ഒരു മരം കേറി പെണ്ണ് അനുയോജ്യനായ വരനെ തേടുന്നു

induja pillaiസ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള, സ്വന്തം ജോലിയെ വെറുക്കാത്ത, ലോകം കാണാന്‍ അത്യാവേശമുള്ള, താടിക്കാരനായ വരനെ തേടുന്നു. സ്വന്തം കുടുംബത്തോട് വലിയ പ്രതിപത്തി ഇല്ലാത്തവര്‍ക്ക് മുന്‍ഗണന. കുട്ടികളെ താല്പര്യമില്ലാത്തവര്‍ക്കും, നല്ല ശബ്ദമുള്ളവര്‍ക്കും, മികച്ച വ്യക്തിത്വമുള്ളവര്‍ക്കും പ്രത്യേക പരിഗണന. ഗ്രാമര്‍ തെറ്റുകള്‍ കൂടാതെ ഇംഗ്ലീഷ് എഴുതാന്‍ അറിഞ്ഞിരിക്കണം. ബംഗുളുരു നിവാസിയായ ഇരുപത്തിനാലുകാരി ഇന്ദുജ പിള്ളയുടെ വരനാവാന്‍ വേണ്ട അടിസ്ഥാന യോഗ്യതകളാണ് ഇത്. ഇന്ദുജയുടെ മാര്യേജ് പ്രൊഫൈലാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വൈറല്‍. ഇതിനോടകം രണ്ട് ലക്ഷത്തിലേറെപ്പേരാണ് ഇന്ദുജയുടെ പേജ് സന്ദര്‍ശിച്ചത്. തമിഴ്‌നാട് സ്വദേശിയായ എന്‍ജിനീയറാണ് ഇന്ദുജ.

കല്യാണ പ്രായമെത്തിയതോടെ ഇന്ദുജയുടെ മാതാപിതാക്കള്‍ മകള്‍ക്ക് അനുയോജ്യനായ വരനെ തേടി പത്രത്തില്‍ നല്‍കിയ പരസ്യം ഇന്ദുജയെ അല്‍പമൊന്ന് അലോസരപ്പെടുത്തി. വിവാഹ കമ്പോളത്തിലെ വെറുമൊരു വില്പന ചരക്കാകാന്‍ താല്പര്യമില്ലാതിരുന്ന ഇന്ദുജ അതിനുള്ള പരിഹാരം കണ്ടത് സ്വന്തമായി ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ്സൃഷ്ടിച്ചുകൊണ്ടാണ്. തന്നെ കുറിച്ചുള്ള പരിപൂര്‍ണ്ണ വിവരങ്ങളും പങ്കാളിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും സൈറ്റില്‍ ഇന്ദുജ പോസ്റ്റ് ചെയ്തു.

താന്‍ ഒരു ടോംബോയിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ദുജ മരത്തിലിരിക്കുന്ന ഫോട്ടോയാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത്. പാട്ടും നൃത്തവും ബാഡ്മിന്റണും ഇഷ്ടമാണെന്നും എന്നാല്‍ വായിക്കാന്‍ താല്പര്യമില്ലെന്നും പറയുന്നു. അതുപോലെ ഒരിക്കലും മുടി നീട്ടി വളര്‍ത്തില്ലെന്നും ഒരു വിവാഹ വസ്തുവല്ലെന്നും പ്രൊഫൈലില്‍ വ്യക്തമാക്കുന്നുണ്ട്.

അനുയോജ്യനായ വരനെ കണ്ടത്താന്‍ തികച്ചും വ്യത്യസ്തമായ മാര്‍ഗ്ഗം കണ്ടെത്തിയ ഇന്ദുജ പക്ഷേ ഒരാളു പോലും തന്നെ പിന്തുണക്കുമന്നോ അഭനന്ദിക്കുമെന്നോ കരുതിയിരുന്നില്ല. വിമര്‍ശനങ്ങളെ നേരിടാന്‍ തയ്യാറായിക്കൊണ്ടായിരുന്നു പ്രൊഫൈല്‍ പോസ്റ്റ് ചെയ്തതും. എന്നാല്‍ ഇന്ദുജയെ പോലും ഞെട്ടിച്ചുകൊണ്ട് ഫ്രൊഫൈലില്‍ ആകൃഷ്ടരായി വിദേശികള്‍ പോലും വിവാഹ ആലോചനകളുമായി എത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് തന്റെ പുതിയ ആശയത്തോട് വിയോജിപ്പൊന്നും ഇല്ലന്നാണ് ഇന്ദുജ പറയുന്നത്. മാതാപിതാക്കള്‍ തനിക്ക് വരുന്ന കമന്റുകള്‍ വായിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

വിവാഹത്തെ കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും താന്‍ ഒരിക്കലും വിവാഹത്തിന് എതിരല്ലെന്ന് ഇന്ദുജ പറയുന്നുണ്ട്. വിവാഹത്തെ കുറിച്ചോ പുരുഷന്മാരെ കുറിച്ചോ യാതൊരു നിര്‍ണ്ണയത്തിനും താന്‍ മുതിര്‍ന്നിട്ടില്ല. അനുയോജ്യനായ വരനെ കണ്ടത്തുന്നതിന് ഈ പ്രൊഫൈല്‍ സഹായിക്കുമെന്ന് തന്നെയാണ് ഇന്ദുജ പറയുന്നത്. വെബ്‌സൈറ്റില്‍ പറയുന്ന പോലയുള്ള പുരുഷനെയാണ് തനിക്ക് വേണ്ടത്. അത്തരത്തിലുള്ള ഒരാള്‍ ഒരു സാധാരണക്കാരനാണെങ്കില്‍ പോലും താന്‍ സഹിക്കുമെന്നും അതില്‍ കൂടുതല്‍ സ്വപ്നങ്ങളൊന്നും തനിക്കില്ലന്നും ഇന്ദുജ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ 24 വയസ്സുകഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടികല്‍ നേരിടുന്ന ചോദ്യം വിവാഹത്തെ കുറിച്ചാണ്. തനിക്കിപ്പോള്‍ 24 വയസ്സായെന്നും ഈ പ്രൊഫൈലോടെ നേരിടുന്ന ചോദ്യങ്ങള്‍ ലളിതമായിക്കഴിഞ്ഞുവെന്നുമാണ് ഇന്ദുജ പറയുന്നത്. ഒറ്റക്ക് യാത്ര ചെയ്യാനും സിനിമ കാണാനും ഈ ലോകത്തെ മുഴുവന്‍ അടുത്തറിയാനും ഇഷ്ടപ്പെടുന്ന ഇന്ദുജ തന്റെ വരന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

http://marry.indhuja.com/
Induja-Pilla-web-profile

You must be logged in to post a comment Login