The wonderful moment in the life of Rimi Tomy

 

The wonderful moment in the life of Rimi Tomy

Enjoy this beautiful scène during  Asianet Film Awards 2012 at Dubai Festival City It was  a great chance to Rimy to sing layig in shahrukh;s hand in dubai..

Shahrukh Commented “ This is the lightest  lady I have ever picked up”.

Rimi kept her wonderful humour sense even at that wonderful moment saying ‘Royce ( her husband) I am leaving you now.. bye bye..”.

Hats off to her humour sense even at that unexpected moment.. enjoy this video

 


ഖാനും ഞാനും

അമ്മയുടെയും അച്ഛന്റെയും കൈയില്‍ക്കിടന്ന് പാടിവളര്‍ന്നവരാകും മലയാളത്തിലെ പിന്നണിഗായികമാരെല്ലാവരും. പക്ഷേ, ബോളിവുഡിലെ താരചക്രവര്‍ത്തി സാക്ഷാല്‍ ഷാരൂഖ്ഖാന്റെ കൈകളില്‍ കിടന്നുപാടിയ ഏകഗായിക എന്ന ക്രെഡിറ്റ് നമ്മുടെ റിമി ടോമിക്ക് മാത്രം സ്വന്തം. അമ്പരപ്പും അതിലേറെ ആഹ്ലാദവും നിറഞ്ഞ ആ കൗതുകമുഹൂര്‍ത്തത്തെക്കുറിച്ച് പറയുമ്പോള്‍ റിമിക്ക് സ്വതവേയുള്ള നൂറുനാക്ക് ഇരട്ടിയാകുന്നു.

എന്റെ പള്ളീ, ദുബായില്‍ ഏഷ്യാനെറ്റ് ഷോയുടെ തലേദിവസം റിഹേഴ്‌സലിനിടയ്ക്കാണ് പരിപാടിക്ക് ഷാരൂഖ്ഖാന്‍ വരുന്നുണ്ടെന്നറിഞ്ഞത്. അപ്പോഴേ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി. കൊച്ചിലേമുതല്‍ ഞാന്‍ പുള്ളിയുടെ കട്ടഫാനാണല്ലോ. ഇത്രയധികം ആരാധന മറ്റൊരു സിനിമാതാരത്തോടും തോന്നിയിട്ടില്ല. എന്റെ ഷാരൂഖ്‌പ്രേമം വീട്ടുകാര്‍ക്കും ഭര്‍ത്താവിനുമൊക്കെ ശരിക്കുമറിയാം. പണ്ട് പൊള്ളാച്ചിയില്‍ ‘ബില്ലു ബാര്‍ബറി’ന്റെ ഷൂട്ടിങ്ങിന് ഷാരൂഖ് വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവിടെച്ചെന്നു കാണാമെന്ന് ഹസ്ബന്‍ഡ് റോയ്‌സ് പറഞ്ഞതാണ്. പക്ഷേ, എന്തോ ചില കാരണങ്ങള്‍കൊണ്ട് പോകാനൊത്തില്ല. ഫിലിം അവാര്‍ഡ് ചടങ്ങില്‍ പുള്ളിയെ അടുത്തുനിന്ന് കാണാനായി. ഞാനും റോയ്‌സും ആദ്യനിരയില്‍ തന്നെ സീറ്റ് പിടിച്ചു. ഷാരൂഖ്ഖാന്‍ വരാന്‍ നേരംവൈകിയാല്‍ ഫില്ലറായി ബെന്നി ദയാലിനൊപ്പം ഒരു പാട്ട് പാടണമെന്ന് അവതാരക രഞ്ജിനി ഹരിദാസ് എന്നോട് അപ്പോഴാണ് പറയുന്നത്. ഷാരൂഖ് വരുമ്പോഴാണോ പാട്ടെന്നു ചോദിച്ച് ഞാന്‍ രഞ്ജിനിയോട് പിണങ്ങുകയും ചെയ്തു.

