എസ്എസ്എല്‍സി പരീക്ഷാഫലം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോൾ

ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ റബ്ബ് ഫലിതങ്ങളാണ്. പ്രഖ്യാപിച്ചും തിരുത്തിയും വീണ്ടും പ്രഖ്യാപിച്ചും എസ്എസ്എല്‍സി പരീക്ഷാഫലം ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വിരുന്നായി. സോഷ്യല്‍ ഫലിത രാജാക്കന്മാര്‍ നെയ്‌തെടുത്ത റപ്പ് ഫലിതങ്ങളാണ് എങ്ങും. ഊറിച്ചിരിക്കാന്‍ ഏറെ വക നല്‍കുന്നതാണ് ഇവയെല്ലാം.

ആദ്യം പ്രഖ്യാപിച്ച വിജയശതമാനം 97.99 ശതമാനമായിരുന്നു. എന്നാല്‍, പിന്നീട് റിസല്‍റ്റ് തിരുത്തി വീണ്ടും എത്തിയപ്പോള്‍ അത് 98.57 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, തെറ്റുകള്‍ പൂര്‍ണമായും കണ്ടെത്തി പരിഹരിക്കാന്‍ ഇക്കുറിയും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ഇതോടെയാണ് പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ കളിയാക്കല്‍ തുടര്‍ന്നത്.

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിനെയും വകുപ്പിനെയും സര്‍ക്കാരിനെയുമൊക്കെ കളിയാക്കി നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലും വാട്‌സ് ആപിലും നിറയുന്നത്. റിസല്‍റ്റ് വന്നപ്പോള്‍ പരാജയപ്പെട്ട 1.43 ശതമാനം കുട്ടികള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ച് മുഖ്യമന്ത്രി സഹായം നല്‍കുമ്പോള്‍ വിജയം നൂറു ശതമാനമാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

അടുത്ത റിസല്‍ട്ട് പരീക്ഷയ്ക്കു മുമ്പേയാണോ എന്ന ചോദ്യത്തിന് അതുക്കും മേലെ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയും സൈബര്‍ ലോകത്തിന്റെ സൃഷ്ടികളില്‍പ്പെടും. എസ്എസ്എല്‍സി പാസായതിന് കരയുന്ന സീരിയല്‍ നടിയോട് എന്തിനാ കരയുന്നത് എന്നു ചോദിക്കുമ്പോള്‍ ഞാന്‍ ഒമ്പതിലല്ലേ പഠിക്കുന്നത് എന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

അഴകിയ രാവണന്‍ സിനിമയില്‍ കോടീശ്വരനായ തന്നെ കാണാന്‍ വീട്ടുമുറ്റത്തെത്തുന്ന നാട്ടുകാര്‍ക്ക് നൂറുരൂപ വീതം നല്‍കാന്‍ കോടീശ്വരന്‍ ശങ്കര്‍ ദാസ് പറയുന്ന രംഗമുണ്ട്. ഈ രംഗം പകര്‍ത്തിയും എസ്എസ്എല്‍സി തമാശകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു വിഷയത്തില്‍ തോറ്റ കുട്ടികളാണ് സാറിനെ കാണാന്‍ വരുന്നത് എന്നു അസിസ്റ്റന്റ് പറയുമ്പോള്‍ പാവങ്ങള്‍ എല്ലാവര്‍ക്കും മൂന്നു എ പ്ലസ് കൊടുത്തുവിട്ടേക്കാന്‍ പറയുന്ന ശങ്കര്‍ ദാസിനെയും സോഷല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്. –

1

2

3

4

You must be logged in to post a comment Login