Hyderabadല്‍ രാത്രിയില്‍ കുട്ടികള്‍ ഉറങ്ങാതെ മാതാപിതാക്കള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരുന്നു .. എന്തിനു വേണ്ടി ?

Aug 22 Hyderabad ലെ മാതാപിതാക്കള്‍ക്ക് കാളരാത്രിയായിരുന്നു . തങ്ങളുടെ കുട്ടികള്‍ ഉറങ്ങി പോകാതിരിക്കുവാന്‍ വേണ്ടി അവര്‍ കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരുന്നു . എന്തിനു വേണ്ടി ? ഉറങ്ങി പോയാല്‍ പിന്നെ തങ്ങളുടെ കുട്ടികള്‍ പിന്നീടു ഒരിക്കലും ഉണരുകയില്ല എന്ന് അവര്‍ വിശ്വസിച്ചു.

Hydrabad ഇലെ ഒരു ആശുപത്രിയില്‍ ജനിച്ച ഉടനെ സംസാരിക്കുന്ന ഒരു കുട്ടി പിറന്നു അത്രേ. ഈ കുട്ടിക്ക് നാല് കൈകളും കാലുകളും ഉണ്ടത്രെ.. ആ കുട്ടി പറഞ്ഞത് അനുസരിച്ച് അന്ന് രാത്രിയില്‍ ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ ഉറങ്ങുന്ന കുട്ടികള്‍ മരിച്ചു പോകും അത്രെ.

ഈ കിവദന്തി വിശ്വസിച്ച ജനങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ മരിച്ചു പോകാതിരിക്കുവാന്‍ വേണ്ടി രാത്രി മുഴുവനും കുട്ടികളെ ഉറക്കാതെ കാത്തിരുന്നു .. പോലീസും അധികാരികളും ജനങ്ങളെ ഇത് കിംവദന്തി ആണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ നോക്കിയെങ്കിലും ജനങ്ങള്‍ അധികാരികളെ വിശ്വസിച്ചില്ല .. ഈ സംഭവം മൂപ്പിക്കുവാന്‍ TV ചാനല്‍കാരും ശരമിച്ചപ്പോള്‍ കാര്യങ്ങള്‍ കൈ വിട്ടു പൊയ് .

പരിഭാന്ത്രാര്‍ ആയ ജനങ്ങള്‍ എന്ത് ചെയയ്യനം എന്ന് അറിയാതെ റോഡില്‍ കൂടി വിരണ്ടു നടക്കുന്നത് കാണുവാന്‍ സാധിച്ചു ..

ഞാന്‍ ഇത് Hyderbad ഇല്‍ നിന്നും ആണ് എഴുതുന്നത്‌ . ഒരു ആഴ്ചത്തെ ബിസിനസ്‌ ആവശ്യത്തിനു വന്നതാണ്‌ ഇവിടെ.. എന്തായാലും ഈ നാട്ടില്‍ നിന്നും നാളെ തന്നെ മടങ്ങി നാട്ടിലേക്ക് പോകും എന്ന ആശ്വാസം …

ഈ ശാസ്ത്ര യുഗത്തിലും ജനങ്ങള്‍ ഇങ്ങനെ അന്ധവിശ്വാസികള്‍ ആയാല്‍ എന്ത് ചെയുഉവാന്‍ ആണ് ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ?

Here is the detailed report from Times of India

 

You must be logged in to post a comment Login