വിജയ്‌ മല്ല്യക്കും പൊങ്കാല

വിജയ്‌ മല്ല്യക്കും പൊങ്കാല

ഒറ്റ രാത്രി കൊണ്ട് മല്ല്യ സാർ നിനക്കൊക്കെ രാജ്യദ്രോഹി ആയി അല്ലേടാ ..
സ്മരണ വേണമെടാ സ്മരണ .
നീയൊക്കെ പരീക്ഷക്ക് പൊട്ടിയപ്പോ ,നിന്നെ ഒക്കെ നിന്റെ കാമുകിമാര് തേച്ചു ഒട്ടിച്ചിട്ട് പോയപ്പോ ,സന്തോഷം വന്നപ്പോ ,ഇന്ത്യ വേൾഡ് കപ്പു എടുത്തപ്പോ ,നീയൊക്കെ കുടുംബം വിറ്റു അര്മാധിക്കാൻ ഗോവക്ക് പോയപ്പോൾ ,നിനക്കൊക്കെ മുത്തി കുടിച്ചു ,പതപ്പിചൊഴുക്കി എല്ലാം മറന്നു അടിക്കാൻ മല്ല്യ സാറിന്റെ കിംഗ്‌ ഫിഷറെ ഉള്ളാരുന്നടാ .
ബംഗ്ലൂരിൽ നിനക്കൊക്കെ അന്തസായി വായി നോക്കാൻ അണ്ണന്റെ യു ബി സിറ്റിയെ ഉള്ളാരുന്നു .
നീയൊക്കെ ഈ ദീപിക പദുക്കോണെയും യാനാ ഗുപ്തയെയും ഒക്കെ തലേൽ വെച്ചോണ്ട് നടക്കുവല്ലേ ,ഇവരെ ഒക്കെ ഇവരാക്കിയത് ആരാ .അണ്ണൻ ആണഡാ ,അണ്ണന്റെ കലണ്ടർ ആണട .

നീയൊക്കെ IPL കണ്ടു തലകുത്തി മറിഞ്ഞതല്ലേ ,അതൊക്കെ അണ്ണനെ പോലുള്ള മഹാ മനസ്കരുടെ വിയര്പ്പ് ആണഡാ ദ്രോഹികളെ .
വെറും ഒരു ജെട്ടി മാത്രം ഇട്ടു പാവം പെങ്കുട്ടികളുടെ കൂടെ കപ്പലിൽ നില്ല്കുന്ന ആ പാവം മനുഷ്യൻ നിനക്കൊക്കെ ഇപ്പൊ വഞ്ചകൻ .റേഷൻ കടേൽ പോണേല്ലും ജീന്സും തള്ളി കേറ്റി പോക്കുന്ന നീയൊക്കെ അദേഹത്തെ കണ്ടു പഠിക്കണ്ണം .

9000 കോടി പറ്റിച്ചു പോലും .നിന്റെ ഒക്കെ രാഷ്ട്രീയ കാര് അവരുടെ വീട്ടിലോട്ട് അടിച്ചോണ്ട് പോയതിന്റെ അത്രയും ഇല്ല .
ഒന്നുമില്ലേൽ അണ്ണൻ ഇതൊക്കെ ഇവിടെ തന്നെ ചിലവഴിചില്ലേ ?
അഞ്ചു കോടി മുടക്കി ഈ വേദനയിലും ബെർത്ത്‌ ഡേ ആഗോഷിച്ച അണ്ണൻ ആണ് അണ്ണാ അണ്ണൻ .
അണ്ണൻ മുങ്ങിയതിൽ എന്താ തെറ്റ് .
നാട്ടിൽ ഇപ്പൊ എന്നാ മുടിഞ്ഞ ചൂടാ .
അതൊക്കെ കഴിയുമ്പോ അണ്ണൻ ഇങ്ങു വരും .
അണ്ണന്റെ താടിയും മുടിയും ആ കുട വയറും ,ഓ ഇത്രേം ലുക്ക്‌ ഉള്ള വേറെ ഏതെങ്കിലും രാജ്യ സഭ അംഗം ഉണ്ടോടാ സാമ ദ്രോഹികളെ .
എന്നാലും ഈ കൊല്ലതെ കലണ്ടർ കിട്ടാത്തത് വല്യ ചതി ആയി പോയി .

അണ്ണാ ,അണ്ണൻ മടങ്ങി വാ .
നമ്മ വെയിറ്റിംഗ് ആണ് .

You must be logged in to post a comment Login