പണ്ഡിറ്റിന് മതിയായില്ല, ഇതാ പുതിയ സിനിമയും കൊണ്ട് വീണ്ടും…

pandit movie
ഗ്രാഫിക്‌സ് കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്ത പല ചിത്രങ്ങളും കണ്ട മലയാളിയുടെ മനസിലേക്കിതാ സന്തോഷ് പണ്ഡിറ്റ് സ്റ്റൈലിലുള്ള ഗാനം. സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്‌ലെ പുതിയ ഗാനം യുട്യൂബില്‍ റിലീസായത്. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന് പതിവുപോടെ വരികള്‍ ചിട്ടപ്പെടുത്തിയതും ഈണം പകര്‍ന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗ്രാഫിക്‌സ് നിറഞ്ഞെഴുകുന്ന ഗാനത്തില്‍ തുടക്കം മുതല്‍ തീയും പുകയും ബോംബും ദിനോസറും ആനയുമൊക്കെ മുഖംകാണിച്ച് നമ്മളില്‍ ചിരി പടര്‍ത്തും.

ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്. ചിത്രം ഈ വര്‍ഷംതന്നെ തിയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

കൃഷ്ണനും രാധയും, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോള്‍ടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.

You must be logged in to post a comment Login