All about Kolaveri Di Song.

All about Kolaveri Di Song – Youtube super hit song

Photobucket

 

 

വൈ ദിസ്‌ കോലാവരി കോലാഹലം

പ്രണയം തകരുമ്പോള്‍, പെണ്‍പിള്ളേരു പറ്റിച്ചിട്ടുപോകുമ്പോള്‍, ഫുള്‍ ഫീലിം

ഗ്‌സില്‍ പാടാനൊരു ഉഗ്രന്‍ പാട്ടുണ്ട്‌.. വൈ ദിസ്‌ കോലാവരി ഡി(എന്തിനാടി എന്നോടിത്ര കലിപ്പ്‌). ഇതാണോ പാട്ട്‌ എന്നു ചോദിക്കല്ല്‌. ഇതാണിപ്പോള്‍ പാട്ട്‌. ഒന്നു കേട്ടുനോക്കൂ. ഒറ്റക്കേള്‍വിയില്‍ തലകുത്തിവീഴും.

സൂപ്പ്‌സോംഗാണ്‌. എന്നുവച്ചാല്‍ ‘ലൈന്‍’ പൊട്ടിയ ‘സൂപ്പ്‌ ബോയ്‌സ്’ പാടുന്ന പാട്ട്‌. കാലത്തിനു പറ്റിയ പാട്ടുതന്നെ. (എഴുതിയ ആളുടെ സംഭാവനയാണ്‌ സൂപ്പ്‌ സോംഗും സൂപ്പ്‌ ബോയ്‌സും)

ഇത്‌ വെറും പാട്ടല്ല. പാട്ടിന്റെ വൈറസാണ്‌. ഫേസ്‌ബുക്കില്‍നിന്നു ഫേസ്‌ബുക്കിലേക്ക്‌, ട്വിറ്ററില്‍നിന്നു ട്വിറ്ററിലേക്ക്‌, മൊബൈലില്‍നിന്നു മൊബൈലിലേക്ക്‌ കോലാവരി വൈറസ്‌ പടര്‍ന്നു തുടങ്ങിയിട്ട്‌ ഒരാഴ്‌ച തികഞ്ഞതേയുള്ളു. മുല്ലപ്പെരിയാര്‍ തകരുമോ, ഡാം 999 പൊട്ടി പണ്ടാരമടങ്ങുമോ എന്നു നെറ്റിയിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന മലയാളി നെറ്റിസണ്‍സ്‌ അടക്കമുള്ളവര്‍ ലൈക്ക്‌ ചെയ്‌ത, ഷെയറു ചെയ്‌ത നെറ്റ്‌ലോകത്തെ ഏറ്റവും വലിയ സംഭവം ഇതാണ്‌.

നടനും സാക്ഷാല്‍ രജനീകാന്തിന്റെ മരുമകനുമായ ധനുഷാണ്‌ എഴുതിയതും പാടിയതും. ധനുഷ്‌ ഒന്നു സന്തോഷ്‌ പണ്ഡിറ്റാകാന്‍ ശ്രമിച്ചതാണ്‌. പക്ഷേ, കൈവിട്ടുപോയി.

എല്ലാവരും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പാവം ക്രൂരനെ സ്‌മാര്‍ത്തവിചാരം നടത്തുന്ന കാലത്ത്‌ ധനുഷ്‌ തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനു വേണ്ടി അപ്‌ലോഡ്‌ ചെയ്‌ത പാട്ടാണ്‌ ഈ കോലാഹലമെല്ലാം ഉണ്ടാക്കുന്നത്‌. സോഷ്യല്‍ വീഡിയോയായ യു ട്യൂബില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ട പാട്ട്‌ ‘വൈ ദിസ്‌ കോലാവരി’യാണത്രേ. (അവലംബം വിക്കിപീഡിയ) അതും ഒറ്റയാഴ്‌ച കൊണ്ട്‌. സാക്ഷാല്‍ ലേഡി ഗാഗയ്‌ക്കു പോലും വെല്ലുവിളിയാണ്‌ ധനുഷിന്റെ അപ്രതീക്ഷിത ഗോള്‍.