പക്ഷേ, എന്റെ ഭാഗ്യത്തിന് ഷാരൂഖ്ഖാന്‍ കൃത്യസമയത്തുതന്നെ വന്നു. തുടര്‍ന്ന് റിമ കല്ലിങ്ങലിനൊപ്പമുള്ള ‘ചമക്ക് ചല്ലോ’ നൃത്തമായിരുന്നു. അതുകഴിഞ്ഞയുടന്‍ ബോളിവുഡ് നായികമാരായ വിദ്യാബാലന്‍, അസിന്‍ എന്നിവരെ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ കാവ്യാമാധവന്‍, സംവൃത സുനില്‍, ഭാവന, റിമ, മൈഥിലി, അനന്യ, കാതല്‍ സന്ധ്യ, അര്‍ച്ചന കവി എന്നിവരും സ്റ്റേജിലെത്തി. എന്നെക്കൂടി വിളിച്ചില്ലെങ്കില്‍ അലമ്പാകുമെന്നുകരുതിയാകും എനിക്കും ക്ഷണം കിട്ടി. രണ്ടുവരി പാടിക്കോട്ടെയെന്ന് രഞ്ജിനിയോടു ഞാന്‍ പതുക്കെ ചോദിച്ചു. ഷോയുടെ സ്‌ക്രിപ്റ്റിലില്ലാത്ത പാട്ടൊന്നും പറ്റില്ലെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അപ്പോഴേക്കും എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഷാരൂഖ് വേദിയില്‍ നിന്ന് നീങ്ങുകയായിരുന്നു. രണ്ടും കല്പിച്ച് മൈക്ക് പിടിച്ചുവാങ്ങി ഞാനൊരു ഡയലോഗ് കാച്ചി; ”ഷാരൂഖ് ജി, ഐ ലവ് യൂ…..” നമ്മുടെ സ്ലിംബ്യൂട്ടി നടിമാര്‍ക്കിടയില്‍ എന്നെപ്പോലൊരു തടിച്ചിയെ കണ്ടപ്പോള്‍ ഞെട്ടിയത് ഷാരൂഖ്ഖാനാണ്. ”മലയാളത്തില്‍ ഇത്രയും തടിയുള്ള നായികയുണ്ടോ എന്നുകരുതി താങ്കള്‍ പേടിക്കേണ്ട, ഞാന്‍ നടിയല്ല ചെറിയൊരു ഗായികയാണ്”- അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. അറിയാതെ പാടിത്തുടങ്ങുകയും ചെയ്തു ”അബ് തോ മേരാ ദില്‍…..” പാട്ടു തുടങ്ങിയ ഉടന്‍ കോട്ടൂരി നിലത്തുവെച്ച് എന്റെ മുന്നില്‍ മുട്ടുകുത്തിനില്‍ക്കുകയാണ് ഷാരൂഖ്ജി ചെയ്തത്. അടുത്ത വരി തുടങ്ങുമ്പോഴേക്കും രണ്ടുകൈകള്‍ കൊണ്ടും എന്നെ എടുത്തുയര്‍ത്തുകയും ചെയ്തു.

ഒരാളുടെ കൈകളില്‍ കിടന്നുപാടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ഒരുവിധം ഞാനൊപ്പിച്ചു. അഞ്ചും പത്തുമല്ല 62 കിലോയാണ് എന്റെ ഭാരമെന്നോര്‍ക്കണം. അതുകൊണ്ടാകും പാട്ടുമുഴുമിപ്പിക്കും മുമ്പേ പുള്ളിക്കാരന്‍ എന്നെ നിലത്തിറക്കി. സിനിമാജീവിതത്തിനിടയില്‍ ഇത്രയും ഭാരം കുറഞ്ഞൊരു പെണ്‍കുട്ടിയെ എടുത്തുപൊക്കിയിട്ടില്ലെന്നായിരുന്നു ഷാരൂഖ്ജിയുടെ കമന്റ്. ആക്കിയതാണെന്നു മനസ്സിലായെങ്കിലും അതു ഞാന്‍ ആസ്വദിച്ചു ചിരിച്ചു. ഞാന്‍ ഏതറ്റംവരെയും പോകുമെന്ന് ശരിക്കുമറിയാവുന്ന എന്റെ പ്രിയഭര്‍ത്താവ് മുന്‍നിരയിലിരുന്ന് ആര്‍ത്തുചിരിക്കുന്നതുകണ്ടപ്പോള്‍ ശരിക്കും ചമ്മിപ്പോയി. ”റോയിസേ, ഞാന്‍ പോകുവാണേ” എന്നുവിളിച്ചുകൂവാനാണ് അപ്പോള്‍ തോന്നിയത്.

