ഒാടുന്ന കാറിൽ യുവതിക്ക് സുഖപ്രസവം. കാറോടിച്ച ഭർത്താവ് ഭാര്യയുടെ പ്രസവം ക്യാമറയിലുമാക്കി. വീഡിയോ കാണുക

delivery-in-moving-car-web
ഒാടുന്ന കാറിൽ യുവതിക്ക് സുഖപ്രസവം. കാറോടിച്ച ഭർത്താവ് ഭാര്യയുടെ പ്രസവം ക്യാമറയിലുമാക്കി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൂർണഗർഭിണിയായ യുവതിക്ക് പ്രസവവേദനയുണ്ടാകുന്നത്. ഭർത്താവ് യുവതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി പിറക്കുമെന്ന ഘട്ടമെത്തിയപ്പോൾ അദ്ദേഹം ഭാര്യയുടെ സീറ്റ്ബെൽറ്റും ലെഗ്ഗിങ്സും ഉൗരി പ്രസവത്തിനുള്ള സൗകര്യം ഒരുക്കി കെടുത്തു. ഇതേ സമയം ഗോ പ്രോ ക്യാമറ ഉപയോഗിച്ച് അദ്ദേഹം ഇതെല്ലാം ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു.

ഭർത്താവ് തുടർച്ചയായി ഭാര്യയ്ക്ക് നിർദേശങ്ങൾ കൊടുക്കുന്നതും അവരെ ധൈര്യപ്പെടുത്തുന്നതും വിഡിയോയിൽ കേൾക്കാം. കുഞ്ഞ് പുറത്തു വന്ന ഉടനെ മറിച്ചു കിടത്തി പുറത്തു തട്ടാനും മറ്റും അദ്ദേഹം ഭാര്യയയോട് പറയുന്നുണ്ട്. ഒടുവിൽ കുഞ്ഞ് കരയുന്നതോടെ കാറിലെ സാഹസിക സുഖ പ്രസവത്തിന് അവസാനം.

You must be logged in to post a comment Login