ലാലിസം

1

ദേശിയ ഗയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ മോഹൻലാലിൻറെ ” ലാലിസം ” പരിപാടിയെ കുറ്റം പറയുന്നവർ ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട് . മോഹൻലാൽ നേരത്തെ സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ്‌ ചെയ്തു വച്ച പാട്ട് കേൾപ്പിച്ചിട്ട് അതോനോപ്പം ചുണ്ട് അനക്കി പാടുന്നതായി അഭിനയിച്ചു എന്നുള്ളതാണ് പ്രധാന കുറ്റം.

അങ്ങേരു നേരത്തെ റെക്കോർഡ്‌ ചെയ്തു വച്ച പാട്ട് കേൾപ്പിച്ചിട്ട് പോലും അത് ബോറനെന്നു പറഞ്ഞാൽ പിന്നെ, അങ്ങേരു സ്റ്റേജിൽ വച്ച് നേരെ പാടിയിരുന്നിരുന്നെങ്കിൽ അത് എന്ത് ദയനീയമായിരിക്കും..? അങ്ങനെ ഒരു ദുരന്തം മനസ്സിൽ കണ്ടത് കൊണ്ടായിരിക്കും രതീഷ് വേഗ റെക്കോർഡ്‌ ചെയ്തു വച്ച പാട്ട് കേൾപ്പിച്ചത്

കേരളത്തിന് സുപരിചിതമായ ‘ലാലിസം’ എന്ന വാക്ക് ലോകപ്രശസ്തിയിലേയ്ക്ക് എത്തി . അനൗപചാരിക പ്രയോഗങ്ങളുടെ അന്താരാഷ്ട്ര നിഘണ്ടുവായ ‘അര്‍ബന്‍ ഡിക്ഷ്ണറി ഡോട്ട് കോമി’ല്‍ കഴിഞ്ഞ ദിവസമാണ് ലാലിസം എന്ന വാക്ക് ചേര്‍ക്കപ്പെട്ടത്. ‘പ്രാഗത്ഭ്യമില്ലാത്ത പ്രവര്‍ത്തികളില്‍ കൈവച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുക, പ്രത്യേകിച്ച് ഗാനാലാപനത്തിലൂടെ’ എന്നാണ് ലാലിസത്തിന്റെ അര്‍ഥമായി ഓണ്‍ലൈന്‍ ഡിക്ഷ്ണറിയില്‍ പറഞ്ഞിരിക്കുന്നത്.

ലാലിസത്തിന്റെ നാമവിശേഷണം ‘ലാലിസ്റ്റിക്’ എന്നും ക്രിയാവിശേഷണം ‘ലാലിസ്റ്റിക്കലി’ എന്നുമാണ് നിഘണ്ടുവില്‍ പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ഉദാഹരണവും നല്‍കിയിട്ടുണ്ട്. ‘അവസരം ലഭിക്കുമ്പോഴെല്ലാം ജോണ്‍ പാടാന്‍ കയറും, ഇയാളുടെ ലാലിസം കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്’ എന്നതാണ് ഉദാഹരണം. ഫെബ്രുവരി എട്ടിന്, ജഗ്ഗൂസേയ്‌സ് എന്ന ഉപയോക്താവാണ് ലാലിസത്തെ നിഘണ്ടുവിലേയ്ക്ക് ചേര്‍ത്തത്.

കാണണമെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://www.urbandictionary.com/define.php?term=Lalisom

‘ഡിക്ഷ്ണറി ഡോട്ട് കോം’ എന്ന വെബ്‌സൈറ്റിന്റെ പാരഡി സൈറ്റായ ‘അര്‍ബന്‍ ഡിക്ഷ്ണറി’ 1999ലാണ് രൂപീകൃതമാകുന്നത്. 2014ഓടെ ഏഴു മില്യണ്‍ വാക്കുകളുടെ അര്‍ഥങ്ങള്‍ ഇതില്‍ ചേര്‍ക്കപ്പെട്ടു. ദിവസേന 2000 പുതിയ വാക്കുകളാണ് സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നതും.
Lalisom-meaning

best facebook comments about “Lalisom”

## ഇപ്പോള്‍ മനസ്സിലായി മോഹന്‍ലാലിനെ എന്തിനു പട്ടാളത്തില്‍ എടുത്തുവെന്ന് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് യുദ്ധം ഉണ്ടകുമ്പോള്‍ അതിര്‍ത്തിയില്‍ലാലിസം അവതരിപ്പിച്ചല്‍ അവര്‍ സ്വയം വെടിവച്ച് ചത്തോളുഓ

## ഒറ്റ രാത്രി കൊണ്ടാണ് പണ്ട് ധാരാവി ഒഴിപ്പിച്ചതെങ്കിൽ
തിരുവനന്ത പുരത്ത് 2 മണിക്കൂർ ധാരാളം .

## നാണമില്ലേ ലാലിസത്തെ കളിയാക്കി പോസ്റ്റ്‌ ഇട്ടു നേരം കളയാൻ …….ഒരു സംഗീത പരുപാടീ ആയി കാണുന്നത് കാരണമാണ് ഈ പ്രശനങ്ങൾ എല്ലാനും !!അതിനെ ഒരു കോമഡി ഷോ അയ്‌ കണ്ടു നോക്ക് പ്രശ്നം തീർനില്ലേ…

