വനദേവത പ്ലിങ്ങടിച്ചു പോയി..

വിറകുവെട്ടുകാരൻ തങ്കച്ചൻ കാട്ടിൽ ?മരംമുറിക്കുകയായിരുന്നു. പെട്ടെന്ന് തങ്കച്ചന്റെ കോടാലി തെറിച്ച് അടുത്തുള്ള കുളത്തിൽവീണു.??
ആഴമുള്ള കുളം……! ?തങ്കച്ചൻ ദൈവത്തെ വിളിച്ച് കരഞ്ഞു ……..
?പെട്ടെന്ന് ഒരു ?വനദേവത അവിടെ പ്രത്യക്ഷപ്പെട്ടു……!

?വനദേവത :- “ഭക്താ, നീയെന്നെ വിളിച്ചുവോ…..?

?തങ്കച്ചൻ :- എന്റെ കോടാലി വെള്ളത്തിൽ പോയി ദൈവമേ…..”

?വനദേവത :- “പേടിക്കേണ്ട, ഞാൻ നിന്നെ സഹായിക്കാം…..”

വനദേവത? വെള്ളത്തിൽമുങ്ങി ഒരു സ്വർണ്ണകോടാലിയുമായി വന്നു. എന്നിട്ട് ചോദിച്ചു :- “ഇതാണോ നിന്റെ കോടാലി…?

?തങ്കച്ചൻ :- : “അല്ല ദൈവമേ”…..!

വനദേവത? ഒരു വെള്ളികോടാലിയുമായി വന്നു. എന്നിട്ട് ചോദിച്ചു :- “ഇതാണോ നിന്റെ കോടാലി….?

?തങ്കച്ചൻ :- “അല്ല ദൈവമേ”……!

വനദേവത? അടുത്തതായി തങ്കച്ചന്റെ ‘ഒറിജിനൽ’ കോടാലിയുമായി വന്നു….”ഇതാണോ നിന്റെ കോടാലി….?

☺തങ്കച്ചൻ :- “ഇതാണ് എന്റെ കോടാലി??……!

?വനദേവതയ്ക്ക് സന്തോഷമായി. സ്വർണ്ണകോടാലിയും വെള്ളികോടാലിയും തങ്കച്ചനു കൊടുത്തിട്ട് പറഞ്ഞു :- ? “ഭക്താ, നിന്റെ സത്യസന്ധതയിൽ നാം സന്തുഷ്ടയായിരിക്കുന്നു. ഇതെല്ലാം നിനക്ക് ഇരിക്കട്ടെ…..”
?നിനക്ക് എന്താവശ്യം വന്നാലും എന്നെ വിളിക്കുക, ബൈ ?……

അങ്ങിനെ ധനികനായ ?തങ്കച്ചൻ ഒരുദിവസം ?ഭാര്യയേയും കൂട്ടി ഒരു ?ടൂർ പോകാൻ തീരുമാനിച്ചു….അവരങ്ങിനെ??ഊട്ടിയിലെത്തി.

?ചുറ്റിക്കറങ്ങുന്നതിനിടയിൽ ഒരു ? സിനിമാഷൂട്ടിംഗ് നടക്കുന്നിടത്ത് തങ്കച്ചനുംഭാര്യയും എത്തി. പെട്ടെന്ന് തിരക്കിനിടയിൽപ്പെട്ട് ?ഭാര്യയെ കാണാതായി……!

?തങ്കച്ചൻ നിലവിളിച്ചു :- “എന്റെ ഭാര്യയെ കാണുന്നില്ല ദൈവമേ”?…..

?പെട്ടെന്ന് പഴയ വനദേവത പ്രത്യക്ഷപ്പെട്ടു :- “ഭക്താ, നീയെന്നെ വിളിച്ചുവോ….?

?തങ്കച്ചൻ :- “എന്റെ ഭാര്യയെ കാണുന്നില്ല ദൈവമേ……”

“……പേടിക്കണ്ട, അന്നു കോടാലി തന്നതുപോലെ നിന്റെ ഭാര്യയേയും തിരിച്ചുതരാൻ പോവുകയാണ്…..”

?വനദേവത നടി ‘ജയമാലിനി’യെ പിടിച്ചു തങ്കച്ചന്റെ മുമ്പിൽ നിർത്തി :- “ഇതാണോ നിന്റെ ഭാര്യ…..?

?തങ്കച്ചൻ :- ങ്ഹേ, ?ജയമാലിനി……”ഇതാണെന്റെ ഭാര്യ?……”

?വനദേവത :- “ങാഹാ, അന്നു നീ സത്യസന്ധനായിരുന്നു. ഇന്നു ?ജയമാലിനിയെ കണ്ടപ്പോൾ നിന്റെ മനസ്സു മാറി, നിന്നെ ഞാൻ ശിക്ഷിക്കാൻ പോകയാണ്?…….”

??തങ്കച്ചൻ -: അതല്ല കാര്യം ദൈവമേ….!

“?…….പിന്നെന്താണ്…….?

?തങ്കച്ചൻ :- ഭാര്യയെക്കാണുന്നില്ലെന്നു പറഞ്ഞാൽ ആദ്യം അവിടുന്ന് ?ജയമാലിനിയെ കാണിക്കും, അതല്ലെന്ന് പറഞ്ഞാല് ?സിൽക്ക്സ്മിതയെ കാണിക്കും, അതും അല്ലെന്നു പറഞ്ഞാൽ ?റാണിപത്മിനിയെ കാണിക്കും. അവസാനം എന്റെ ഭാര്യയെ കാണിക്കും. ഒടുവിൽ, അന്ന് കോടാലി തന്നപോലെ എല്ലാത്തിനേംകൂടി എന്റെ തലയിൽ വച്ചുതരും. ഈയൊരൊറ്റ ഭാര്യേംകൊണ്ട് തന്നെ ?ഞാൻ പെടുന്നപാട് എനിക്കറിയാം. അപ്പൊ ഇതിനെയെല്ലാംകൂടി എന്റെ തോളത്തുകേറ്റിയാലോ…..അതിനാ ഞാൻ ആദ്യമേതന്നെ ഒരെണ്ണത്തിൽ നിർത്താൻ നോക്കിയത്……????

?വനദേവത പ്ലിങ്ങടിച്ചു പോയി??……..!

You must be logged in to post a comment Login