നട്ടുരെ & ഫുട്ടുരെ

ഒരിക്കല്‍ കോളജില്‍ വെച്ച് ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു പ്രൊഫസ്സറോട് നമ്മുടെ ബിനോയ്‌ ചോദിച്ചു..

“സർ.. ‘നട്ടുരെ ‘ എന്നുവെച്ചാല് എന്താണർത്ഥം ?

പ്രൊഫസർ കുറച്ചു നിമിഷം ആലോചനയിലാണ്ടു..പിന്നെ പറഞ്ഞു.

“നാളെ പറയാം”

പ്രൊഫസർ അന്ന് രാത്രി മുഴുവന് ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു പെറുക്കിയിട്ടും ‘നട്ടുരെ’ എന്ന വാക്ക് കണ്ടെത്താന് കഴിഞ്ഞില്ല..
പിറ്റേന്നും തുടര്ന്നുള്ള ദിവസങ്ങളിലും ബിനോയ്‌ ചോദ്യം
ആവര്ത്തിച്ചുകൊണ്ടേയിരുന്നു . പ്രൊഫസർക്ക് ബിനോയ്‌ ഒരു തലവേദനയായി.. ഒരു പ്രൊഫെസ്സര് എന്ന നിലയില് അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാന് കഴിയാഞ്ഞാല് തന്റെ ഔദ്യോഗിക പദവിക്ക് തന്നെ അപമാനമല്ലേ.. പ്രൊഫസർക്ക് ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു.. ബിനോയിയെ കാണുമ്പോള് പ്രൊഫസര് ഒളിച്ചു നടക്കാന് തുടങ്ങി. പക്ഷെ എത്ര ദിവസം ഈ ഒളിച്ചുകളി തുടരും? ഗത്യന്തരമില്ലാതെ ഒരു ദിവസം പ്രൊഫെസ്സര് ബിനോയിയോട് ചോദിച്ചു.

‘ നട്ടുരെ’ ടെ സ്പെല്ലിംഗ് പറയൂ..

ബിനോയ്‌ നട്ടുരെ യുടെ സ്പെല്ലിംഗ് ഒന്നൊന്നായി പറഞ്ഞു. N..A..T..U..R..E

… മാഷിന്റെ സകല കണ്ട്രോളും പോയി.. രക്തം തിളച്ചു.. കോപാക്രാന്തനായിഅലറി..

“എടാ… ഈ വാക്കിന്റെ അര്ത്ഥവും ചോദിച്ചാണോ നീയെന്നെ ഇത്രേം ദിവസം വിഡ്ഢിയാക്കിയത്? ‘നാച്വര്’ എന്ന വാക്കിനെ ‘നട്ടുരെ’ ന്നും പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാന് തുടങ്ങിയിട്ട് നാളുകള് എത്രയായി.. നിനക്കിതിനുള്ള ശിക്ഷ എന്താണെന്നറിയാമോ? ഈ കോളേജില് നിന്നും നിന്നെ പുറത്താക്കുന്നു.. ”

പാവം ബിനോയ്‌ .. ഒന്നും മനപൂര്വ്വമായിരുന്നില്ല… കോളേജില് നിന്നും പുറത്താക്കിയാല് തന്റെ ഭാവി എന്താകും?

ബിനോയ്‌ ഓടിവന്നു പ്രൊഫെസ്സറ്ടെ കാല്ക്കല് വീണു കരഞ്ഞു.

“സർ.. ക്ഷമിക്കണം.. എന്നെ ഇവിടുന്നു പുറത്താക്കരുത്‌..ഞാൻ 2015 ലെ SSLC പാസ്‌ ആയതാ…..എനിക്ക് അത്രെയും അറിയൂ സാർ ….. അങ്ങിനെ ചെയ്‌താല് എന്റെ “ഫുട്ടുരെ” (F….U…T….U….R…..E)

You must be logged in to post a comment Login