മൈം ത്രൂ മോളിവുഡ്, ഒരു അടിപൊളി വീഡിയോ ഹിറ്റ്‌

mallu hit video
കാറിനകത്ത് മൂന്നു പെണ്‍കുട്ടികള്‍ ഒരേ തരത്തില്‍ ഇരുന്ന് ഹിറ്റ് ഗാനങ്ങള്‍ പാടിത്തകര്‍ക്കുന്ന വീഡിയോ മുമ്ബ് വിദേശഭാഷകളില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ബോളിവുഡിലും ഇത്തരത്തില്‍ മൈം ത്രൂ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഏറ്റവും ഒടുവിലായിതാ മലയാളത്തിലും മൈ ത്രൂ വീഡിയോ രംഗപ്രവേശം ചെയ്തിരിക്കുന്നു.

യു.എ.ഇയിലെ അജ്മാനിലെ ഗോള്‍ഡ് എഫ്‌എം 101.3യിലെ ആര്‍ജെമാരാണ് ഈ ആശയത്തിന് പിന്നില്‍.

മൈം ത്രൂ മോളിവുഡ് എന്നു പേരിട്ട ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത് ആര്‍ജെമാരായ നീനയും ബിഞ്ചുവും ദീപയുമാണ്. മലയാളത്തിലെ ആദ്യ മൈംത്രൂ വീഡിയോ ആണ് ഇതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

1970 ല്‍ പുറത്തിറങ്ങിയ ‘നാഴികക്കല്ല്’ എന്ന ചിത്രത്തിലെ പ്രേംനസീര്‍ പാടിയഭിനയിച്ച നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്‌ന ജാലം എന്ന ഗാനത്തില്‍ തുടങ്ങി ഒരു വടക്കന്‍ സെല്‍ഫിയിലെ എന്നെ തല്ലെണ്ടമ്മാവാ എന്ന ഗാനം വരെ മലയാള സിനിമാഗാനങ്ങളിലൂടെയുള്ള യാത്രയാണ് ഈ ആല്‍ബം. ഒരു മധുരക്കിനാവിന്‍, അപ്പങ്ങളെമ്ബാടും.. തുടങ്ങിയ അതാതുകാലത്തെ ഹിറ്റുഗാനങ്ങളിലൂടെ, വിവിധ വേഷവിധാനത്തിലൂടെ 3.36 മിനുട്ടുനേരം കൊണ്ടുള്ള യാത്രയാണ് ഈ വീഡിയോ

You must be logged in to post a comment Login