വാസ്തു അനുസരിച്ച് കക്കൂസ് പണിതോട്ടെ.. പക്ഷെ വാസ്തു അനുസരിച്ച് ക്ലോസേറ്റ് വയ്ക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ് …

നമ്മില്‍ ഭൂരിഭാഗം പേരും അറിഞ്ഞോ അറിയാതെയോ വാസ്തു അനുസരിച്ച് ആണ് വീട് വയ്ക്കുന്നത്.

എന്നാല്‍ ചില വാസ്തു ഭ്രാന്തന്മാര്‍ എന്തൊക്കെ ആണ് വാസ്തു അനുസരിച്ച് ചെയ്യുന്നത് എന്ന് നോക്കാം. ഏതോ ഒരു വാസ്തു ഭ്രാന്തന്‍ വീടിന്റെ വാതില്‍ വച്ചിരിക്കുനതിന്റെ ഫോട്ടോ കാണൂ. മുന്‍പില്‍ വയ്ക്കേണ്ട വാതില്‍ എടുത്തു സൈഡില്‍ വച്ചാല്‍, അതും staircase കൊണ്ട് ബ്ലോക്ക്‌ ആണെങ്ങില്‍ പോലും. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ..

ഒരു വീട് വയ്ക്കുമ്പോള്‍ വാസ്തു അനുസരിച്ച് കക്കൂസ് പണിതോട്ടെ.. പക്ഷെ വാസ്തു അനുസരിച്ച് ക്ലോസേറ്റ് വയ്ക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ് … ഈ ആഴ്ചത്തെ മലയാള മനോരമ വാരികയില്‍ വാസ്‌ത ശാസ്ത്രം എന്നാ പംക്തിയില്‍ വന്ന ഒരു ചോദ്യവും ഉത്തരവും ഇതാ താഴെ കൊടുത്തിരിക്കുന്നു.

അതില്‍ പറയുന്നു. വടക്കോട്ടോ, തെക്കോട്ടോ ദിശ ആയിട്ട് വേണം ക്ലോസേറ്റ് വൈക്കേണ്ടത്. കാരണം നമ്മള്‍ ഇരിക്കുമ്പോള്‍ സൂര്യന്‍ വലതു വശത്ത് വരണം എന്നാണത്രേ. രാവിലെ വടക്കോട്ട്‌ തിരിഞ്ഞു ഇരുന്നാലെ സൂര്യന്‍ വലതു വശത്ത് വരികയുള്ളു. എന്നാല്‍ ഉച്ച കഴിഞ്ഞാല്‍ തെക്കോട്ട്‌ തിരിഞ്ഞു ഇരുന്നാലെ സൂര്യന്‍ വലതു വശത്ത് വരികയുള്ളു .

അങ്ങനെ നോക്കിയാല്‍ ഒരു കക്കൂസില്‍ മിനിമം രണ്ടു ക്ലോസേറ്റ് എങ്കിലും വേണ്ടിവരും.. സൂര്യന്റെ ദിശ അനുസരിച്ച് രാവിലെ ആണ് കക്കൂസില്‍ പോകുന്നത് എങ്കില്‍ വടക്കോട്ടും, ഉച്ച കഴിഞു ആണ് പോകുന്നത് എങ്കില്‍ തെക്കോട്ടും തിരിഞ്ഞു ഇരിക്കണം.

താഴെ കാണുന്ന ഫോട്ടോ യിലെ സ്റ്റൈല്‍ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നത് ആണ്.

ഇതൊന്നും പോര. ഇനിയും ഉണ്ട് വാസ്തു നിയമങ്ങള്‍ .. പുരുഷന്മ്മാര്‍ കക്കൂസില്‍ ഇരിക്കുമ്പോള്‍ പുറത്തു സന്യാസി മാരോ സ്ത്രീകളോ ഉണ്ടെങ്കില്‍ അവര്‍ക്ക് അഭിമുഖം ആയി വരുന്ന രീതിയില്‍ ഇരിക്കുവാന്‍ പാടില്ല..

തീര്‍ന്നില്ലേ കഥ … ഇനി എന്ത് ചെയ്യും ?

അങ്ങനെ ആണെങ്കില്‍ ക്ലോസേറ്റ് രണ്ടു സൈഡ് ലേക്കും പോര.. ഒരു പൂവിന്റെ സൈസില്‍ പല വശത്ത് നിന്നും ആവാം എന്ന തരത്തില്‍ വേണ്ടി വരും. കാരണം പുറത്തു ഇരിക്കുന്ന സ്ത്രീ ഏത് വശത്ത് നില്കുന്നത്നെന്നു അറിയില്ലാലോ .

