LDF വരും …എല്ലാം ശരിയാവും…

കല്യാണം കഴിഞ്ഞിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും കുട്ടികള്‍ ആകാത്ത ഭാര്യ ഭര്‍ത്താവിനോട്

” നമ്മള്‍ എന്തൊക്കെ ചെയ്തു…. എത്രയെത്ര പള്ളികളില്‍ നേര്‍ച്ച ഇട്ടു .അമ്പലങ്ങളില്‍ വരെ പോയി പ്രാര്‍ഥിച്ചില്ലേ. എന്തെങ്കിലും പ്രയോജനം ഉണ്ടായോ…”

അത് കേട്ടപ്പോള്‍ ഭര്‍ത്താവും ഇമോഷണല്‍ ആയി

” നമുക്ക് ഭാഗ്യമില്ല . ഒരു കുഞ്ഞിനെ പോലും വേണ്ടാന്ന് _ആഗ്രഹിക്കുന്നവര്‍ എട്ടും പത്തും പ്രസവിക്കുന്നു. നമ്മള്‍ക്ക് ഒരെണ്ണം കിട്ടിയില്ലല്ലോ ”

ഭാര്യ വീണ്ടും ഇമോഷണല്‍ ആയി.

“ശരിയാ ഇച്ചായാ, നമ്മള്‍ക്ക് ഭാഗ്യമില്ല . എന്നാലും എല്ലാരും എവിടെ കണ്ടാലും ഇത് ചോദിക്കുമ്പോള്‍ ഒരു വിഷമം …എന്ത് പറയും എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോകും …”

ഭര്‍ത്താവ് : “ഞാനും അങ്ങനെ തന്നെ….”

ഈ സമയത്ത് മോഷ്ടിക്കാന്‍ വേണ്ടി ആ വീട്ടില്‍ ഒരു കള്ളന്‍ കയറിയിട്ടുണ്ടായിരുന്നു .അവന്‍ ഇതൊക്കെ കേട്ടു.

ഇവരിങ്ങനെ സംസാരിച്ചു നിന്നാല്‍ മോഷണം നടക്കില്ല .അവരെ സമാധാനിപ്പിച്ചു ഉറക്കണം.

അതുകൊണ്ട് കള്ളന്‍ പറഞ്ഞു

” നിങ്ങള്‍ പേടിക്കേണ്ട…
LDF വരും …എല്ലാം ശരിയാവും….”

പാവം കള്ളന്‍…!!!

ആ രാത്രി പോലീസുകാര്‍ കൊണ്ടുപോയതാ …ഇനി LDF വരണം, അവന്‍റെ കാര്യം ശരിയാവാന്‍ .

You must be logged in to post a comment Login