സൂപ്പർ സ്റ്റാർ ഋഷിരാജ് സിംഗ്

web-rishi-raj-singh
സിംഗ് ഈസ് കിംഗ്… അതാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റും ഏറെ പ്രചാരമുള്ള ഒരു കമന്റ്.

മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിയ പരിഷ്കാരങ്ങളും വിട്ടുവീഴ്ചയില്ലാത്ത നടപടികളും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ താരമാക്കുകയാണ്.

സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോള്‍ നാട്ടിലെ യുവാക്കള്‍ക്കിടയിലും ഋഷിരാജ് സിംഗ് ഹീറോയായിക്കഴിഞ്ഞു. സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പേരുകളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊണ്ടതുപോലെ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരിലും ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊള്ളുകയാണ്.

കഴിഞ്ഞദിവസം ഇദ്ദേഹത്തെക്കുറിച്ചു സൂപ്പര്‍സ്റാര്‍ മോഹന്‍ലാല്‍ തന്റെ ബ്ളോഗില്‍ പ്രകീര്‍ത്തിച്ച് എഴുതിയതിനുപിന്നാലെ ഫേസ്ബുക്കില്‍ നിരവധിപേരാണ് ഇദ്ദേഹത്തിന്റെ നടപടികളെ അനുമോദിച്ചുകൊണ്ട് എഴുതുന്നത്. ആരാധന ആവേശമായപ്പോള്‍ ഇദ്ദേഹത്തെക്കുറിച്ചു കവിതകളും ആളുകള്‍ എഴുതിത്തുടങ്ങി.

നിയമം നടപ്പിലായി കാണുന്നതില്‍ ആളുകള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നതിന്റെ തെളിവാണ് ഇതെന്നു ഋഷിരാജ് സിംഗ് പറഞ്ഞു. അവരവരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. റോഡപകടങ്ങള്‍ മൂലം വിലയേറിയ ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇവയ്ക്ക് തടയിടാന്‍ നിയമം പാലിക്കുന്നതിലൂടെ സാധിക്കും. സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന നിലയില്‍ അതുമാത്രമാണ് താന്‍ ചെയ്യുന്നത്.

മോഹന്‍ലാല്‍ തന്നെക്കുറിച്ചു ബ്ളോഗില്‍ എഴുതിയതില്‍ സന്തോഷമുണ്െടന്നും അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റികള്‍ എഴുതുമ്പോള്‍ അതു ജനത്തെ നന്നായി സ്വാധീനിക്കും. ജനനന്മയ്ക്കായി തന്റെ സേവനം ഭംഗിയായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ്‌ താഴെ വായിക്കൂ
p1-web
p2-web
p3-web
p4-web
p5-web

3 Responses to സൂപ്പർ സ്റ്റാർ ഋഷിരാജ് സിംഗ്

  1. Pingback: uggs outlet

  2. Pingback: harvey

  3. Para Friv November 15, 2013 at 2:14 am

    If it can be translated into English is not it, I can not fully understand.

You must be logged in to post a comment Login