വിവാഹം കഴിക്കുമ്പോള്‍ ഭാര്യയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേരിട്ട് കണ്ടു പ്രായപൂര്‍ത്തി ആയി എന്ന് ബോധ്യപെടുക . അല്ലങ്കില്‍ ബലാത്സംഗത്തിന് അകത്താകും

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് കോടതി

ഭാര്യയാണെങ്കിലും പതിനാറ് വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ വ്യക്തിനിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എ.കെ.സിക്രി ഉള്‍പ്പെട്ട മൂന്നംഗബെഞ്ച് വ്യക്തമാക്കി.
‘ഇത്തരം കേസില്‍ സമ്മതത്തിന് പ്രസക്തിയില്ല. ഇങ്ങനെയൊരു ചെറുപ്രായത്തില്‍ ബന്ധത്തിന് സമ്മതമുണ്ടെന്ന് കരുതാനും അങ്ങനെയൊരു വാദം സ്വീകരിക്കാനും കഴിയില്ല.’- കോടതി വ്യക്തമാക്കി. എന്നാല്‍ 16വയസ്സിനുമുകളിലുള്ള പെണ്‍കുട്ടിയുമായുള്ളബന്ധം സമ്മതപ്രകാരമാണെങ്കില്‍ നിയമപരമായി നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

 

courtesy to Mathrubhumi

 

You must be logged in to post a comment Login