ഒരു പാവം …ഒരു ദിവസം പട്ടിണി കിടക്കണമെങ്കിൽ പോലും 10 ലക്ഷം രൂപ ചിലവുണ്ട്

” ഞാൻ നിത്യച്ചിലവിനു പണം വാങ്ങുന്നതു അമ്മയിൽ നിന്നാണ് ” പറയുന്നത് മറ്റാരുമല്ല, ഒരു കാലത്ത് തിയറ്ററുകളെ ഇളക്കിമറിച്ച കോളിവുഡ് നടൻ ചിമ്പു. ‘എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ. ദിവസച്ചിലവിനു അമ്മയിൽ നിന്നും പണം വാങ്ങുന്നതിന്റെ വേദന പറഞ്ഞറിയിക്കാനാകില്ല. എന്നും കൂടെയുണ്ടാകുമെന്നു കരുതിയ ഹൻസിക എന്നെ ഉപേക്ഷിച്ചു. പണവും സിനിമയും ഇല്ലാതായതോടെ അവൾക്കു എന്നെ വേണ്ടാതായി.

chimbuവിവാഹം കഴിഞ്ഞ് കുടുംബവും കുട്ടികളുമൊക്കെയാകുമ്പോൾ എല്ലാ വിഷമങ്ങളും മറക്കാനാകുമെന്നു വിശ്വസിച്ചു. അതൊന്നും ഇനി സാധ്യമാകുമെന്നു തോന്നുന്നില്ല. കഴിഞ്ഞ രണ്ടു വർഷം ഏറെ കഷ്ടപ്പാടുകളിലൂടെയാണ് കടന്നു പോയത്. ഒരു ചിത്രം പോലും പുറത്തിറങ്ങിയില്ല. ഈ കാലയളവിൽ താൻ നിരവധി പാഠങ്ങൾ പഠിച്ചു. സംവിധായകൻ ഗൗതം മേനോനാണ് പ്രതിസന്ധിഘട്ടത്തിൽ കൂടെനിന്നത്.

ജീവിതത്തിൽ എല്ലാ പ്രതീക്ഷയും അവസാനിച്ചെന്ന ഘട്ടം വരെയെത്തി. സ്വന്തം ശ്വാസം മാത്രമാണ് കൂടെയുണ്ടാവുകയെന്നു ഈ അവസരത്തിൽ മനസിലാക്കി. എങ്കിലും എന്തോ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്നു വിശ്വസിക്കുന്നു. പൂർവാധികം ശക്തിയോടെ ആരാധകരിലേക്കു തിരിച്ചെത്തുമെന്നും ചിമ്പു പറഞ്ഞു.

സന്താനം നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിൽ സംസാരിക്കവെയാണ് ചിമ്പു വികാരാധീനനായി ഇക്കാര്യങ്ങൾ പറഞ്ഞത്. നയൻതാരയുമായി വേർപിരിഞ്ഞതിനു ശേഷമാണ് ചിമ്പു ഹൻസികയുമായി അടുക്കുന്നത്. എന്നാൽ ആ ബന്ധവും തകരുകയായിരുന്നു.

ഗൗതം മേനോന്റെ അച്ഛം യെൻബത് മദമൈയെടാ എന്ന ചിത്രത്തിലാണ് ചിമ്പു ഇപ്പോൾ അഭിനയിക്കുന്നത്. മുന്പ് അദ്ദേഹം സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തിലും ചിന്പു അഭിനയിച്ചിട്ടുണ്ട്. ചിമ്പുവും ഹന്‍സികയും ഒരുമിച്ച് അഭിനയിച്ച വാലു എന്ന ചിത്രം മെയ് 22ന് റിലീസിനൊരുങ്ങുകയാണ്.

സംഭവം ശരിയായിരിക്കും … വെള്ളി വെളിച്ചത്തിൽ കയറിയാൽ പിന്നെ, തങ്ങളുടെ ഇമേജ് കാണിക്കുവാൻ വേണ്ടി എത്രമാത്രം പണം ചിലവാക്കേണ്ടി വരും ..ഇനി താഴുവാൻ പറ്റുമോ ..? വെറുതെ ഒന്ന് പട്ടിണി കിടന്നാൽ പോലും 10 ലക്ഷം രൂപ വേണ്ടി വരും മറ്റു ചിലവുകൾ ..

You must be logged in to post a comment Login