V S വീണ്ടും വീരനായി

താടിയുള്ള അപ്പനെ പേടിയുണ്ട്….. വിയെസ്സ് വന്നു സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു….

മുള്‍മുനയില്‍ നിര്‍ത്തിയ ‘ആത്മഹത്യാ സമരം’ ഒത്തുതീര്‍ന്നു

മാര്‍ ബസേലിയോസ് ആസ്പത്രിയില്‍ മൂന്നു മാസത്തിലേറെയായി നടന്നുവന്ന സമരം, മൂന്നു നഴ്‌സുമാര്‍ നടത്തിയ ആത്മഹത്യ സമരത്തിനൊടുവില്‍ വി.എസ്സിന്റെ ശക്തമായ ഇടപെടലോടെ ഒത്തുതീര്‍പ്പിലായി. ലേബര്‍ കമ്മീഷണര്‍ ടി.ടി. ആന്റണിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച രാത്രി എട്ടുമണിക്ക് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടി എത്തിയതോടെ ഒത്തുതീര്‍പ്പിലെത്തി. ഇതോടെ നഴ്‌സുമാര്‍ സമരം പിന്‍വലിക്കുകയായിരുന്നു.

വന്നു കണ്ടു കീഴടക്കി…വീസ് അങ്ങനെ വീണ്ടും വീരനായി

നമ്മുടെ ധീര സമരനായകനു അഭിവാദ്യങ്ങള്‍ …

ഒരേ സമുദായമായതിനാലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോതമംഗലത്തെ നഴ്‌സുമാരുടെ ജീവന്മരണ പ്രശ്‌നത്തില്‍ ഇടപെടാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സമരത്തെ തുടര്‍ന്ന് മൂന്ന് നഴ്‌സുമാര്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കുമെന്ന് തോന്നിയതിനാലാണ് താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭാ തിരുമേനിമാര്‍ പിണങ്ങുമോ എന്നുള്ളതാണ് ഉമ്മന്‍ ചാണ്ടിയുടെ ചിന്ത. തിരു എന്നു കേള്‍ക്കുമ്പോള്‍തന്നെ ഉമ്മന്‍ചാണ്ടിയുടെ മൂത്രം മാത്രമല്ല പലതും താഴെ പോകുമെന്ന്, സ്വതസിദ്ധമായ ശൈലിയില്‍ വി.എസ് പരിഹസിച്ചു.

ആ കുഞ്ഞുങ്ങള്‍ അവിടെനിന്ന് ചാടിയിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു ? കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? നഴ്‌സുമാരും ജനങ്ങളും വെറുതെ ഇരിക്കുമായിരുന്നോ? ഇവര്‍ ചാടിയാല്‍ അത് കേരളത്തിന് എത്ര അപമാനകരമാവുമെന്ന് കരുതിയാണ് താന്‍ ഇടപെട്ടത്. താന്‍ എത്തി അര മണിക്കൂറു കൊണ്ട് തീരുമാനമെടുപ്പിച്ച ശേഷമാണ് അവിടെനിന്ന് മടങ്ങിയതെന്നും വി.എസ്. പറഞ്ഞു.

You must be logged in to post a comment Login