പുളിങ്കമ്പു കൊണ്ട് അടിക്കേണ്ടത് ആ തള്ളയുടെ ചന്തിക്ക്

ചെമ്മീൻപുളി പറിക്കാൻ രണ്ടു കുരുന്നുകളെ തന്നെ ഏണിയിൽ കയറ്റി വൈറൽ വീഡിയോ എടുക്കുവാൻ ഒരു ‘അമ്മ ശ്രമിച്ചത്തിന്റെ വീഡിയോ കണ്ടവരെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞു ” പുളിങ്കമ്പു കൊണ്ട് അടിക്കേണ്ടത് ആ തള്ളയുടെ ചന്തിക്ക് “.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വാരാദാനങ്ങളാണ്. തലയിൽവച്ചാൽ പേനരിക്കും താഴെവെച്ചാൽ ഉറമ്പരിക്കും എന്നുപറഞ്ഞാണ് പലരും കുഞ്ഞുങ്ങളെ വളർത്തുന്നത്. കുഞ്ഞുങ്ങളോടുള്ള ക്രൂരത ദിനംപ്രതി കൂടിവരികയാണ്. കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.

ഏണിയിൽ വലിഞ്ഞുകയറുന്ന രണ്ടുകുഞ്ഞുങ്ങളെ വിലക്കാതെ പിന്നെയും കയറാൻ പ്രേരിപ്പിക്കുന്ന വീഡിയോ രോക്ഷത്തോടെയാണ് ആളുകൾ ഷെയർ ചെയ്യുന്നത്. പുളിയിൽ ചാരിവച്ചിരിക്കുന്ന ഏണിയിൽ കുഞ്ഞുങ്ങൾ വലിഞ്ഞുകയറുന്നതും ഒരു സ്ത്രീശബ്ദം ചിന്നൂ കയറടീ, കയറ് രണ്ട് ചെമ്മീൻപുളി പറിക്കുമോ, എന്ന് ചോദിക്കുന്നതും കേൾക്കാം വീഡിയോയിൽ. ഏണീയുടെ മുക്കാൽഭാഗം എത്തിയ ഇളയ കുഞ്ഞ് കൈവിട്ട് താഴേക്കുവീഴുന്നത് പേടിയോടെ മാത്രമേ കാണാൻ സാധിക്കൂ.

ഭാഗ്യത്തിനാണ് കുഞ്ഞിന് ഒന്നും സംഭവിക്കാതിരുന്നത്. കുഞ്ഞ് വീണതിന്റെ തൊട്ടടുത്ത് കരിങ്കലുകളും കാണാം. അവയിലെങ്ങാനും തലയിടിച്ചിരുന്നെങ്കിൽ കുരുന്നിന്റെ വിധി മറ്റൊന്നാകുമായിരുന്നു. കുഞ്ഞുങ്ങളെ ഏണിയിൽ കയറ്റിയവർക്കെതിരെ കേസ് എടുക്കണമെന്ന് വീഡിയോ കണ്ടവർ അഭിപ്രയപ്പെടുന്നു. കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരാൾക്കും സഹിക്കാനാവില്ല ഈ വീഡിയോ.

ഇത് ആരായാലും കേസ് ആക്കേണ്ടതാണ്. തറയിൽ വീണ കുഞ്ഞിന് ഒന്നും സംഭവിക്കാത്തത് ഭാഗ്യം.. ഈ അമ്മയ്ക്ക് അവാർഡ് കൊടുക്കണം………

Posted by Suresh Ayirooppara on Saturday, October 28, 2017

ചെമ്മീൻപുളി പറിക്കാൻ ഈ കുരുന്നുകളെ തന്നെ ഏണിയിൽ കയറ്റണോ?…

You must be logged in to post a comment Login