അവാര്‍ഡ്ദാനച്ചടങ്ങ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴേക്കും യൂട്യൂബിലൂടെ ജനം മൊത്തമത് കണ്ടുകഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ എവിടെപ്പോയാലും ഷാരൂഖ് എടുത്തുയര്‍ത്തിയതിനെക്കുറിച്ചേ ആളുകള്‍ക്ക് ചോദിക്കാനുള്ളൂ. പാവം ഷാരൂഖ്ഖാന്‍ നട്ടെല്ലുളുക്കി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്കെത്തിയെന്ന എസ്.എം.എസ്. തമാശ കഴിഞ്ഞദിവസം ആരോ എനിക്കയച്ചുതന്നു. അതുവായിച്ച് ഞാനും റോയ്‌സും കുറേ ചിരിക്കുകയും ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളിലായി ഏഷ്യാനെറ്റ് ചാനലില്‍ അവാര്‍ഡ്ച്ചടങ്ങ് സംപ്രേഷണം ചെയ്യുകയാണല്ലോ. അതോടെ ഷാരൂഖുമൊത്തുള്ള എന്റെ പ്രകടനം കാണാത്തവരുണ്ടാകില്ല കേരളത്തില്‍.

ഈ കുസൃതി അല്പം കൂടിപ്പോയി എന്നാരെങ്കിലും കുറ്റം പറയുമോ എന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു. ഞാനൊരു പാവമാണെന്ന് അറിയാവുന്നതുകൊണ്ടാകും ആരുമിതുവരെ വഴക്ക് പറഞ്ഞിട്ടില്ല. കണ്ണുപൊട്ടും ചീത്ത പറയാന്‍ തയ്യാറായിനില്‍ക്കുന്ന പ്രിയപ്പെട്ടവരോട് ഒന്നേ എനിക്ക് ചോദിക്കാനുള്ളൂ-ഞാന്‍ ഷാരൂഖ് ഖാനെയല്ലല്ലോ ഷാരൂഖ് എന്നെയല്ലേ എടുത്തുയര്‍ത്തിയത്, അപ്പോള്‍ വഴക്ക് പറയേണ്ടത് അങ്ങേരെയല്ലേ?

തയ്യാറാക്കിയത്: പി.എസ്.രാകേഷ്‌ / courtesy to http://www.mathrubhumi.com

49 Responses to The wonderful moment in the life of Rimi Tomy

  1. Pingback: Angela Vanlods

  2. Pingback: Angi Vangog

  3. Pingback: check my source

  4. Pingback: his explanation

  5. Pingback: lista de emails 2013

  6. Pingback: www.paydayloansbuddies.co.uk

  7. Pingback: Pure Leverage Review

  8. Pingback: try this out

  9. Pingback: His Explanation

  10. Pingback: Facebook Login

  11. Pingback: revitol

  12. Pingback: www.vpaydayloans.co.uk

  13. Pingback: revitol

  14. Pingback: More Info

  15. Pingback: 1300 numbers australia

  16. Pingback: Elektrische Zahnbürsten

  17. Pingback: cigarette electronique

  18. Pingback: cigarette electronique

  19. Pingback: Linkwheels kaufen

  20. Pingback: cool site

  21. Pingback: Las Vegas nightclubs

  22. Pingback: sapphists

  23. Pingback: things to do in Las Vegas

  24. Pingback: pay day loan

  25. Pingback: cool site

  26. Pingback: ativan side effects

  27. Pingback: Discover More Here

  28. Pingback: e cigarette

  29. Pingback: weiter

  30. Pingback: scott tucker afi

  31. Pingback: Vegas Indoor Skydiving

  32. Pingback: rauchen

  33. Pingback: billige Extensions kaufen

  34. Pingback: Nylon Feet

  35. Pingback: imp source

  36. Pingback: view

  37. Pingback: accurate apartment information

  38. Pingback: kulutusluottovertailu

  39. Pingback: get your ex back

  40. Pingback: build a website

  41. Pingback: mistä pikalaina

  42. Pingback: free hd wallpapers for pc

  43. Pingback: lennot

  44. Pingback: เกมส์แต่งหน้าหมา

  45. Pingback: Ritalin side effects

  46. Pingback: προωθηση ιστοσελιδων

  47. Pingback: Automaten

  48. Pingback: เกมส์ทําอาหารฟรี

  49. Pingback: credit personnel

You must be logged in to post a comment Login