സ്ഥലനാമപുരാണം –

☘സ്ഥലനാമപുരാണം –
Trivandrum??
മരങ്ങൾ പോലും മദ്യം ആവശ്യപ്പെട്ടിരുന്ന സ്ഥലമായിരുന്നു trivandrum. അതായത് tree want rum. ഇത് കണ്ടപ്പോൾ ബാക്കി ജില്ലയെപറ്റി നടത്തിയ ഗവേഷണം ഇതാ

Kollam-??
അടിച്ച്‌ ഫിറ്റ്‌ ആയപ്പോ പറഞ്ഞതാണ് സാധനം kollam

Kottayam -??
രണ്ട്‌ പട്ടാളക്കാര് മദ്യപിച് തീരാറായപ്പോൾ ചോദിച്ചു നിന്റെ quota യും തീർന്നോ ?Quotayum എന്നത് ക്രമേണ kottayam എന്നായി

Ernakulam -??
കുടിച്ചുകൊണ്ടിരുന്നപ്പോൾ വെളളം തീർന്നു. അടുത്തെങ്ങും കിട്ടാനുമില്ല. അപ്പോൾ ഒരാൾ പറഞ്ഞു എന്നാ കുളത്തീന്നെട്. എന്നാ കുളത്തീന്നെട് ക്രമേണ Ernakulam ആയി

കണ്ണൂർ -??
കൂടുതൽ കഴിക്കാതെട നിന്റെ കണ്ണ് ഊരി പോകും എന്ന് പറഞ്ഞത് ഇപ്പോഴത്തെ കണ്ണൂർ ആയി

Kasaragod -??
കൂട്ടത്തിൽ സ്ഥിരമായി ഓസിന് മദ്യം കഴിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു. ഒരു ദിവസം മറ്റ് കൂട്ടുകാർ പറഞ്ഞു ഡേയ് നീ കാശ് ഇറക്കഡേ. കാശ് ഇറക്കടെ പറഞ്ഞ്‌ പറഞ്ഞ് കാശർകോടും പിന്നെ കാസർഗോഡ്‌ എന്നുമായി

Trissur -??
റമ്മിനെ ചില സ്ഥലത്ത് ത്രിഗുണൻ (XXX)എന്നു പറയാറുണ്ട്. Rum കഴിചിട്ട് പറഞ്ഞത്രേ ഈ ത്രി ശൂരൻ തന്നെ. അത് പിന്നെ ത്രിശൂരായത്രേ

Palakkad -??
മദ്യപിച് വരുന്ന ഭർത്താവ് എന്നും ഭാര്യയെ അടിക്കുകയും പല്ല് കൊണ്ട് കടിച് ഉപദ്രവിക്കുമായിരുന്നു. സഹികെട്ട് നാട്ടുകാർ അവന്റെ പല്ലൊക്കെ അടിച്ചിടാൻ ഭാര്യക്ക്‌ ദ്യൈര്യം കൊടുത്തു. അങ്ങനെ പല്ലൊക്കെ അടിച്ചിട്ട പ്രദേശം പല്ലൊക്കെ അടി എന്നും പാലക്കാട്‌ എന്നുമായി മാറി. പള്ളക്കടിയാണ് പാലക്കാട്‌ എന്നു മാറിയതെന്നും ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

Waynad -??
ചിലർ മദ്യപിച് ശല്യം ആയപ്പോൾ ഒരു സ്ഥലവാസി പറഞ്ഞു ഇനി മദ്യപിച് ഈ വഴി നടക്കരുതെന്ന്. അന്നും പിന്നീട് എപ്പോൾ അതിലെ പോകുമ്പോഴും ചിലർ അവരുടെ ഭാഷയിൽ പറയും ഓ തമ്പ്രാൻ ബെലെക്കി ഈ “വയി നട” പാടില്ല. വയി നട പിന്നീട് വയനാട് ആയി

Malappuram -??
മലയുടെ പുറത്തിരുന്നു rum കഴിക്കുന്ന സ്ഥലത്തിനെ പിന്നെന്തു വിളിക്കും ?

Alappuzha -???
പുഴവക്കത്തിരുന്നു മദ്യപാനവും അലമ്പും വലിയ ശല്യമയപ്പോൾ നാട്ടുകാർ കൂടി എല്ലാത്തിനെയും പൊക്കി പുഴയിലിട്ടു. പിന്നെ എപ്പോൾ അലമ്പ് കാണിച്ചാലും പുഴയിൽ എറിയുന്നത് പതിവായി. പുഴയുടെ പേര് അലമ്പ് പുഴയെന്നും അത് ആലപ്പുഴ ആയെന്നും ഐതീഹ്യം.

Kozhikkod-????
പണ്ട് chicken വാങ്ങാൻ കിട്ടില്ല. വീട്ടിൽ വളർത്തുന്നതിനെ തന്നെ കൊന്നാണ് കഴിക്കുന്നത്. മദ്യം റെഡിയായി. പക്ഷേ കോഴിയിറച്ചി ഇല്ല. കൂട്ടത്തിൽ ഒരാൾ കോഴിയെ പിടിക്കാൻ ഓടി. കോഴി റോഡി ലെക്കോടി. മൂപ്പരും കൂടെ ഓടി ഒരു ലോറി തട്ടി മരിച്ചു. ഇപ്പോഴും മദ്യപിച് മരിക്കുന്നവരെ കോഴിക്കോടി മരിച്ചു എന്നാണ് പറയുന്നത്. മുട്ടിയ സ്ഥലം അതായത് മുട്ടം ഇപ്പോഴുമുണ്ട്.

Pathanamthitta -??
വയലും വരമ്പും (തിട്ട )ആയി കിടന്ന പ്രദേശം. തിട്ട മേൽ മദ്യപാനികൾ ഇരുന്ന് സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. കുടിയന്മാരെ പാമ്പ് എന്നല്ലേ വിളിക്കുന്നത്. പാമ്പ് എന്നാൽ പത്തിയുളള ഇനം. അന്ന് സ്ത്രീകളോട്‌ മുന്നറിയിപ്പ് കൊടുക്കും. എടീ അങ്ങോട്ട്‌ പോകണ്ട അവിടെ പത്തിയുള്ള ഇനം തിട്ടയിൽ ഇരിപ്പുണ്ട്. പത്തിയുള്ള ഇനം തിട്ട ലോപിച് ഇന്നത്തെ പത്തനംതിട്ട ആയി.

Idukki -??
കുടിയന്മാർ അർദ്ധരാത്രിയായാലും താമസിച് വന്ന് ഉറങ്ങികിടക്കുന്ന ഭാര്യമാരെ ഇടിക്കുമായിരുന്നു. പിന്നെ ഭാര്യമാർ ഉറങ്ങാതെ കാത്തിരിക്കും. വന്നയുടനെ ഭർത്താവിനോട് പറയും ഹേ മനുഷ്യാ നിങ്ങൾ ഇടിക്കുന്നെങ്ക്കി ഇടിക്കീൻ എനിക്ക് ഉറങ്ങണം. അങ്ങനെ ഇടിക്കീൻ എന്നു പറഞ്ഞത് പാട്ടായി. ഇന്നത്തെ ഇടുക്കിയായി.☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘☘

You must be logged in to post a comment Login