ഐഫോൺ വാങ്ങാൻ പണമില്ലെ ങ്കിൽ പുരുഷന്മാർ വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പ വഴി..

ബീജിംഗ്: ഐഫോൺ വാങ്ങാൻ പണമില്ലെന്നുപറഞ്ഞ് ആരും വിഷമിക്കേണ്ട. ബീജം നൽകാൻ തയ്യാറുണ്ടെങ്കിൽ സമ്മാനമായി നിങ്ങൾക്ക് ഐഫോൺ ഉറപ്പ്. ചാടിപ്പുറപ്പെടാൻ വരട്ടെ. ചൈനയിലാണ് ഇൗ പുതിയ ഒാഫർ. കഴിഞ്ഞദിവസം, ഐഫോൺ വാങ്ങാനായി കിഡ്നിവിൽക്കാൻ ശ്രമിച്ച യുവാക്കളെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. ഷാങ്ഹായിലെ ഒരു ബീജബാങ്കാണ് പുതിയ ഒാഫറുമായി എത്തിയിരിക്കുന്നത്. വഴിയേപോകുന്ന എല്ലാവരിൽനിന്നും ബീജം സ്വീകരിക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ചൈനീസ് പൗരനാണെന്നതിന് തിരിച്ചറിയൽകാർഡ് മസ്റ്റ്. ഇതിനൊപ്പം ബിരുദധാരിയുമായിരിക്കണം. കുടുംബപശ്ചാത്തലവും പരിശോധിക്കും. ദാതാവിന് 165 സെ.മീയിൽ കൂടുതൽ പൊക്കവും ഉണ്ടായിരിക്കണം.ജനിതക വൈകല്യങ്ങൾ ഉണ്ടാവരുത് എന്നത് നിർബന്ധമാണ്. മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കുന്നവരെ ഏഴയലത്ത് അടുപ്പിക്കില്ല. ഇക്കാര്യങ്ങളെല്ലാം ബീജബാങ്കുകാർ പരിശോധിച്ച് ഉറപ്പുവരുത്തും. എന്നിട്ടുമാത്രമേ ബീജംസ്വീകരിക്കൂ.

എല്ലാം ഒരുത്തവരുന്ന ഒരാളിൽനിന്ന് പതിനേഴ് മില്ലി ബീജമാണ് സ്വീകരിക്കുന്നത്. ഇൗ ബാങ്കിലേക്ക് ഒരിക്കൽ ദാനംചെയ്യുന്ന വ്യക്തി നാൽപ്പത്തിയെട്ടുദിവസത്തേക്ക് മറ്റൊരിടത്തും ബീജം നൽകാൻ പാടില്ല. ഇൗ നിബന്ധന കർശനമായി പരിശോധിക്കും.ബീജം ദാനംചെയ്യാനെത്തുന്നവർക്ക് വേണ്ട എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനയിൽ നിരവധി ബീജബാങ്കുകളുണ്ട്. ദാതാക്കൾക്ക് വൻതുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒാഫർ മറ്റാരും മുന്നോട്ടുവച്ചിട്ടില്ല.ഒാഫറിൽ മയങ്ങി നിരവധി യുവാക്കൾ ദാതാക്കളായി എത്തുമെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നത്. ഇതുവരെ എത്രപേർ ബീജം ദാനംചെയ്തു എന്നവിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

You must be logged in to post a comment Login