ഒറ്റ ആഴ്‌ചകൊണ്ട്‌ 14 ലക്ഷം പേരാണ്‌ ‘കോലാവരി’ക്കു വേണ്ടി യു ട്യൂബില്‍ ഹിറ്റ്‌ ചെയ്‌തത്‌. ആഗോളമ്യൂസിക്‌ ചാര്‍ട്ടില്‍ മൂന്നാം സ്‌ഥാനത്ത്‌്. തൊട്ടുമുന്നില്‍ ലേഡി ഗാഗ. (ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌)

കഴിഞ്ഞ ബുധനാഴ്‌്ച വരെ 12000നു മുകളില്‍ കമന്റുകളുമുണ്ട്‌ യു ട്യൂബില്‍. ഫേസ്‌ബുക്കിലും ട്വിറ്ററിലും ദശലക്ഷത്തിലേറെ ഷെയറുകള്‍. ഭാഷ ടംഗ്ലീഷാണ്‌്. എന്നുവച്ചാല്‍ തമിഴ്‌ + ഇംഗ്ലീഷ്‌.

ചെറുപ്പക്കാരെ ലക്ഷ്യമാക്കി ഇറക്കിയതാണെങ്കിലും എല്ലാ പ്രായക്കാരും ഒരുപോലെ താളംപിടിക്കുന്ന പാട്ടാണ്‌് കോലാവരി. പാട്ടിന്റെ അര്‍ഥം മാത്രം ചോദിക്കരുത്‌!. തലതല്ലി ചാകേണ്ടിവരും.

ഏറെയും ഇംഗ്ലീഷ്‌ ആയതിനാല്‍ തമിഴര്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഈ പാട്ട്‌ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്‌. ദേശീയ ചാനലുകളടക്കമുള്ളവ അത്ഭുതപ്പാട്ടിനെപ്പറ്റി വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്‌.

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ്‌ സംവിധാനം ചെയ്യുന്ന ത്രി(3) എന്ന സിനിമയ്‌ക്കുവേണ്ടിയാണ്‌ ധനുഷ്‌ കോലാവരി എഴുതി പാടിയത്‌്. ശ്രുതിഹാസനാണു നായിക. അനിരുദ്ധ രവിചന്ദര്‍ എന്ന പുതുമുഖമാണ്‌ ത്രിയുടെ സംഗീതസംവിധാനം. കാഴ്‌ചയില്‍ ക്രിക്കറ്റ്‌ താരം ഇഷാന്ത്‌ ശര്‍മയേപ്പോലെ തോന്നിക്കുന്ന അനിരുദ്ധന്റെ പാട്ടിന്റെ ഗതിയെന്തായാലും ആളുടെ അരങ്ങേറ്റം സംഭവം തന്നെയാണ്‌. എ.ആര്‍. റഹ്‌മാനും ഹാരിസ്‌ ജയരാജിനും ജി.വി. പ്രകാശിനും ശേഷം തമിഴനെ പിടിച്ചുകുലുക്കാന്‍ പയ്യനു കഴിഞ്ഞേക്കും.

പ്രണയം തകര്‍ന്നുനില്‍ക്കുന്ന നായകനു പാടാന്‍ പറ്റിയ വ്യത്യസ്‌തമായൊരു പാട്ടാണ്‌ ഐശ്വര്യ അനിരുദ്ധിനോട്‌ ആവശ്യപ്പെട്ടത്‌. ”ധനുഷിനോടു സിറ്റുവേഷന്‍ പറഞ്ഞപ്പോള്‍ മുതല്‍ ധനുഷ്‌് വരികള്‍ മൂളുന്നുണ്ടായിരുന്നു. എന്നാല്‍, അത്‌ സിനിമയില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞപ്പോള്‍ ധനുഷ്‌ ഭാര്യയോടു ചോദിച്ചു. ”എന്തിനാടി എന്നോടിത്ര ദേഷ്യം.” (വൈ ദിസ്‌ കോലാവരി)അങ്ങനാണ്‌ പാട്ടുപിറക്കുന്നത്‌.

