മേജര്‍ രവിക്ക് കിട്ടിയ പൊങ്കാല

അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമത്രെ :-

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിക്കെതിരെ സോഷ്യല്‍മീഡിയ. ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും താഴെ കാണാം.

ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും രവി പറഞ്ഞിരുന്നു.

ravi-1

4

ravi-2

 

r2

r1

rv1

rv2

rv3

 

rv6

rv12

rv123

rv1234

ravi-3

 

 

5
രവീ…. മരത്തിന്‍റെയും ബങ്കറിന്‍റേയും മറവിലിരുന്ന് ദൂരെ നില്‍ക്കുന്ന ശത്രുവിനെ നോക്കി കാഞ്ചിവലിക്കുന്ന അത്ര എളുപ്പമുള്ള പണിയല്ല, പോയിന്‍റ് ബ്ലാങ്കില്‍നിന്ന് ഒരു പെണ്ണിന്‍റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നത്. വെടികൊണ്ടാല്‍ ശത്രു വീഴും. പക്ഷേ പെണ്ണിന്‍റെ മുഖത്തു തുപ്പിയാല്‍ നിങ്ങള്‍ വീഴും…. (and just remember that she is a journalist)
ഉണ്ണിമുകന്ദനോട് കളിച്ചപ്പോള്‍ കാര്യം മനസിലായല്ലോ അല്ലേ)

ഇങ്ങനെ പോകുന്നു ചില ട്രോൾ വാർത്തകൾ :-

ഇന്ത്യൻ സൈന്യത്തിന്റെ തുപ്പൽ വിദഗ്ധൻ മേജർ രവിക്ക് അഭിനന്ദന പ്രവാഹം. ശത്രു സൈന്യങ്ങളെ തുപ്പിത്തോൽപ്പിക്കാൻ ഭാവിയിലും തുപ്പലുമുതലാളി രവിയുടെ സേവനം ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിന് ശുപാർശ. നാടകക്കാരും മിമിക്രിക്കാരും എഴുത്തുകാരുമൊക്കെ സിനിമാക്കാരായി മാറുന്നത് ധാരാളമാണ്. പട്ടാളക്കാർ സിനിമാക്കാരാകുന്നത് അപൂർവമാണ്.

അത്തരം ഒരു അപൂർവ താരമാണ് നമ്മുടെ മേജർ. അതിർത്തിയിലെ കഠിനമായ സേവനകാലത്തിനിടയിൽ അദ്ദേഹത്തിന് ഒരു രോഗം പിടിപെട്ടിട്ടുണ്ട്. ഉമിനീർ ഗ്രന്ഥികൾ പൊട്ടി വായിൽ തുപ്പൽ പടരുന്ന ഒരു തരം അപൂർവ രോഗം. ചെറിയ കുട്ടികൾ അറിയാതെ തുപ്പൽ ഒലിപ്പിച്ചു നടക്കുന്ന പോലെയൊന്നുമല്ല. സംഗതി സീരിയസാണ്. അമിതമായ ഉമിനീർ പ്രവാഹം നാട്ടുകാരുടെ മുഖത്ത് തുപ്പിത്തീർക്കാനാണ് മേജർ സാറിന്റെ തീരുമാനം. മാക്ടയോ അമ്മയോ അച്ഛനോ ഒക്കെ ഇടപെട്ട് ഈ തുപ്പലു മുതലാളിയുടെ രോഗം മാറ്റാൻ വേണ്ട ചികിൽസ കൊടുക്കണം. നാട്ടുകാർ അതിനു തീരുമാനിച്ചാൽ പിന്നെ വലിയ ബുദ്ധിമുട്ടായിരിക്കും

You must be logged in to post a comment Login