുന്നു. താന്‍ ഒരു പോലീസ്‌ സ്‌കെച്ച്‌ ആര്‍ട്ടിസ്‌റ്റല്ല. എന്നിരുന്നാലും ഇത്‌ ഏകദേശം സാമ്യമുള്ളതാണെന്ന്‌ കരുതുന്നെന്നും പറഞ്ഞിട്ടുണ്ട്‌.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ആര്‍ക്കെങ്കിലും ഇയാളെ തിരിച്ചറിയാമെങ്കില്‍ അയാള്‍ക്ക്‌ ഒരു കുട്ടി വരാന്‍ പോകുണ്ടെന്ന്‌ അറിയിക്കാനും പറഞ്ഞിട്ടുണ്ട്‌. ഏറെ വൈകല്യമുള്ളതാണെങ്കിലൂം കുട്ടിയുടെ അച്‌ഛനെ കണ്ടെത്താന്‍ ഈ ചിത്രം ധാരാളമാണെന്നു കരുതുന്നതായി ഇവര്‍ പറയുന്നു. ചിത്രം അത്ര മെച്ചമല്ലെങ്കിലും കണ്ണിന്റെ ചുളിവും വളഞ്ഞ വലിയ മൂക്കും മാത്രം മതി തന്റെ കുഞ്ഞിന്റെ പിതാവിന്‌ സ്വയം തിരിച്ചറിഞ്ഞ്‌ തിരിച്ചുവരാനെന്നാണ്‌ യുവതിയുടെ വാദം.

who-is-the-father-of-my-kid

You must be logged in to post a comment Login