മൊബൈലില്‍ നോക്കി റോഡിലൂടെ നടന്നാല്‍ എന്ത്‌ സംഭവിക്കും?

മൊബൈലില്‍ നോക്കി റോഡിലൂടെ നടന്നാല്‍ എന്തു സംഭവിക്കും? എന്തും സംഭവിക്കാമെന്നാണ്‌ ചൈനയില്‍നിന്നുള്ള വാര്‍ത്ത മുന്നറിയിപ്പ്‌ നല്‍കുന്നത്‌. മൊബൈലില്‍ നോക്കി റോഡിലൂടെ സ്‌റ്റൈലില്‍ നടക്കുന്നതിന്‌ ഇടയില്‍ ഓടയില്‍ കാലുകുടുങ്ങിയ കൗമാരക്കാരിയെ ഫയര്‍ ഫോഴ്‌സ് എത്തിയാണ്‌ ഒടുവില്‍ രക്ഷിച്ചത്‌.

careful on mobileവടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ്‌ സംഭവം. മ്യാനിയാന്‍ഗ്‌ പട്ടണത്തിലൂടെ മൊബൈലില്‍ മെസ്സേജ്‌ ടൈപ്പ്‌ ചെയ്‌ത് അശ്രദ്ധമായി നടന്നുനീങ്ങിയ കൗമാരക്കാരി അബദ്ധത്തില്‍ ഓടയില്‍ കുടങ്ങുകയായിരുന്നു. ഓടയിലേക്ക്‌ മാലിന്യങ്ങള്‍ വീഴുന്നത്‌ ഒഴവാക്കുന്നതിന്‌ ഇരുമ്പു കമ്പികള്‍കൊണ്ട്‌ സ്‌ഥാപിച്ച ചട്ടക്കൂടിലാണ്‌ യുവതിയുടെ കാല്‍ കുടുങ്ങിയത്‌.

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്‌ ഇടയില്‍ തനിക്ക്‌ സംഭവിച്ച മാനക്കേട്‌ ഒഴിവാക്കി സ്‌ഥലത്തുനിന്നും രക്ഷപ്പെടാന്‍ യുവതി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഓരോ തവണ കാല്‍ വലിച്ചൂരിയെടുക്കാനുള്ള ശ്രമവും യുവതിയുടെ കാല്‍ കൂടുതലായി കമ്പിക്കുള്ളില്‍ മുറുകാന്‍ ഇടയാക്കി. ഓടിക്കൂടിയ നാട്ടുകാരും യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ആരൊ അറിയിച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ ഫോഴ്‌സ് എത്തി 45 മിനിട്ടുകള്‍ക്ക്‌ ശേഷമാണ്‌ യുവതിയെ പുറത്തെടുത്തത്‌.

You must be logged in to post a comment Login