സൗദി അറേബ്യയിലെ സ്വദേശിവല്ക്കരണം – പ്രവാസികൾ എങ്ങനെ കാണുന്നു …

8കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട അതിശയോക്തിപരമായ വാര്‍ത്തകള്‍ ആണ് പ്രചരിക്കുന്നത് . അതിൽ എത്രത്തോളം ശരി ഉണ്ട് എന്ന് അറിയുന്നതിനു വേണ്ടി Facebook ൽ പരതിയപ്പോൾ പ്രവാസികളുടെ സങ്കടവും, ദേഷ്യവും , ചമ്മലും , നാണക്കേടും , അരിശവും , നിരാശയും എല്ലാം അടങ്ങിയ പോസ്റ്റുകൾ ആണ് കാണുവാൻ സാധിച്ചത് .

പലരും ഇത് തമാശായി കാണുന്നുമുണ്ട് .

” അപ്രതീക്ഷിതമായി ഞങ്ങളെ നാട്ടിൽ കണ്ടാൽ എന്നു തിരിച്ചു പോകുന്നത് എന്ന് ചോദിച്ചാൽ അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും ” എന്നൊരു പോസ്റ്റ്‌ കണ്ടു. അത് ചമ്മലിൽ നിന്നും ഉണ്ടായതാണ് . ഈ കാര്യത്തിൽ എന്തിനാണ് ചമ്മുന്നത് ? പ്രവാസികൾ തിരിച്ചു എത്തിയാൽ ആരെങ്ങിലും കളിയാക്കുമോ ?

നാട്ടിലെ പണിക്കരുടെ കൂലി എഴുതിയ പോസ്റ്റും കണ്ടു . ഒരു വാർക്കപണിക്കാരൻ നാട്ടിൽ ദിവസവും ആയിരം രൂപ വാങ്ങുന്നുണ്ട് . അതായതു മാസം മുപ്പതിനായിരം രൂപ. അതെ പണി ഗൾഫിൽ പണിതാൽ അത്രയും കിട്ടുമോ ? അറിയില്ല ..

പൈന്റിങ്ങു ക്കാരന് അറുനൂറു രൂപ കിട്ടും . overtime വേറെ. ആശാരി പണിക്കും എന്നൂറു രൂപ കിട്ടും. Electrician ഒരു ദിവസം മിനിമം ആയിരം രൂപയുടെ പണി ചെയുന്നുണ്ട് . കടയിൽ നിന്നും സാധനം എടുക്കുമ്പോൾ കിട്ടുന്ന കമ്മീഷൻ വേറെ … ഇനി റിയൽ എസ്റ്റേറ്റ്‌ പണി നോക്കിയാൽ മാസം ലക്ഷങ്ങൾ ഉണ്ടാക്കാം ..

ബീഹാറികളുടെയും ഒറീസ്സക്കാരുടെയും എന്തിനു തമിഴാന്റെയും ഗൾഫ്‌ ആണ് കേരളം .. ഇങ്ങോട്ട് തിരിച്ചു വരുന്നതിനു പ്രവാസികൾക്ക്‌ എന്തിനാണ് ഇത്ര ചമ്മൽ .. ? വൈറ്റ് കോളർ ജോലി തന്നെ വേണം എന്നുള്ളവർക്ക് ചമ്മൽ ഉണ്ടായേക്കാം .

facebook കൂടി കാണുന്ന പ്രവാസികളുടെ ജീവിത ചിത്രങ്ങൾ കാണുമ്പോൾ നാട്ടിലുള്ള മലയാളികള്ക്ക് അസൂയ അല്ല , സഹതാപം ആണ് ഉള്ളത് . ഒരു അറബിക്കഥ എന്ന ചിത്രം ഇറങ്ങിയതിൽ പിന്നെ പ്രവാസികളോട് ഉള്ള സഹതാപം കൂടുകയാണ് ചെയ്തത് . അപ്പോൾ പിന്നെ തിരിച്ചു വരുന്നതിൽ പ്രവാസികൾക്ക്‌ ചമ്മലിന്റെ കാര്യം ഇല്ല .

ഇതാ പ്രവാസികളുടെ പോസ്റ്റുകൾ .. അവർ ഈ സംഭവം എങ്ങനെയാണ് കാണുന്നത് എന്ന് ഇവിടെ കാണാം …പ്രവാസികളുടെ സങ്കടവും, ദേഷ്യവും , ചമ്മലും , നാണക്കേടും , അരിശവും , നിരാശയും എല്ലാം അടങ്ങിയ പോസ്റ്റുകൾ ആണ് ഇവ ..

7

67

1

2

3

5

6

7y

8

12

42

43

54

56

78

88

671

g4

uj

vayalar comedy

yh

yt

1

431

You must be logged in to post a comment Login