ഇനി മനസമാധാനത്തോടെ സിനിമ കാണാം ..”മ”യും “പു”വും “താ”യും കൂട്ടിയുള്ള തെറികളൊന്നും ഇന് സിനിമയിൽ കാണില്ല ..

സിനിമയിലെ തെറികളും അശ്ളീല പ്രയോഗങ്ങളും കേട്ട് ഇനി പൊട്ടിച്ചിരിക്കുകയോ കയ്യടിക്കുകയോ വേണ്ടി വരില്ല. ഇത്തരം വാക്കുകൾ മുറിച്ചു മാറ്റാൻ മൂർച്ചയേറിയ കത്രികയുമായി സെൻസർ ബോർഡ് ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.

അശ്ളീലവും അസഭ്യവുമായ പതിമൂന്നോളം ഇംഗ്ളിഷ് പദപ്രയോഗങ്ങൾക്കും പതിനഞ്ചോളം ഹിന്ദി വാക്കുകൾക്കുമാണ് സെൻസർ ബോർഡ് കടിഞ്ഞാണിട്ടിരിക്കുന്നത്. ഇത്തരം വാക്കുകൾ ഉണ്ടായാൽ ബീപ് ശബ്ദം ഉപയോഗിക്കുകയോ മുറിച്ചു മാറ്റുകയോ വേണം.

ടെലിവിഷൻ, ഇന്റർനെറ്റുകളിൽ നഗ്നതാ പ്രദർശനം അതിരു വിടുന്നതായി കാണുന്നു. ഇതിനും നിയന്ത്രണം വേണം. പല ടിവി ഷോകളും നഗ്നതാ പ്രദർശനമായി മാറി. ടെലിവിഷൻ ലൈവ് പരിപാടികളിലും അശ്ളീലതയുടെ അതിപ്രസരമുണ്ടെന്നും അതും നിയന്ത്രിക്കുവാനും സെൻസർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്

malayalam cinema sensor wordings

You must be logged in to post a comment Login