പാർസൽ ഓണം

ഓണം ഉണ്ണുന്നതും പൂക്കളം ഇടുന്നതും എല്ലാം ഇന്ന് ഇന്‍സ്റ്റന്റ് ആണ്. ഇന്‍സ്റ്റന്റ് ഓണം ഉണ്ണുന്ന സ്വന്തം ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതിന്റെ പേരിലാണ് ഇപ്പോള്‍ ഗായകന്‍ എം.ജി.ശ്രീകുമാറും കുടുംബവും വലിയ ആക്ഷേപത്തിന് ഇരയായിരിക്കുന്നത്.

ഓണം ഉണ്ണുന്ന ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ട ശ്രീകുമാറിനെതിരെ വലിയ ആക്ഷേപങ്ങളാണ് ഫേസ്ബുക്ക് യൂസര്‍മാര്‍ നടത്തിയിരിക്കുന്നത്. ഭാര്യയ്ക്ക് ഓണ സദ്യ ഉണ്ടാക്കാനറിയാഞ്ഞിട്ടാണോ ഇന്‍സ്റ്റന്റ് ഓണസദ്യ വാങ്ങിയത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ശ്രീകുമാറിന്റെ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാഹവും ആദ്യം സംഗീത സംവിധായകനായ ചിത്രത്തിലെ ഗാനങ്ങളുമെല്ലാം വിവാദമാക്കിയ ശ്രീകുമാറിന് ഒരു ഇടവേളയ്ക്ക് ശേഷമാണ് പുതിയൊരു ആക്ഷേപം നേരിടേണ്ടിവരുന്നത്. സ്വന്തം ഫേസ്ബുക്കില്‍ ഭാര്യയുമൊത്ത് ഓണ സദ്യ കഴിക്കുന്ന ഏതാനും ചിത്രങ്ങളാണ് ശ്രീകുമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ അപവാദപരമായ പ്രസ്താവനകളാണ് ലഭിച്ചിരിക്കുന്നത്. 14000ത്തോളം പേരാണ് ചിത്രത്തിന്റെ വ്യൂവേഴ്‌സ്.

തട്ട്‌പൊളിപ്പന്‍ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ വലിയൊരു ഇടം നേടിയ ആളാണ് എം.ജി.ശ്രീകുമാര്‍. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്റെ സഹോദരന്‍ കൂടിയായ എം.ജി.ശ്രീകുമാര്‍ ആലപിച്ച ഗാനങ്ങളെല്ലാം തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ഏത് തരം ഗാനങ്ങളും തന്റേതായ ശൈലിയില്‍ ആലപിക്കുന്ന ശ്രീകുമാറിന്റെ ആലാപന ശൈലി ഏവരെയും വളരെയധികം ആകര്‍ഷിക്കുന്നതാണ്.

mgs onam parcel

You must be logged in to post a comment Login