സുരേഷ് റൈന പിടിച്ച Twitter പുലിവാല്

പാകിസ്ഥാന്‍ ശ്രീലങ്കയോട് തോറ്റു T 20 യില്‍ നിന്നും പുറത്തായപ്പോള്‍ എല്ലാ ഇന്ത്യ ക്കാരെയും പോലെ നമ്മുടെ സുരേഷ് റൈനയും ഒന്ന് പ്രതികരിച്ചു. തന്റെ Twitter ഇല്‍ ചെറിയ ഒരു കമന്റ്‌ ഇട്ടു.

” അവര് ( പാകിസ്ഥാന്‍ ) നാട്ടില്‍ എത്തുവാന്‍ ഒന്ന് രണ്ടു ദിവസം താമസിച്ചു എന്നെ ഉള്ളൂ . അതും വളരെ നാണം കെട്ട രീതിയില്‍ .. ബൈ ബൈ പാകിസ്ഥാന്‍ .. ” ഇതയുമേ അങ്ങേരു എഴുതിയുള്ളൂ ..

പക്ഷെ എന്തിനും ഏതിനും പ്രതികരിക്കുവാന്‍ തക്കം പാര്‍ത്തു ഇരിക്കുന്നവര്‍ അത് ഏറ്റു എടുത്തു കുളം ആക്കി. Facebook ഇല്‍ അത് തരംഗം ആയി. ഒടുവില്‍ കാര്യം പന്തിയല്ല എന്ന് കണ്ട സുരേഷ് റൈന , ആ വാക്കുകള്‍ താന്‍ എഴുതിയത് അല്ല എന്നും, തന്റെ സ്മാര്‍ട്ട്‌ ഫോണ്‍ എടുത്തു തന്റെ Nephew താന്‍ അറിയാതെ എഴുതിയത് ആണ് എന്നും ഉടന്‍ തന്നെ ട്വീറ്റ് ചെയ്തു. സ്മാര്‍ട്ട്‌ ഫോണുകള്‍ അപകട കാരികള്‍ ആണെന്നും തട്ടി വിട്ടു.

അതോടെ ഈ സംഭവം ഒരു അടിപൊളി joke ആയി facebook ആഖോഷിച്ചു.. നമ്മുടെ പണ്ടത്തെ രാജപ്പന്‍ jokes പോലെ റൈന യുടെ Nephew വിന്റെ പേരില്‍ ട്വിറ്റെര്‍ ഡയലോഗുകള്‍ facebook ഇല്‍ നിറഞ്ഞു കവിഞ്ഞു. Tendulkar വിരമിക്കും എന്ന് പറഞ്ഞത് റൈന യുടെ Nephew ഇറക്കിയ വാര്‍ത്ത ആണെന് വരെ തമാശുകള്‍ ഇറങ്ങി..

ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സുരേഷ് റൈനെ തലയില്‍ കൈ വച്ച് ഇരിക്കുന്നു …

You must be logged in to post a comment Login