ലോകത്തിലെ ഏറ്റവും വിചിത്രമായ പത്തു ജോലികള്‍

ഇങ്ങനെയും ജോലികളോ?

പെര്‍ഫ്യൂം ടെസ്റ്റ്‌ ചെയ്യുന്നവര്‍ ഇത് ഒരു ഒന്നൊന്നര ജോലിയാണ്.എത്ര ശമ്പളം കൊടുത്താലും കൂടുതലല്ല ഇവര്‍ക്ക്.പുതിയ പെര്‍ഫ്യൂമുകള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നതിനു മുന്‍പ് മണത്ത് ടെസ്റ്റ്‌ ചെയ്യുന്നവര്‍ ആണ് ഈ കൂട്ടര്‍.

ജീവിയ്ക്കാന്‍ ഒരു ജോലി വേണമെന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നാല്‍ ഇവര്‍ ചെയ്യുന്ന ജോലികള്‍ കുറച്ചു കടുപ്പം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിചിത്രമായ പത്തു ജോലികള്‍ ഇവയാണ്.

പ്രൊഫഷനല്‍ തള്ളുകാര്‍!

തിരക്ക് പിടിച്ച ബസിലും ട്രെയിനിലും നിര്‍ത്തുമ്പോള്‍ തന്നെ ആളുകള്‍ തള്ളിക്കയറും.അങ്ങനെയുള്ളവരെ തള്ളി അകത്തു കയറ്റി വേഗം വണ്ടി വിട്ടു സമയം ലാഭിയ്ക്കാന്‍ സഹായിയ്ക്കുന്നവര്‍ ആണ് ഇവര്‍.

വാടകയ്ക്ക് ഒരു ബോയ്‌ ഫ്രണ്ട്

കൂടെ കൊണ്ടുനടക്കാന്‍ അത്യാവശ്യമായി ഒരു ബോയ്‌ ഫ്രണ്ടിനെ വേണമെന്നിരിയ്ക്കട്ടെ.ഇവരെ വിളിച്ചാല്‍ മതി.നല്ല പൈസയും കിട്ടും.ഈ സംഭവവും ജപ്പാനിലാണ്.

കൂലിയ്ക്ക് ക്യൂ നില്‍ക്കുന്നവര്‍
കറന്റ് ബില്ലോ ടെലഫോണ്‍ ബില്ലോ ഒക്കെ അടയ്ക്കാന്‍ നീണ്ട ക്യൂ ആയിരിയ്ക്കും.നിങ്ങള്‍ക്ക് വേറെ അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടെന്നിരിയ്ക്കട്ടെ.ഇവരെ വിളിച്ചാല്‍ മതി..എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍ക്കും.
പ്രൊഫഷനല്‍ ഉറക്കക്കാര്‍
ഉറക്കം ഒരു പ്രോഫഷനാണോ?അതെ എന്നാണ് ഇവര്‍ പറയുന്നത്.ഉറക്കത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാരാണ് ഈ ജോലിയ്ക്ക് നല്ല ശമ്പളം നല്‍കുന്നത്.ലോകത്തില്‍ ഒരു പക്ഷെ ഏറ്റവും സുഖമുള്ള ജോലി!

ഛര്‍ദ്ദി വൃത്തിയാക്കുന്നവര്‍
അമ്യൂസ് മെന്റ് പാര്‍ക്കുകളിലും മറ്റുമുള്ള ജയന്റ് വീലുകളില്‍ കയറിയാല്‍ ചിലര്‍ ഛര്‍ദ്ടിയ്ക്കും.അതൊക്കെ വൃത്തിയാക്കുന്നതാണ് ഇവരുടെ ജോലി.കുറച്ചു കടുപ്പം തന്നെ അല്ലെ?

ചിക്കന്‍ സെക്സര്‍
തെറ്റിദ്ധരിയ്ക്കണ്ട. മറ്റൊന്നുമല്ല. വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ എന്ന് പരിശോധിയ്ക്കുന്നവരാണ് ഇവര്‍.

പെറ്റ് ഫുഡ് ടെസ്റ്റര്‍
വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ടെസ്റ്റ്‌ ചെയ്യുന്നവരാണ് ഇവര്‍. കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങി പട്ടി ബിസ്ക്കറ്റ് വരെ കഴിയ്ക്കേണ്ടി വരും. പക്ഷെ നല്ല ശമ്പളവും കിട്ടും.

കല്യാണ ഉണ്ണികള്‍

കല്യാണങ്ങള്‍ക്ക് വാടകഅതിഥികളായി ചെല്ലുന്നവരാണ് ഇവര്‍. കല്യാണത്തിന് വരാന്‍ അധികം ബന്ധുക്കളോ കൂട്ടുകാരോ ഇല്ലെങ്കില്‍ സങ്കടപ്പെടണ്ട. ഇവരെ വിളിച്ചാല്‍ മതി. ആദ്യാവസാനം എല്ലാ കാര്യത്തിനും സജീവമായി വന്നു പങ്കെടുത്തിട്ടു പൊയ്ക്കോളും.വാടകയ്ക്ക് ഒരു ബന്ധു!

കൂലിയ്ക്ക് കരയുന്നവര്‍

ജീവിച്ചിരിയ്ക്കുന്ന കാലത്ത് എല്ലാവരേം വെറുപ്പിച്ചാല്‍ ഇങ്ങനെയിരിയ്ക്കും! മരിച്ച് കിടക്കുമ്പോ കരയാന്‍ ഒരു മനുഷ്യ ജീവി പോലും കാണില്ല.എന്നാല്‍ അതിനും പരിഹാരമുണ്ട്. ഒരു ആത്മാവും അനാഥരായി മുകളിലോട്ടു പോകാന്‍ ഇവര്‍ സമ്മതിയ്ക്കില്ല. നേരത്തെ കാശ് കൊടുത്ത് പറഞ്ഞ് വച്ചാ മതി. സമയമാകുമ്പോ വന്നു നെഞ്ചത്തടിച്ച് കരഞ്ഞ് സംഗതി ഉഷാറാക്കും.

ഈ ജോലികളില്‍ പലതും വിദേശത്തു മാത്രമേ ഉള്ളൂ എന്നത് മാത്രമാണ് ഇപ്പോള്‍ പ്രശ്നം!

You must be logged in to post a comment Login