ഇനിമുതല്‍ ചുവരില്‍ മൂത്രമൊഴിച്ചാല്‍ പണിപാളും

പൊതു സ്‌ഥലത്ത്‌ മൂത്രമൊഴി ശീലമാക്കിയിരിക്കുന്നവര്‍ക്ക്‌ ഇനി പണികിട്ടും. ഈ ശീലത്തില്‍ നിന്നും മാറുവാന്‍ ശ്രമിക്കാത്ത സാന്‍ഫ്രാന്‍സിസ്‌കോയിലെ ജനങ്ങള്‍ക്കിതാ പൊതുമരാമത്ത്‌ വകുവപ്പിന്റെ എട്ടിന്റെ പണി.

ഇനിമുതല്‍ ചുവരില്‍ മൂത്രമൊഴിച്ചാല്‍ ചുവര്‍ അത്‌ തിരിച്ചൊഴിക്കും. നഗരത്തിലെ ചുമരുകളില്‍ ആള്‍ട്രാ എവര്‍ െ്രെഡ എന്ന പ്രത്യേക പെയിന്റ്‌ അടിച്ചിരിക്കുകയാണ്‌. ജലാംശത്തെ തടയുന്ന പെയിന്റായതിനാല്‍ വെള്ളം തെറിക്കുമ്പോള്‍ അത്‌ ശക്‌തമായി തിരിച്ചു വരും. അതിനാല്‍ ചുമരിലേയ്‌ക്ക് മൂത്രമൊഴിക്കുമ്പോള്‍ ഈ പെയിന്റില്‍ തട്ടി തിരിച്ച്‌ മൂത്രമൊഴിച്ച ആളുടെ ദേഹത്തേയ്‌ക്ക് തെറിക്കും.

നഗരത്തിലെ ഭിത്തികളില്‍ പുതിയ പെയിന്റ്‌ വന്നതോടെ സാമൂഹിക വിരുദ്ധരുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായതെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഫ്‌ളോറിഡയിലുള്ള മാലിന്യ സംസ്‌കരണ കമ്പനിയാണ്‌ ഇതിനായി ആള്‍ട്രാ എവര്‍ െ്രെഡ എന്ന പെയിന്റ്‌ നിര്‍മ്മിക്കുന്നത്‌.

ഇതിലൂടെ പൊതുസ്‌ഥലത്ത്‌ മൂത്രമൊഴിക്കുന്നവരെ കണ്ടെത്താനും ഈ സംവിധാനത്തിന്‌ കഴിയും. സാന്‍ഫ്രാന്‍സിസ്‌കോയിലെ പത്ത്‌ ചുവരുകളില്‍ പെയിന്റ അടിച്ചിട്ടുണ്ട്‌. –
to prevent pee valas

You must be logged in to post a comment Login