വില്പത്രം …

ഗോപാലാൻ തന്റെ മരണക്കിടക്കയിൽ…

അരികെ ഭാര്യയും മക്കളും പിന്നെ നേഴ്സും.

ഗോപാലാൻ മൂത്ത മകനോട്‌ :” മോനെ, ശോഭാ സിറ്റിയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു. ”

മകളോട്: നിനക്ക് ചെമ്പൂക്കാവുള്ള 8 വീടുകൾ.

ഇളയ മകനോട്‌: നിന്റെ ഭാവി ശോഭനമാകണം.അതുകൊണ്ട് അയ്യന്തോളുള്ള 20 ഓഫീസുകൾ
നീ നോക്കണം.

ഭാര്യയോട്: മുത്തേ, പൂങ്കുന്നത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണ്.

ഇതുകേട്ടു വാ പൊളിച്ചു നിന്നിരുന്ന നഴ്സ് ഭാര്യയോടു :
” ഇത്രയും ധനവാനും നല്ലവനും ആയ ഭർത്താവിനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവതിയാണ്” .

ഭാര്യ: ” ഹും !! ഒരു ധനവാൻ ! ..പാലു കൊടുക്കാനുള്ള വീടുകളുടെ ലിസ്റ്റ് തന്നതാ പെണ്ണെ.”

You must be logged in to post a comment Login