ഫാഷൻ ജീൻസിലും.. അതിരുകടന്നോ എന്ന് സംശയം ..

ജീന്‍സില്‍ വ്യത്യസ്ത പരീക്ഷിക്കുന്നവരാണ് ഏറേയും. ഇതിന് വലുപ്പ ചെറുപ്പമെന്നൊന്നുമില്ല. എന്നാല്‍ അടുത്തിടെ ടോക്കിയോയില്‍ വച്ച് നടന്ന ആമസോണ്‍ ഫാഷന്‍ വീക്കില്‍ ഒരു കിടില്‍ ജീന്‍സ് മൈക്കോ അവതരിപ്പിച്ചു.

മൈക്കോ ബാന്‍ എന്ന ജാപ്പനീസ് ഡിസൈനര്‍ കൊണ്ടുവന്ന തോങ് ജീന്‍സാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഒറ്റനോട്ടത്തില്‍ ഇരുകാലുകളും വ്യക്തമായി കാണാം. ഇതില്‍ മറയ്ക്കപ്പെടുന്നത് കുറച്ച് ഭാഗങ്ങള്‍ മാത്രമാണ്.

കട്ട്ഔട്ട് ജീന്‍സ് എന്ന സങ്കല്‍പ്പത്തെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് മൈക്കോ. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഈ ജീന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

You must be logged in to post a comment Login