ഊബർ ഡ്രൈവറുടെ പണം അടിച്ചുമാറ്റിയ യാത്രക്കാരി കുടുങ്ങി

ഊബർ ഡ്രൈവറുടെ പണം തട്ടിയെടുത്ത യാത്രക്കാരി ക്യാമറയിൽ കുടുങ്ങി. ന്യൂയോർക്കിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊബർ ടാക്സിയിൽ യാത്രചെയ്ത യുവതിയാണ് പണം തട്ടിയത്. യാത്രക്കാർ നൽകുന്ന ടിപ് പണം നിക്ഷേപിക്കുന്ന ബോക്സിൽ നിന്നാണ് ഡ്രൈവറുടെ ശ്രദ്ധപാളിയപ്പോൾ ഇവര്‍ പണം കൈക്കലാക്കിയത്. കാറിലെ സിസിടിവി ക്യാമറയാണ് യുവതിക്ക് പണികൊടുത്തത്.

കാറിലെ ക്യാമറയിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിയാതെയാണ് ഇവർ സാഹസത്തിന് മുതിർന്നത്. കാറിന്റെ പിൻസീറ്റിൽ യുവതിയും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യാത്രയുടെ അവസാനം കാറിൽ നിന്ന് ഇറങ്ങാൻ നേരത്ത് പണവുമെടുത്ത് ഇവർ കടന്നുകളയുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയശേഷം പിന്നിലേക്ക് നോക്കിയ ഡ്രൈവർ കാണുന്നത് ശൂന്യമായ ടിപ് ബോക്സാണ്.

വീഡിയോ കാണുക

You must be logged in to post a comment Login