പാട്ട്‌ റിലീസ്‌ ചെയ്യുംമുമ്പ്‌ നെറ്റില്‍ ലീക്കായി. ആദ്യദിനങ്ങളില്‍ സാധാരണഹിറ്റുകളായിരുന്നെങ്കില്‍ തുടര്‍ന്ന്‌ അപ്രതീക്ഷതമായ റെസ്‌പോണ്‍സുകളെത്തുടര്‍ന്ന്‌ ഒഫീഷ്യലായി പാട്ട്‌ നെറ്റിലിടാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക മാര്‍ക്കറ്റിംഗ്‌ പ്ലാനൊന്നുമായിരുന്നില്ല. പക്ഷേ, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ക്ലാസിക്‌ ഉദാഹരണമാണ്‌ ‘കോലാവരി’യെന്നു പാട്ടിന്റെ അവകാശം സ്വന്തമാക്കിയ സോണി ഇന്ത്യാ മിഡില്‍ ഈസ്‌റ്റിന്റെ ശ്രീധര്‍ സുബ്രഹ്‌മണ്യം പറയുന്നു.

റാ വണ്ണും ഏഴാം അറിവും കോടികള്‍ മുടക്കി നെറ്റില്‍ സൃഷ്‌ടിച്ച പബ്ലിസിറ്റിയാണ്‌ ധനുഷ്‌ ഒറ്റപാട്ടിന്റെ മാജിക്കില്‍ സ്വന്തമാക്കിയത്‌. എന്താണ്‌ ആളുകളെ ആകര്‍ഷിച്ചതെന്ന്‌ അജ്‌ഞാതം. തനിക്കറിയാവുന്ന, സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ്‌ വാക്കുകള്‍ വരികളാക്കി അടുക്കിവയ്‌ക്കുകയായിരുന്നു. അതിങ്ങനെയാകുമെന്നു സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചില്ലെന്നു ധനുഷും പറയുന്നു.

പാട്ടിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരും കുറവല്ല. ഇത്തരം വിവരക്കേടൊക്കെ എങ്ങനെ പോപ്പുലറാകുന്നുവെന്ന്‌ തമിഴ്‌ഭാഷാ പ്രേമികള്‍ രോഷംകൊള്ളുന്നു. പക്ഷേ, അതു ന്യൂനപക്ഷമാണ്‌. കോലാവരി കേട്ട്‌ സാക്ഷാല്‍ അമിതാഭ്‌ ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ” കോലാവരിയെക്കുറിച്ച്‌ ഒരുപാടു പറഞ്ഞുകേട്ടപ്പോള്‍ ഇപ്പോളതൊന്നു കേട്ടതേയള്ളു. മൗലികവും സുന്ദരവുമാണ്‌. അഭിനന്ദനങ്ങള്‍ ധനുഷ്‌, ഐശ്വര്യ.” ബോളിവുഡ്‌ താരങ്ങളുടെ ട്വിറ്റര്‍ അഭിനന്ദനങ്ങള്‍ ഇഷ്‌ടംപോലുണ്ട്‌.

നടനെന്ന നിലയില്‍ മാത്രം അറിയപ്പെടുന്ന ധനുഷ്‌ കുത്തിക്കുറിച്ച ‘ടംഗ്ലീഷ്‌’ പാട്ട്‌ വന്‍ഹിറ്റും. ഇന്റര്‍നെറ്റ്‌ എന്ന വലയുടെ കണ്ണികള്‍ എത്ര വിചിത്രമാണ്‌.

