പെണ്ണ് ഒരുന്പെട്ടാൽ

അശ്ലീല കമന്റടിച്ച യുവാവിനെ പ്ലസ്‌വൺ വിദ്യാർത്ഥിനി പോലീസുകാരുടെ മുൻപിൽ വച്ച് മർദ്ദിച്ച് ക്ഷമ പറയിപ്പിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സഞ്ജനയാണ് യുവാവിനെ പോലീസ് സ്‌റ്റേഷനിൽ വച്ച് മർദ്ദിച്ചത്. പോലീസുകാരൻ മൊബൈൽ ഫോണിൽ പകർത്തിയ തല്ലിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയി്ൽ വൈറലാകുകയാണ്.

യുവാവിനെ തലങ്ങും വിലങ്ങും ചെരുപ്പ് കൊണ്ട് മർദ്ദിച്ച ശേഷം, പെൺകുട്ടിയുടെ കാല് പിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. തല്ലുന്നതിനിടെയിൽ യുവാവ് ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും പെൺകുട്ടി അടി തുടരുകയായിരുന്നു. പെൺകുട്ടി തല്ലുന്നത് നോക്കി നിൽകുന്ന പോലീസുകാരനെയും വീഡിയോയിൽ കാണാം. പെൺകുട്ടികളെ സ്ഥിരമായി അപമാനിക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് യുവാവെന്ന് പോലീസ് പറയുന്നു.

You must be logged in to post a comment Login