വിദേശ ജോലിയില്ല; കല്യാണം നടക്കുന്നില്ല: ഫെയ്സ്ബുക്കിൽ പരസ്യം നൽകി വൈറലായി

നല്ല ജോലി, നല്ല സാമ്പത്തികം, സമൂഹത്തിൽ നല്ല നിലയും വിലയും കാണാൻ സുമുഖൻ പക്ഷേ പെണ്ണ് കിട്ടുന്നില്ല. ശരാശരി മലയാളി പയ്യൻമാരുടെ പ്രൊഫൈലാണിത്. നല്ല കല്യാണ ആലോചന വരണോ ഒന്നല്ലെങ്കിൽ ഗൾഫിൽ പോണം. അല്ലെങ്കിൽ സർക്കാർ ജോലി വേണം. ഇത് രണ്ടും ഇല്ലെങ്കിൽ കല്യാണത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. തുടർച്ചയായി യുവാക്കളുടെ ഇടയിൽ കേൾക്കുന്ന പതിവ് പല്ലവിയാണിത്

എന്നാൽ വിദേശ ജോലിയുടെയും സർക്കാർ ജോലിയുടെയും പേരിൽ കല്യാണം മുടങ്ങിയപ്പോൾ കോട്ടയം ഈരാറ്റുപേട്ട സ്വദേശി സന്തോഷ് ജോർജ് നടത്തിയ വ്യത്യസ്തമായ വിവാഹ ആലോചനയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. തന്റെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങി വിവാഹ പരസ്യം നൽകിയാണ് സന്തോഷ് ശ്രദ്ധേയനായത്. എന്തുകൊണ്ട് താൻ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വിവാഹപരസ്യം നൽകുന്നു എന്ന് സന്തോഷ് പോസ്റ്റിലൂടെ വിവരിച്ചു.
ഈരാറ്റുപേട്ടയിൽ സ്ഥിരതാമസമാക്കിയ സന്തോഷ് ജോർജ് മാതാപിതാക്കളുടെ മൂന്നു മക്കളിൽ ഒരേയൊരു ആൺതരിയാണ്. രണ്ടു സഹോദരിമാരെ വിവാഹം ചെയ്തു വിട്ടു. കല്യാണാലോചനയുടെ പേരിൽ പല വീടുകൾ കയറിയിറങ്ങി ചായകുടിക്കാൻ തനിക്ക് താൽപര്യം ഇല്ലാത്തതുകൊണ്ട് കൂടിയാണ് ഉചിതം എന്നു തോന്നിയ ഒരു മാർഗം വിവാഹാലോചനക്കായി തെരെഞ്ഞെടുത്തതെന്ന് സന്തോഷ് ജോർജ് പറയുന്നു. ഫെബ്രുവരി 25 ന് നൽകിയ പരസ്യം ഇപ്പോൾ വൈറലാണ്. 9175 ഷെയറും പതിനായിരത്തിലധികം ലൈക്കും ഇതിനകം ലഭിച്ചു കഴിഞ്ഞു.

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ ത…

Posted by Santhosh George on Saturday, February 24, 2018

സന്തോഷിനെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :-

വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആലോചന പ്രതീക്ഷിയ്ക്കുന്നു, കുടുംബ പരമായും വ്യക്തി പരമായും(മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് ഞാൻ

ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാൻ, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ്😁 തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലീയും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനീയ്ക്ക് ഉണ്ട്(Georgian Dental Lab,Sales) കൂടുതലായി എന്തെങ്കീലും അറീയാൻ ഉണ്ടെങ്കിൽ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീൽ വന്ന് അന്വേഷീയ്ക്കാം, പത്രത്തീൽ ഒരു പരസ്യം കൊടുത്തീരുന്നു….. ഗൾഫാണോ? അല്ല അവീടെ തീർന്നു അതീന്റെ വിശേഷങ്ങൾ, ആയതീനാൽ മതം ,ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാൻറുകൾ ഒന്നും തന്നെയില്ല,
പെൺകുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായൽ മാത്രം മതീ, താല്പര്യമുള്ളവർ ഫോട്ടോ, അഡ്രസ്സ്, ഫോൺ നമ്പർ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതൽ വിവരങ്ങൾ അതീലുടെ കൈമാറുകയും ചെയ്യുക (മാർച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളിൽ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തീരികെ വിളിയ്ക്കും)പത്ര പരസ്യത്തെയും,ബ്രോക്കർമാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയർ ചെയ്ത് സഹായിക്ക്..

നല്ല ഒരു പെണ്ണീനെ കിട്ടിയാൽ ചീലവ് ചെയ്യാം,ഒരുപാട് പേർ മെസ്സേജിലുടെ കുറേ കാര്യങ്ങൾ ചോദിയ്ക്കുന്നുണ്ട്, ഇനീയും ഇത്തരം ചോദ്യങ്ങൾ ആവർത്തീയ്ക്കാൻ സാധ്യതയുള്ളതുകൊണ്ട് കമന്റിൽ വീശദമായി ഉത്തരം ചേർത്തീട്ടുണ്ട്, പെൺകുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാൽ അപ്പോൾത്തന്നെ… ദാ ഇവിടെ👇 ഒരു സെൽഫീ upload ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയർ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്കളങ്കയെ കണ്ടെത്താൻ കഴിയുക,( പെൺകുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്)

ഈശ്വരൻ എനീയ്ക്ക് തന്നീട്ടുള്ള കഴിവും,സാമർത്ഥ്യവും ഉപയോഗീച്ച് ചിന്തിച്ചപ്പോൾ ഇങ്ങനെയൊരും പരസ്യരീതി നല്ലതായീരിയ്ക്കുമെന്ന് തോന്നീ, അതു കൊണ്ടാണ് ഈ മാർഗ്ഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജീലെ ചിത്രങ്ങളിൽ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാൻ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങൾ സ്നേഹപൂർവ്വം നീരസിച്ച് സ്വന്തമായീ രാത്രീയും പകലും അദ്ധ്വാനീച്ച് നേടീയതാണ്, എന്നീട്ട് യോഗ്യതയോടെ പെണ്ണീനെ അന്വേഷീയ്ക്കുമ്പോൾ എനീയ്ക്ക് യോജിച്ച സാധാരണ കുടുംബങ്ങളീൽ നിന്ന് വിദേശമല്ല, സർക്കാർ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയൽപക്കത്ത് എനീയ്ക്ക് ചേരുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ അറീയിക്കാനും മടീയ്ക്കരുത്please share

You must be logged in to post a comment Login