TROLLS

Funny Trolls സോഷ്യല്‍മീഡിയയായ ഫേസ്ബുക്കിലും വാട്ട്സ്അപ്പിലും പ്രചരിക്കുന്ന ചില ട്രോളുകളും പൊങ്കാലകളും ഇവിടെ കാണുക …മലയാളികളുടെ നർമ്മബോധം അത്ഭുതം തന്നെ ..

വിവാദ വീഡിയോയ്ക്ക് വിവാദ മറുപടി

വിവാദ വീഡിയോയ്ക്ക് വിവാദ മറുപടി

വിവാദ വീഡിയോയ്ക്ക് വിവാദ മറുപടി

ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ

ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ

ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ…! Posted by Murali Gopy on Monday, October 23, 2017 മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ ഗാനമായ ജിമ്മിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിന് […]

ഫ്രീ ആയിട്ട് ഫോണ്‍ തരുമ്പോള്‍ എന്തിനാ ചേട്ടാ 1500 രൂപ? ചിരിപ്പിച്ചു കൊല്ലും ട്രോൾ

മുകേഷ് അംബാനിയുടെ വരവ് ഒരു ഒന്നൊന്നര വരവാകും ഏതു സാഹചര്യത്തിലാണേലും. കുടുംബബിസിനസ് വിഭജിക്കുമ്പോള്‍ മുകേഷും സഹോദരന്‍ അനില്‍ അംബാനിയും പുതിയ ഇന്നിങ്‌സിനായിരുന്നു തുടക്കമിട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം അനില്‍ അംബാനി കടബാധ്യത കൊണ്ട് പൊറുതി മുട്ടുമ്പോള്‍ മുകേഷ് അംബാനിക്ക് വെച്ചടിവെച്ചടി കയറ്റമാണ്. നല്ല വില്ലാളിവീരനാണ് കക്ഷി. റിലയന്‍സ് ജിയോ കമ്പനിയുമായി മുകേഷ് എണ്ണയില്‍ നിന്നും ഡാറ്റയിലേക്കെത്തിയതുതന്നെ സകലരെയും ഞെട്ടിച്ചാണ്. സൗജന്യമായി ഫോണ്‍വിളി. കുറേ കാലത്തേക്ക് 4ജിഡാറ്റ ഫ്രീ. കുറഞ്ഞ വിലയില്‍ കമ്പനി തന്നെ പുറത്തിറക്കുന്ന ലൈഫ് ഹാന്‍ഡ്‌സെറ്റുകളും. സംഭവം ഉഷാറായി. […]

പതിമൂന്നു സെക്കന്‍ഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കന്‍ഡ് നോക്കുന്നതിനു കുഴപ്പമുണ്ടോ ? ഋഷിരാജ് സിംഗിന് വായിനോക്കികളുടെ ആറു സംശയങ്ങള്‍

ഒരു പുരുഷന്‍ പതിന്നാല് സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത്. സോഷ്യല്‍ മീഡിയ ഇത് വലിയ ആഘോഷമാക്കി. ഇതിനിടെ കമ്മീഷണറോടു ചോദിക്കാന്‍ ഏതാനും സംശയങ്ങളുമായെത്തിയിരിക്കുകയാണ് വായിനോക്കികള്‍. ഫേസ്ബുക്കിലാണ് ഈ സംശയങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്.. അപ്പോള്‍ സാറേ ഞങ്ങള്‍ വായിനോക്കികള്‍ക്കു ചില സംശയങ്ങള്‍ ഉണ്ട്…. ചോദിക്കട്ടെ… 1. പതിനാലു […]

കോട്ടിട്ട് ഇംഗ്ലീഷ് പറഞ്ഞ് പണി മേടിച്ച പൃഥ്വി

എപ്പോഴാണ് എങ്ങനെയാണ് ട്രോള് വരുന്നതന്നു പറയാൻ പറ്റില്ല. ഓരോ വാക്കും സൂക്ഷിച്ചുപറയേണ്ട സാഹചര്യമാണ് താരങ്ങൾക്കും ഇപ്പോള്‍. സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് അറിയാവുന്ന ഏക നടൻ എന്ന കുപ്രസിദ്ധി ഒന്നു മാറി വരുന്നതേയുള്ള പൃഥ്വിക്ക്. ദാ ഇപ്പൊ ഫെയ്സ്ബുക്കിൽ ഫോട്ടോകൾക്ക് കടിച്ചാൽ പൊട്ടാത്ത ക്യാപ്ഷനുകളിട്ട് പൃഥ്വി വീണ്ടും പണി മേടിക്കുകയാണ്. ഒരു പുരസ്കാരച്ചടങ്ങിനായി ഒരുങ്ങി ഇറങ്ങുന്ന തന്റെ ഫോട്ടോയ്ക്ക് ഇട്ട ക്യാപ്ഷൻ ഇപ്രകാരമാണ്. In a bespoke suit from Luxury label Aliph by Gatsby for […]