ഇനി ഒരു സ്ത്രീ പുറത്തു കൂടി നടക്കുക ആണെങ്കില്‍, അകത്തിരിക്കുന്ന പുരുഷന്‍ ആ സ്ത്രീ നടക്കുനതു അനുസരിച്ച് തന്റെ position മാറ്റി കൊണ്ടിരിക്കേണ്ടി വരും. അവള്‍ വേഗത്തില്‍ ആണ് നടക്കുനതു എങ്കില്‍ വട്ടം കറങ്ങി കാര്യം സാധികേണ്ടി വരും എന്നാണ് തോന്നുന്നത്. അതിനാണ് പൂവിന്റെ ആകൃതി യിലുള്ള ക്ലോസേറ്റ് വേണ്ടി വരും എന്ന് സൂചിപിച്ചത്.

ആ സ്ത്രീ യുടെ നടപ്പ് അറിയിന്നതിനു വേണ്ടി കക്കൂസിന്റെ ഭിത്തിയില്‍ തുള ഇടുകയോ പുറത്തു ഒരു CCTV വച്ചിട്ട് അകത്തു ഇരുന്നു സ്ത്രീ യുടെ നടപിന്റെ position അറിയണം.

അങ്ങനെ കാര്യം സാധിക്കുനതിനുള്ള പരിശീലനം കൂടി വാസ്തു വിദഗ്ദര്‍ നല്‍കേണ്ടതാണ് ..

ഇനി വേറൊരു situation നോക്കാം. വീടിന്റെ മിറ്റത്ത്‌ ഉള്ള ഒരു കക്കൂസില്‍ ഒരാള്‍ ഇരിക്കുന്നു എന്ന് വിചാരിക്കുക. പെട്ടെന്ന് ഒരു പറ്റം സ്ത്രീകള്‍ ആ കക്കൂസിന് ചുറ്റും വന്നു നിന്നാല്‍ പിന്നെ അകത്തു ഇരിക്കുന്ന ആളുടെ കാര്യം കഷ്ട്ടത്തില്‍ ആവും. ഇവിടെ അയാള്‍ക്ക് വട്ടം കറങ്ങി ഇട്ടും കാര്യം ഇല്ല. കാരണം ഒരേ സമയം അയാള്‍ക്ക് ചുറ്റിനും സ്ത്രീകള്‍ നില്‍ക്കുകയല്ലേ..

പിന്നെ ഒരു കാര്യമേ അവശേഷിക്കുന്നു ഉള്ളു. ഇരുന്നു കൊട്ണ്ട് കാര്യം നടത്താതെ നിന്ന് കൊണ്ട് കാര്യം സാധിക്കുക … വേറെ എന്ത് ചെയ്യാന്‍.. …– പാവം പുരുഷനമുടെ കാര്യം കഷ്ടം തന്നെ ..

വാസ്തു ഭാന്തന്മാരെ, ഇങ്ങനത്തെ സിറ്റുവേഷന്‍ മുന്‍പില്‍ കണ്ടു കൊണ്ട് നിങ്ങള്‍ ക്ലോസേറ്റ് നിലത്തു തന്നെ വൈക്കാതെ, ഒരെണ്ണം ഭിത്തിയിലും കൂടി ഫിറ്റ്‌ ചെയ്യുക .. എപ്പോഴാണ് ആവശ്യം വരുന്നതെന്ന് അറിയില്ലാലോ .. താഴെ കാണുന്ന അടിപൊളി cartooon ശ്രദിക്കുക.

ഇതൊക്കെ പുരുഷന്മാരെ സംബന്ധിച്ചുള്ള വാസ്തു നിയമങ്ങള്‍ ആണ്. പുരുഷന്മ്മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ ആണ് ക്ലോസേറ്റ് ഉപയോഗിക്കേണ്ടത് എന്നതിനുള്ള നിയമങ്ങള്‍ ഇതുവരെ എനിക്ക് കണ്ടെത്താന്‍ പറ്റിയില്ല .. ആര്കെങ്കിലും അറിയമാകില്‍ ഒന്ന് അറിയിക്കുക .. Why Only Women have all the fun ? ..

Photobucket

 

2 Responses to വാസ്തു അനുസരിച്ച് കക്കൂസ് പണിതോട്ടെ.. പക്ഷെ വാസ്തു അനുസരിച്ച് ക്ലോസേറ്റ് വയ്ക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ് …

  1. appz November 7, 2012 at 4:36 pm

    nice

  2. joby September 25, 2012 at 9:16 pm

    ha!ha!haa

You must be logged in to post a comment Login