പ്രവാസികള്‍ക്കായൊരു എന്‍ ആര്‍ ഐ സോങ്

യൂട്യുബില്‍ ഏറെ ഹിറ്റായി മാറിയ വി ആര്‍ ദ സൌത്ത് ഓഫ് ഇന്ത്യ എന്ന ഗാനത്തിന് ശേഷം ജീവിതം പച്ച പിടിപ്പിക്കാനായി വിദേശത്തേയ്ക്ക് വിമാനം കയറുന്ന പ്രവാസികള്‍ക്കായി ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് എന്നട റാസ്കല്‍സ് എന്ന യൂട്യൂബ് ചാനല്‍.

ദ എന്‍ ആര്‍ ഐ സോങ് എന്ന പേരിട്ടിരിക്കുന്ന ഗാനം അക്കാപ്പെല്ല ശൈലിയിലുള്ളതാണ്. പ്രവാസികളുടെ ഹോംസിക്നസിനെ പറ്റിയുള്ള ഗാനത്തില്‍ തമിഴന്റെയും മലയാളിയുടേയും ചിന്തകള്‍ പറയുന്നുണ്ട്.

മലയാളി ഓണത്തിന് ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്ന് ടൂഇന്‍വണ്‍ പാക്ക് വിസ്കിയുമായി എത്തുന്നതും കൂട്ടുകാരുടെ കൂടെ ആഘോഷിക്കുന്നതുമെല്ലാം ഗാനത്തില്‍ പറയുന്നുണ്ട്.

പത്ത് വര്‍ഷത്തിന് ശേഷം കുട്ടികള്‍ക്ക് വേണ്ടി തിരിച്ചെത്തുന്നതും, പ്രവാസ ജീവിതത്തില്‍ ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ കഷ്ടപ്പെടുന്നതുമെല്ലാം ഗാനത്തില്‍ പറയുന്നുണ്ട്.
കെ നാനിന്റെ വേവിങ് ഫഗ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഹരിഹരനാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. യൊഹാന്‍ ചാക്കോച്ചന്‍, സന്ദീപ് ജോണ്‍, രാജാവ് രാജാറാം, ശില്‍പ്പ നടരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്

NRI SONG

NRI SONG1

You must be logged in to post a comment Login