അഞ്ചു പേരുമായി ബൈക്ക് യാത്രചെയ്തയാളെ കൈക്കൂപ്പി പൊലീസ് ഉ​ദ്യോ​ഗ​സ്ഥന്‍; ചിത്രം വൈറല്‍


അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്തയാളെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂപ്പി തൊഴുതുന്ന ചിത്രം വൈറലായി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാല് പേരടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം യുവാവ് ബൈക്ക് യാത്ര ചെയ്തത്. ഈ കാഴ്ച കണ്ട് വന്ന സ്ഥലത്തെ സിഐ ബി.സുഭാഷ് കൂമാര്‍ ഇവരെ കൈക്കൂപ്പി തുഴുതുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

രണ്ട് മക്കളെ മുമ്പിലും മകളെയും ഭാര്യയെയും പുറകിലുമിരുത്തിയാണ് വാഹനനിയമം തെറ്റിച്ച് യുവാവ് ബൈക്ക് യാത്ര ചെയ്തത്. റോഡ് സുരക്ഷയെ കുറിച്ചൊരു പ്രോഗ്രാമ് നടത്തി മടങ്ങവെ തന്നെ അതില്‍ പങ്കെടുത്ത യുവാവ് ഇത്രയും അപകടകരമായി യാത്ര ചെയ്യുന്ന കണ്ടപ്പോള്‍ കൈക്കൂപ്പി തൊഴാന്‍ മാത്രമാണ് തോാന്നിയതെന്ന് സിഐ സുഭാഷ് കുമാര്‍ പറഞ്ഞു. നിസഹായതയും നിരാശയുമാണ് മനസ്സിലുണ്ടായതെന്നും സിഐ പറഞ്ഞു.

അപകടത്തെ കുറിച്ച് യുവാവ് ബോധവാനല്ല. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് യുവാവ് യാത്ര ചെയ്തത് എന്നും സുഭാഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login