പാടാന്‍ റെഡിയാണെങ്കില്‍ ഇതാണ്‌ ഫുള്‍ കോലാവരി

യോ ബോയ്‌സ് ഐ ആം സിംഗിംഗ്‌ എ സോംഗ്‌

സൂപ്പ്‌ സോംഗ്‌

ഫ്‌ളോപ്പ്‌ സോംഗ്‌

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

റിഥം കറക്‌ട്

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

മെയ്‌ന്റയ്‌ന്‍ ദിസ്‌

വൈ ദിസ്‌ കോലാവരി ഡി

ഡിസ്‌റ്റന്‍സിലാ മൂണ്‍-മൂണ്‌

മൂണ്‌ കളറ്‌ വൈറ്റ്‌

വൈറ്റ്‌ ബാക്ക്‌ഗ്രൗണ്ട്‌ നെറ്റ്‌ നൈറ്റ്‌

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

വൈറ്റ്‌ സ്‌കിന്‌ ഗേളു ഗേളു

ഗേളു ഹേര്‍ട്ട്‌ ബ്ലാക്‌

ഐസ്‌ ഐസ്‌ മീറ്റ്‌ മീറ്റ്‌

മൈ ഫ്യൂച്ചറു ഡാര്‍ക്ക്‌

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

മാമാ നോട്ട്‌ എടുത്തുക്കോ

അപ്പടിയേ കൈയിലോ സാക്‌സ് എടുത്തുക്കോ

പ പാ പാന്‍ പാ പാ പാന്‍ പാപാ

പാ പാ പാ പാന്‍

ശരിയാ വസി

സൂപ്പര്‍ മാമാ റെഡി

റെഡി 1234

വാട്ട്‌ എ ചേഞ്ച്‌ ഓവര്‍ മാമ

ഒകെ മാമാ നൗ ട്യൂണ്‍ ചേഞ്ച്‌

കൈയ്‌ല് ഗ്ലാസ്‌

ഒണ്‍ലി ഇംഗ്ലീഷ്‌

ഹാന്‍ഡ്‌ല് ഗ്ലാസ്‌ ഗ്ലാസ്ല് സ്‌കോച്ച്‌

ഹെഡ്‌ ഫുള്ള്‌ ടിയറ്‌

എംപ്‌ടി ലൈഫ്‌ ഗേളു കമ്മ്‌

ലൈഫ്‌ റിവേഴ്‌സ് ഗിയറ്‌

ലവ്‌ ലവ്‌ ഓ മൈ ലവ്‌

യു ഷോവ്‌ഡ് മി ബവ്വ്‌

കവ്വ്‌ കവ്വ്‌ ഹോളി കവ്വ്‌

ഐ വാണ്‍ടു ഹിയര്‍ നവ്വ്‌

ഗോഡ്‌ ഐആം ഡയിംഗ്‌ നവ്വ്‌

ഷീ ൗസ്‌ ഹാപ്പി ഹവ്വ്‌

ദിസ്‌ ൗസ്‌ ഫോര്‍ സൂപ്പ്‌ ബോയ്‌സ് യൂ

വി ഡോണ്‍ഡ്‌ ഹാവ്‌ ചോയ്‌സ് യൂ.

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

വൈ ദിസ്‌ കോലാവരി കോലാവരി

കോലാവരി ഡി

ഇ.വി. ഷിബു / courtsey to www.Mangalam.com

47 Responses to All about Kolaveri Di Song.

 1. Pingback: turner valley carpet cleaning

 2. Pingback: 12bet

 3. Pingback: site

 4. Pingback: Easy FB Commissions 2

 5. Pingback: villaer tyrkia

 6. Pingback: insurancerocket.info

 7. Pingback: share blog

 8. Pingback: http://carinsurancebigsavings.info

 9. Pingback: Shemale, TS Escort, London, Transexual, Islington sex

 10. Pingback: Zero Traffic Income Review

 11. Pingback: Click Site

 12. Pingback: go to my site

 13. Pingback: revitol

 14. Pingback: robe de cocktail

 15. Pingback: tvorba web stranok

 16. Pingback: cheap auto insurance in tampa fl

 17. Pingback: useful site

 18. Pingback: κατασκευη e-shop τιμες

 19. Pingback: BC auto insurance

 20. Pingback: coupon de réductions

 21. Pingback: neon open signs

 22. Pingback: קידוח בטון

 23. Pingback: homepage

 24. Pingback: Part Number 97N

 25. Pingback: cigarette electronique

 26. Pingback: find more

 27. Pingback: a affordable auto insurance

 28. Pingback: Porr

 29. Pingback: New Jersey Metal Roof Installation & Repair

 30. Pingback: scott tucker in square circle design concepts

 31. Pingback: scott tucker las vegas nevada

 32. Pingback: Vegas Indoor Skydiving

 33. Pingback: love spells

 34. Pingback: South Dakota

 35. Pingback: learn more

 36. Pingback: Book of Ra

 37. Pingback: Electrician Melbourne

 38. Pingback: lorem ipsum dolor sit amet

 39. Pingback: tatuaggi tribali

 40. Pingback: http://whellams.com/

 41. Pingback: rachat de credit

 42. Pingback: best apartment locator

 43. Pingback: weiter zur Seite

 44. Pingback: discount tire

 45. Pingback: make your own website

 46. Pingback: videos porno

 47. Pingback: เกมส์ทําอาหารพิซซ่า

You must be logged in to post a comment Login