## എന്റെ പൈസ എന്റെ ബാന്റ്‌ എന്റെ തല എന്റെ ഫുൾ ഫിഗർ എന്റെ തലഎന്റെ തോന്ന്യാസം “ലാലിസം”

## 2 കോടി ചിലവായാലെന്താ, മാണി സാറിന്റെ ചീത്തപ്പേര് (മീഡിയേന്ന്) മാറിക്കിട്ടീല്ലെ…? -ഇത് ചാണ്ടിസം!

## ഈ ലാലിസം നാളുകൾക്കു മുമ്പേ തുടങ്ങേണ്ട പരുപാടിയാണ് .ഈ ഗാനമേള ബാൻഡ് ഉള്ളിടത്തോളം കാലം താലിബാൻ പോയിട്ട് മാവോയിസ്റ്റുകൾ വരെ കേരളത്തിന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്..

## ഈ നഗരത്തിനിതെന്തു പറ്റി..
ചിലയിടങ്ങളിൽ ലാലിസം
ചിലയിടങ്ങളിൽ ഫാസിസം
എന്താ ആരും ഒന്നും പറയാത്തത്..
മിണ്ടാതെ സഹിക്കുന്നതെന്തിനാ നമ്മൾ
ഗാനമേള നടത്താൻ അനുവദിക്കരുത്..
ഗാനമേളക്ക് വലിയ വില കൊടുക്കേണ്ടി വരും..

## പ്ലീസ്പിരിച്ചുവിടരുത് കേണല്‍ മോഹന്‍ ലാലിന്റെ പരിപാടികല്‍ അതിര്‍ത്തിയില്‍ വെക്കണം.പാക്ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാനുള്ള ഫലപ്രദമായമാര്‍ഗ്ഗം മായി കണ്ടു മോഡിസര്‍ക്കാര്‍എത്രയുംവേഗം ലാലിസം പിരിച്ചു വിടാതിരിക്കാന്‍നടപടിഎടുക്കണം

## പൂച്ചപെറ്റുകിടക്കുന്ന ഖജനാവിൽ നിന്ന് 2 കോടി കൈനീട്ടിവാങ്ങിയലാൽ, പരിപാടി കൂതറയാക്കി ഫ്ളോപ്പാക്കിയ സ്ഥിതിക്ക്, കിട്ടിയ പണം തിരിച്ചുകൊടുക്കാൻ തയ്യാറാവുക…..അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ ഇതാ എന്റെ വക രണ്ടു രൂപ……

## നാട്ടുകാരെ പറ്റിചച് കോടികള് കട്ട് മുടിക്കുന്ന സറ്കാരിനെ അതി വിദഗ്ദമായി കബളിപപിച് 2 കോടി തട്ടിയ ലാലേട്ടന്

## മോഹൻലാൽ തന്നെ പാടാൻ വേദിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ മൈക്ക് എത്തും മുൻപേ റെക്കോർഡ് ചെയ്ത പാട്ട് തുടങ്ങിയതോടെ ഗ്യാലറി കൂവി വിളിച്ചു. മോഹൻലാൽ ചുണ്ട് അനക്കി തുടങ്ങിയപ്പോൾ റെക്കോർഡ് മ്യൂസിക് ഓഫാക്കുകയും ചെയ്തു. ഇതോടെ ലിപ് സിങ്കിങിന്റെ കള്ളി വെളിച്ചതായി. ഉദ്ഘാടന ചടങ്ങ് ലൈവ് ടെലികാസ്റ്റ് ചെയ്ത് ദൂരദർശൻ സ്‌റ്റേജിലെ പ്രകടനങ്ങളുടെ ക്ലോസ് അപ്പ് ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിച്ചത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.””””

## മോഹന്‍ലാല്‍.Pjജോസഫ്.MKമുനീര്‍ ഇവര്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്.ഗായകരാണെന്നാണ് അവരുടെ ഭാവം..പാടിയാലോ അറുബോറാകും….

## മമ്മൂട്ടിക്കൊരു ഡാൻസ്‌ ട്രൂപ്പ്‌ തുടങ്ങായിരു

## വെറുപ്പിക്കൽ എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ടെങ്കിലും ആ വാക്ക് ഒരു അത്ഭുതമായി തോന്നിയത് ഇന്നലെയാണ്………

## രണ്ട് കോടി മാണിക്ക് കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായി പാടുമായിരുന്നു …

## മോനെ മൈക്ക് താഴെയിടെടാ,,, നിന്റെ അച്ഛനാടാ പറയുന്നത് മൈക്ക് താഴെയിടാൻ…

2

3

4

6

8

11

13

71

You must be logged in to post a comment Login