ഇരട്ട യുവതികൾക്ക്‌ ഒരേ ഭര്‍ത്താവ്!

twins with one husband

സിഡനി: കണ്ടാല്‍ ഒരു പോലെയാണ് അന്നയും ലൂസിയും. ഒരേ പോലെ തന്നെയാണ് ഈ ഇരട്ടകളുടെ ജീവിതവും. സദാ ഒന്നിച്ചാണിവര്‍. ഒരേ ബെഡില്‍ ഉറക്കം. ഒരേ ഹെയര്‍ സ്‌റ്റെല്‍. ഒരേ ഡയറ്റ്. ഒരേ മൊബൈല്‍ ഫോണ്‍. തീര്‍ന്നില്ല, വിശേഷം. ഇരുവര്‍ക്കും ഒരേ ജീവിത പങ്കാളിയുമാണ്. ഇപ്പോള്‍, ഒരേ സമയം, ഗര്‍ഭിണികളാവണം എന്ന ആഗ്രഹവുമായി നടക്കുകയാണ് 30 വയസ്സുള്ള ഈ ഇരട്ടകള്‍.

ഓസ്ട്രലിയയിലെ പെര്‍ത്ത് സ്വദേശികളാണ് ഇരുവരും. കുട്ടിക്കാലത്തേ ഒരുമിച്ചായിരുന്നു ഇവര്‍. അന്നേ ഒരേ പോലെയാണ്. എങ്കിലും, ഒരു വ്യത്യാസവുമില്ലാത്ത വിധം ഒരേ പോലെയാവാന്‍ ഇരുവരും വന്‍ തുക മുടക്കി കോസ്മറ്റിക് ശസത്രക്രിയ കൂടി ചെയ്തു. അതോടെ, കാഴ്ചയിലെ ചെറിയ വ്യത്യാസങ്ങള്‍ കൂടി ഇല്ലാതായി. രണ്ടു വഷം മുമ്പ് ഒരു ജപ്പാനീസ് ചാനല്‍ ഇവരെ ലോകത്തെ ഏറ്റവും സാമ്യതകളുള്ള ഇരട്ടകളായി തരഞ്ഞെടുത്തിയിരുന്നു.

കുറച്ചു കാലം മുമ്പാണ് ഇരുവരും ഒരു യുവാവുമായി പ്രണയത്തിലായത്. മെക്കാനിക്കായ ബെന്‍ ബൈറണ്‍ എന്നയാളാണ് ഇരുവരുടെയും ഹൃദയം ഒരേ സമയം കീഴടക്കിയത്. കാമുകനെ പങ്കിട്ടെുടുക എന്ന തീരുമാനത്തിലേക്ക് എത്താന്‍ ഇരുവര്‍ക്കും ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സ്വയം ഒരു ഇരട്ടയാണ് ബെന്‍. എന്നാല്‍, ഇവരെപ്പോലെ ഒരേ പോലെയുള്ള ഇരട്ടകളല്ല. എങ്കിലും തനിക്ക് ഇവരെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ബെന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ഓസ്‌ട്രേലിയന്‍ ചാനല്‍ ഷോയിലാണ് ഗര്‍ഭധാരണത്തെകുറിച്ച് ഇവര്‍ മനസ്സു തുറന്നത്. ഒരേ സമയം ഗര്‍ഭിണികളാവണം എന്നാണ് ഇവരുടെ ആഗ്രഹം. അതിനു വേണ്ടി വേണമെങ്കില്‍ ഐവിഎഫ് ചികില്‍സ പോലും നടത്താമെന്നാണ് ഇവരുടെ പക്ഷം.

twins with one husband2

You must be logged in to post a comment Login