മേജര്‍ രവിക്ക് കിട്ടിയ പൊങ്കാല

മേജര്‍ രവിക്ക് കിട്ടിയ പൊങ്കാല

അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമത്രെ :- മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിക്കെതിരെ സോഷ്യല്‍മീഡിയ. ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും താഴെ കാണാം. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം […]

വിജയ്‌ മല്ല്യക്കും പൊങ്കാല

വിജയ്‌ മല്ല്യക്കും പൊങ്കാല ഒറ്റ രാത്രി കൊണ്ട് മല്ല്യ സാർ നിനക്കൊക്കെ രാജ്യദ്രോഹി ആയി അല്ലേടാ .. സ്മരണ വേണമെടാ സ്മരണ . നീയൊക്കെ പരീക്ഷക്ക് പൊട്ടിയപ്പോ ,നിന്നെ ഒക്കെ നിന്റെ കാമുകിമാര് തേച്ചു ഒട്ടിച്ചിട്ട് പോയപ്പോ ,സന്തോഷം വന്നപ്പോ ,ഇന്ത്യ വേൾഡ് കപ്പു എടുത്തപ്പോ ,നീയൊക്കെ കുടുംബം വിറ്റു അര്മാധിക്കാൻ ഗോവക്ക് പോയപ്പോൾ ,നിനക്കൊക്കെ മുത്തി കുടിച്ചു ,പതപ്പിചൊഴുക്കി എല്ലാം മറന്നു അടിക്കാൻ മല്ല്യ സാറിന്റെ കിംഗ്‌ ഫിഷറെ ഉള്ളാരുന്നടാ . ബംഗ്ലൂരിൽ നിനക്കൊക്കെ അന്തസായി […]

ജോസ് കെ മണി നിരാഹാരം – പൊങ്കാല

ജോസ് കെ മണി നിരാഹാരം – പൊങ്കാല രണ്ടാം സ്ഥലം …ഇതാ ജോസ് മോൻ തളരുകയാണ്… കഠിനമായ വിശപ്പും സഹിച്ചു കൊണ്ടുള്ള യാത്ര,.. അദ്ദേഹം തിരിഞ്ഞു നോക്കി … അതാ ഇടതുവശത്ത് ഇടയന്മാർ, വലത് വശത്ത് രണ്ടിലക്കൊമ്പുമായി പാർട്ടിക്കാർ… പൊതു ജനത്തെ മാത്രം കാണുന്നില്ല…. ഇനിയും അദ്ദേഹത്തിന് മുമ്പോട്ട് പോകുവാൻ ആവുന്നില്ല…. ഏതെങ്കിലും ശിമയോൻ ഈ കുരിശെടുത്ത് തലയിൽ വച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്ന നിമിഷങ്ങൾ…മകൻ അപ്പനെ തിരിഞ്ഞു നോക്കി. കണ്ണുകൾ തമ്മിൽ ഇടയുന്നു… മകന്റെ വിശപ്പ് […]

മെല്ലെപ്പോക്കില്‍ റെക്കോര്‍ഡിട്ട അംലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

മെല്ലെപ്പോക്കില്‍ റെക്കോര്‍ഡിട്ട അംലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഇന്ത്യയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതിരോധത്തിലൂന്നി കളിച്ച ഹാഷിം അംലയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഒറ്റ അക്ക സ്‌കോര്‍ പിന്നിടാന്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരമെന്ന റെക്കോര്‍ഡാണ് അംല സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ അംലയെ പരിഹസിച്ച് കൊണ്ട് ട്രോളുകളുടെ പ്രവാഹമായിരുന്നു. ആറു റണ്‍സെടുക്കാന്‍ 113 പന്തുകളാണ് അംല നേരിട്ടത്. ഇതോടെ ഓസ്‌ട്രേലിയന്‍ താരം കാള്‍ റാക്ക്മാന്റെ പേരിലുള്ള റെക്കോര്‍ഡാണ് അംല തകര്‍ത്തത്. 102 പന്തില്‍ നിന്ന് 9 റണ്‍സായിരുന്നു റാക്മാന്‍ നേടിയത്. റെക്കോര്‍ഡ് […]