സമയം പറയില്ല ..

ഒരിക്കല്‍ ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നമ്മുടെ കുഞ്ഞുണ്ണി അയാളുടെ അടുത്ത് വന്നിരുന്നു.
കുഞ്ഞുണ്ണി: “സമയം എത്രയായി?”
വൃദ്ധന്‍: “സോറി…!”
കുഞ്ഞുണ്ണി: “സമയമാണ് ചോദിച്ചത്…”
വൃദ്ധന്‍: “ഇല്ല. പറയില്ല…”
കുഞ്ഞുണ്ണി: “അതെന്താ…?? !!”
വൃദ്ധന്‍: “ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ സ്ഥലത്തേക്കായിരിക്കും പോവുക. എന്നെ കൊണ്ടുപോകാന്‍ എന്റെ മകള്‍ സ്റ്റേഷനില്‍ വരും. അവള്‍ കാണാന്‍ സുന്ദരിയാണ്. താനും മോശമല്ല. നിങ്ങള്‍ രണ്ടു പേരും ചിലപ്പോള്‍ പ്രേമിച്ചേക്കും. പിന്നെ അവള്‍ നിങ്ങളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിക്കുമായിരിക്കും. അതാ പറഞ്ഞത് സോറി…
കുഞ്ഞുണ്ണി: “അതെന്താ എന്നെ കല്യാണം കഴിച്ചാല്‍??”
വൃദ്ധന്‍: “സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതുതന്നെ….

3 Responses to സമയം പറയില്ല ..

  1. Pingback: Payday loans

  2. Pingback: sac longchamp nouvelle collection 2014

  3. Pingback: mcm bag wholesale

You must be logged in to post a comment Login