ഇത് എന്തൊരു രാജിക്കത്ത്….!

പണി കിട്ടുമ്പോൾ അതിത്രയും വലിയതാകുമെന്ന് ആ ബോസ് ഒരിക്കലും കരുതിക്കാണില്ല. ഇങ്ങനെയൊരു രാജിക്കത്ത് ആ ബോസിന്റെ ജീവിതത്തിൽ തന്നെ ഇതാദ്യമായാരിക്കും. സേവനം ചെയ്യാൻ അവസരം ലഭിച്ചതിനെല്ലാം ഔദ്യോഗികമായി നന്ദി പറഞ്ഞു കൊണ്ടുള്ള രാജിക്കത്തായിരുന്നില്ല അത്. മറിച്ച് ബോസിന്റെ ശല്യം സഹിക്ക വയ്യാതെ രാജി വയ്ക്കേണ്ടി വന്ന കീഴ്ജീവനക്കാരന്റെ ഗുഡ്ബൈ ലെറ്റർ കൂടിയായിരുന്നു.

ബോസിന്റെ ചായയിൽ സ്ഥിരവും താൻ തുപ്പിയിടാറുണ്ടായിരുന്നുവെന്നു വരെ എഴുതിവച്ച കുഞ്ഞുരാജിക്കത്ത് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ റെഡിറ്റിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫീസ് ജോലികൾക്കു പുറമെ കമ്പനിയ്ക്കു വേണ്ടി സ്റ്റേഷനറി സാധനങ്ങൾ വാങ്ങലും ബോസിനു ചായ ഉണ്ടാക്കലുമൊക്കെയായിരുന്നു ആ ജീവനക്കാരന്റെ ജോലികൾ. ഒടുവിൽ മനംമടുത്ത് ഒരുഗ്രൻ രാജിക്കത്തും എഴുതിവച്ചു.

കത്തിന്റ പൂർണ്ണരൂപം ദാ ഇങ്ങനെ

‘‘നിങ്ങൾ ഇതു വായിക്കുമ്പോഴേക്കും ഞാൻ ഇൗ നരകത്തിൽ നിന്നും ഒരുപാട് അകലെയെത്തിയിട്ടുണ്ടാകും. എന്റെ മേലധികാരിയായുള്ള ചുമതല നിങ്ങൾ ഏറെ ആസ്വദിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളെക്കുറിച്ച് നിങ്ങൾക്കു നല്ല മതിപ്പും തോന്നിയിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പാണ്. എന്നാൽ ഞാൻ എന്നും നിങ്ങളുടെ ചായയിൽ തുപ്പിയിടാറുണ്ടായിരുന്നുവെന്ന് അറിയുമ്പോൾ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നാണ് ഇപ്പോൾ ഞാൻ അത്ഭുതപ്പെടുന്നത്.

resignation-web

You must be logged in to post a comment Login