വല്യപ്പന്റെ വില്ല്

ചാകണേന് മുന്നേ വില്ലെഴുതാൻ വല്ല്യപ്പൻ വക്കീലിനെ വിളിപ്പിച്ചു.
മൂത്ത മകന് 5 ഏക്കർ തെങ്ങുംപറമ്പും 3 ലക്ഷം രൂപായും.
നടുക്കത്തേവന് കവലയിൽ 3 കടമുറിയും 15 പറ കണ്ടവും.
ഇളയവന് വീടിനോട് ചേർന്ന് 3 ഏക്കർ പെരയിടം.
കാലശേഷം വീട് മൂന്നുപേർക്കുംകൂടി.

ഇത്രേം പറഞ്ഞിട്ടു എന്തോ ആലോചിച്ചിരുന്ന വല്യപ്പനോട് വക്കീൽ : ” എന്നാ വല്ല്യപ്പാ ആലോചിക്കണത്? വല്ലതും വിട്ടുപോയോ?”

വല്ല്യപ്പൻ : ” അതല്ല വക്കീലേ, ഈ പറഞ്ഞ സ്വത്തും മൊതലുമെല്ലാം ഞാനീപ്രായത്തിൽ എവിടുന്നുണ്ടാക്കും എന്നാലോചിക്കുവാരുന്നു.”

You must be logged in to post a comment Login