ശമ്പള വര്‍ദ്ധന

ശമ്പള വര്‍ദ്ധന
===========
വേലക്കാരിയ്ക്ക് ജോലിക്കൂലി കൂട്ടി കൊടുക്കണമെന്ന് കൊച്ചമ്മയോട് ഒരേ പരാതി.. എന്താണ് കാര്യമെന്ന് അറിയണമല്ലോ..?? കൊച്ചമ്മ അവളോട്‌ കാര്യം തിരക്കി..

നിനക്ക് എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ ശമ്പളം കൂട്ടി തരേണ്ടത്..?? എന്നെക്കാള്‍ എന്ത് ജോലിയാണ് നീയിവിടെ ഭംഗിയായി ചെയ്യുന്നത്..?? കുറഞ്ഞത് ഒരു 3 കാര്യങ്ങളെങ്കിലും നീ പറ..!!

ഞാന്‍ കൊച്ചമ്മയെക്കാള്‍ നന്നായി പാചകം ചെയ്യുന്നില്ലേ..??
എന്ന് ആര് പറഞ്ഞു..??
മുതലാളി…!!
അയാള്‍ അങ്ങനെ പറഞ്ഞോ..?? ങ്ങാഹാ.. കൊള്ളാല്ലോ..?? ഉം.. അടുത്തത് എന്താ..??

ഞാന്‍ കൊച്ചമ്മയെക്കാള്‍ നന്നായി തുണി തേച്ച് വെയ്ക്കുന്നില്ലേ..??
അത് ആരാ പറഞ്ഞത്..??
അതും മുതലാളി തന്നെയാ പറഞ്ഞത്..!!
ങേ.. കാലമാടന്‍ അതും പറഞ്ഞോ..?? ഉം.. അടുത്തത് എന്താ..?? കേള്‍ക്കട്ടേ..??

ഞാന്‍ കൊച്ചമ്മയെക്കാള്‍ നന്നായി കിടക്കയില്‍ പെരുമാറുന്നില്ലേ..??
ഇത് കേട്ട കൊച്ചമ്മ അവളെ ചിരവ എടുത്ത് തലയ്ക്ക് അടിക്കാന്‍ വേണ്ടി ചാടി..!!

എടീ മൂധേവീ.. ഇതും ആ കാലമാടന്‍ പറഞ്ഞതാ.. അല്ലേ..?? സത്യം പറയണം..??

അല്ല കൊച്ചമ്മേ.. ഇവിടുത്തെ ഡ്രൈവര്‍ സുകു പറഞ്ഞതാ..!! കൊച്ചമ്മയെക്കാള്‍ നല്ലത് ഞാനാണ് എന്ന്..!!

ഡീ.. പതുക്കെ പറ.. ഞാന്‍ നിനക്ക് എത്ര ശമ്പളം വേണമെങ്കിലും കൂട്ടി തരാം.

You must be logged in to post a comment Login