പള്ളി തര്‍ക്കത്തിനിടയില്‍ അച്ഛന്റെ രസകരമായ ആത്മഹത്യാ ശ്രമം – വീഡിയോ

പള്ളി തര്‍ക്കത്തിനിടയില്‍ അച്ഛന്റെ രസകരമായ ആത്മഹത്യാ ശ്രമം കാണാം
suicide-attempt-by-priest

courtesy to Asianet News :

കോലഞ്ചേരി പള്ളിയെച്ചൊലി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഏറെ നാളായി പരിഹാരമില്ലാതെ തുടരുകയാണ്. അടിപിടിയും പൊലീസ് നടപടികളുമൊക്കെ പതിവായ ഇവിടെ ഏറെ നാളത്തെ നിയമനടപടികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി. ഇതനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ആരാധനയ്‌ക്കെത്തുമ്പോള്‍ യാക്കോബായ വിഭാഗക്കാരും പള്ളിയില്‍ അവകാശം പറഞ്ഞെത്താറുണ്ട്.

നാളുകളായി തുടരുന്ന ഈ തര്‍ക്കം കഴിഞ്ഞദിവസം രസകരമായൊരു ആത്മഹത്യാ ശ്രമത്തിലാണ് കലാശിച്ചത്. ഇടവക നിവാസിയായ ഒരു അച്ഛനായിരുന്നു താരം. പൊലീസ് പള്ളിക്ക് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡില്‍ കഴുത്ത് കുരുക്കി ബാരിക്കേഡിലെ മുള്ളുവേലിയില്‍ കുരുങ്ങി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഭീഷണി മുഴക്കിയിട്ടും ആത്മഹത്യാ നാടകം അരങ്ങേറിയിട്ടും പൊലീസ് അനങ്ങിയില്ല.

രസകരമായ ആ സംഭവം ന്യൂസ് സംഘം ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ( 2016 ഫെബ്രുവരി 14 നാണു സംഭവം അരങ്ങേറിയത് ).

രംഗം 1 : മരിക്കാന്‍ പോവുകയാണ്. കോടതിയില്‍ പോയിട്ടെങ്കിലും ശരീരം പള്ളിയുടെ അകത്ത് തന്നെ വെയ്‌ക്കണം.

രംഗം 2 : ഈ ഓപറേഷന് മൂന്ന് സ്റ്റെപ്പുണ്ട്. മൂന്നാമത്തേതാണ് മരണം. ഉത്തരവാദി സര്‍ക്കാര്‍. ഭീഷണി പൊലീസിനുമുണ്ട്. ആരെങ്കിലുമുണ്ടോ ഇവിടെ…?

രംഗം 3 : എന്റെ മാനസികാവസ്ഥ വേറെയാണ്. മരണത്തിന് റെഡിയാണ്. എന്നെ തൊടരുത്. മാനസികാവസ്ഥ എനിക്ക് തന്നെ അറിയില്ല. എല്ലാവന്റേം വിഷമം മാറിക്കോട്ടെ.

രംഗം 4 : ആത്മഹത്യ അരങ്ങേറുകയാണ്. അച്ഛന്റെയും തൊട്ടടുത്ത് നില്‍ക്കുന്ന അനുയായികളുടെയും പ്രകടനമാണ് മാരകം. ബ്ലേഡ് കൊണ്ടു വാടാ…

രംഗം 5 : ദൈവ ദൂതനെപ്പോലെ എത്തിയ ഹാക്‌സോ ബ്ലേഡ് ഒടുവില്‍ അച്ഛനെ രക്ഷിക്കുകയാണ്. രക്ഷിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് നേരെ അച്ഛന്റെ ആക്രോശവുമുണ്ട്. ഞങ്ങളും കോണ്‍ഗ്രസുകാരാണ്. ഇപ്പം കാണിച്ചുതരാം എന്നൊരു അലര്‍ച്ചയും പിന്നില്‍ കേള്‍ക്കാം.

You must be logged in to post a comment Login