ജോസ് കെ മണി നിരാഹാരം – പൊങ്കാല

ജോസ് കെ മണി നിരാഹാരം – പൊങ്കാല

രണ്ടാം സ്ഥലം …ഇതാ ജോസ് മോൻ തളരുകയാണ്… കഠിനമായ വിശപ്പും സഹിച്ചു കൊണ്ടുള്ള യാത്ര,.. അദ്ദേഹം തിരിഞ്ഞു നോക്കി … അതാ ഇടതുവശത്ത് ഇടയന്മാർ, വലത് വശത്ത് രണ്ടിലക്കൊമ്പുമായി പാർട്ടിക്കാർ… പൊതു ജനത്തെ മാത്രം കാണുന്നില്ല…. ഇനിയും അദ്ദേഹത്തിന് മുമ്പോട്ട് പോകുവാൻ ആവുന്നില്ല…. ഏതെങ്കിലും ശിമയോൻ ഈ കുരിശെടുത്ത് തലയിൽ വച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്ന നിമിഷങ്ങൾ…മകൻ അപ്പനെ തിരിഞ്ഞു നോക്കി. കണ്ണുകൾ തമ്മിൽ ഇടയുന്നു… മകന്റെ വിശപ്പ് അപ്പനറിയുന്നു…. അപ്പന്റെ നഷ്ടപ്പെട്ട ഇമേജ് മകനും അറിയുന്നു..മൂക്കുമുട്ടെ ശാപ്പാടടിച്ച് വന്നിട്ട് ഏമ്പക്കം വിടുന്ന ഇടയന്മാരുടെ ശബ്ദം ജോസ് മോനെ അസ്വസ്ഥനാക്കുന്നു… എന്റെ പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ… ഇതിലൂടെ ഞാനെന്റെ പിതാവിനെ മഹത്വപ്പെടുത്തും…

You must be logged in to post a comment Login